Kalamkaval Box Office Collection : മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത കളങ്കാവൽ മികച്ച പ്രതികരണത്തോടെ മുന്നേറുകളായാണ്. സിനിമയിലെ മമ്മൂട്ടിയുടെ അഭിനയം പോലെ തന്നെ വിനായകന്റെ പ്രകടനത്തിനും പ്രശംസ ഏറുന്നുണ്ട്. സിനിമ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും ചിത്രത്തിന്റെ ആവേശം ഒട്ടും ചോർന്നിട്ടില്ല. ആദ്യ വാരം പിന്നിടുമ്പോഴും ചിത്രം കേരളത്തിലെ 300ൽ പരം സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. റിലീസ് ചെയ്ത ആദ്യ വാരത്തിൽ തന്നെ ചിത്രം 50 കോടി ക്ലബിൽ കയറിയിരുന്നു.

മമ്മൂട്ടി ചിത്രം രണ്ടാം വാരത്തിലേക്ക്
ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രം എന്ന റെക്കോർഡും ഈ മമ്മൂട്ടി ചിത്രം സ്വന്തമാക്കി. ഭീഷ്മപർവം, കണ്ണൂർ സ്‌ക്വാഡ്, ഭ്രമയുഗം, ടർബോ എന്നീ ചിത്രങ്ങൾക്ക് ശേഷം 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവൽ. കുപ്രസിദ്ധമായ സയനൈഡ് മോഹൻ കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രമാണിത്. വില്ലൻ വേഷത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ആദ്യാവസാനം വരെ ത്രില്ലടിപ്പിക്കാൻ സിനിമക്ക് സാധിച്ചിട്ടുണ്ട്. ആഗോള ബോക്സ് ഓഫീസിൽ ഗംഭീര പ്രകടനം നടത്തുന്ന ചിത്രം ഇതിനോടകം 60 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിക്കഴിഞ്ഞു.

ശ്രദ്ദേയമായി മമ്മൂട്ടി വിനായകൻ പെർഫോമൻസ്.
റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും ഗൾഫിലും ചിത്രം മികച്ച പ്രതികരണവും കളക്ഷനുമാണ് നേടുന്നത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി യ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവൽ. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ് കളങ്കാവൽ. വേഫറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്.

ചിത്രം ഓവർസീസ് ഡിസ്ട്രിബൂഷൻ നടത്തിയത് ട്രൂത് ഗ്ലോബൽ ഫിലിംസ് ആണ്. വിനായകൻ നായകനും മമ്മൂട്ടി പ്രതിനായകനും ആയെത്തിയ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു. ഇവരുടെ അസാമാന്യമായ പ്രകടനം പ്രേക്ഷകരെ ഞെട്ടിക്കുന്നുണ്ട്. ചിത്രത്തിലെ സംഗീതവും ഉയർന്ന സാങ്കേതിക നിലവാരവും മികച്ചു നിൽക്കുന്നു. ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്. ജിബിൻ ഗോപിനാഥ്, ബിജു പപ്പൻ, രെജിഷ വിജയൻ, ഗായത്രി അരുൺ, മാളവിക, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. Kalamkaval Box Office Collection
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




