Jeethu Joseph Announced New Movie

ദൃശ്യത്തിന് പിന്നാലെ നിഗുഢതകൾ നിറഞ്ഞ അടുത്ത ചിത്രം; ജിത്തുജോസഫ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു..!! | Jeethu Joseph Announced New Movie

Jeethu Joseph Announced New Movie : ഈസ്റ്റർ ദിനത്തിൽ പുതിയ സിനിമ പ്രഖ്യാപിച്ച് ജിത്തു ജോസഫ്. ദൃശ്യം 3 ന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ ചിത്രം എത്തുന്നത്. മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകനാണ് ജീത്തു ജോസഫ്. മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. ‘വലതുവശത്തെ കള്ളൻ’ എന്നാണ് പുതിയതായി പ്രഖ്യാപിച്ച സിനിമയുടെ പേര്. ദൃശ്യത്തിന് പിന്നാലെ നിഗുഢതകൾ […]

Jeethu Joseph Announced New Movie : ഈസ്റ്റർ ദിനത്തിൽ പുതിയ സിനിമ പ്രഖ്യാപിച്ച് ജിത്തു ജോസഫ്. ദൃശ്യം 3 ന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ ചിത്രം എത്തുന്നത്. മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകനാണ് ജീത്തു ജോസഫ്. മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. ‘വലതുവശത്തെ കള്ളൻ’ എന്നാണ് പുതിയതായി പ്രഖ്യാപിച്ച സിനിമയുടെ പേര്.

ദൃശ്യത്തിന് പിന്നാലെ നിഗുഢതകൾ നിറഞ്ഞ അടുത്ത ചിത്രം

ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ഡിനു തോമസ് ഈലൻ ആണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിൻറേതെന്നാണ് പോസ്റ്ററിൽ നിന്നും വ്യക്തമാകുന്നത്.

ജിത്തുജോസഫ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു

മുറിവേറ്റൊരു ആത്മാവിൻറെ കുമ്പസാരം എന്ന ടാഗ് ലൈനോടെയാണ് ‘വലതുവശത്തെകള്ളൻ’ ടൈറ്റിൽ ലുക്ക് പുറത്തിറക്കിയിരിക്കുന്നത്. ഒരു കുറ്റാന്വേഷണ സിനിമയാണെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ഒരു മേശയിൽ പോലീസ് കേസ് ഫയലും കമ്പ്യൂട്ടറും വയർലെസൂം താക്കോൽകൂടവും ഒരു മേശയിൽ പോലീസ് കേസ് ഫയലും കമ്പ്യൂട്ടറും വയർലെസും താക്കോൽകൂട്ടവും കണ്ണടയും ഇരിക്കുന്നതാണ് ടൈറ്റിൽ പോസ്റ്ററിൽ കാണുന്നത്.

മേശയുടെ ഇരുവശങ്ങളിൽ രണ്ടുപേർ ഇരിക്കുന്നതായും ചെറിയ സൂചന പോസ്റ്ററിലുണ്ട്. ചിത്രത്തിലെ അഭിനേതാക്കളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. വരും ദിവസങ്ങളിൽ പുറത്തുവിടും എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ബേസിൽ ജോസഫ് നായകനായെത്തിയ നുണക്കുഴിയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ജീത്തു ജോസഫ് ചിത്രം.