Kalamkaval Collection Updates : മമ്മൂട്ടിയെ പ്രധാനകഥാപാത്രമാക്കി ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത കളങ്കാവല്‍ തീയേറ്ററുകളിൽ കത്തി പടരുകയാണ്. മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമ മികച്ച പ്രതികരണത്തോടെയാണ് മുന്നേറുന്നത്. ഇതേ മുന്നേറ്റം ബോക്സ് ഓഫീസിലും തുടരുകയാണ്. പുറത്തിറങ്ങി മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോള തലത്തിൽ സിനിമ 50 കോടിയിലേക്ക് കുതിക്കുകയാണ്. 15.5 കോടിയാണ് കളങ്കാവലിന്റെ കേരളത്തിൽ നിന്നുള്ള കളക്ഷൻ.

തീയേറ്ററുകളിൽ കുതിച്ചു കയറി കളങ്കാവല്‍
വരും ദിനങ്ങളിൽ സിനിമയുടെ കളക്ഷൻ ഇനിയും വർധിക്കും എന്നാണ് പ്രതീക്ഷ. ഓവർസീസിൽ നിന്ന് 24.8 കോടിയാണ് സിനിമ നേടിയിരിക്കുന്നത്. സിനിമ ആഗോള തലത്തിൽ മൂന്ന് ദിവസം കൊണ്ട് 44.15 കോടിയാണ് നേടിയിരിക്കുന്നത്. മമ്മൂട്ടിയുടെ മൂന്നാമത്തെ മികച്ച ഓപ്പണിങ് വീക്കെൻഡ് കളക്ഷൻ ആണിത്. ഭീഷ്മ പർവ്വം 44.6 കോടി നേടി ഒന്നാം സ്ഥാനത്ത് ആണ്. വൈശാഖ് ഒരുക്കിയ ടർബോ ആണ് രണ്ടാം സ്ഥാനത്ത്. ടർബോയുടെ വീക്കെൻഡ് കളക്ഷൻ 44.55 കോടിയാണ്.

മ്മൂട്ടിയുടെ അതിക്രൂര കഥാപാത്രം ശ്രദ്ദേയമാകുന്നു.
ചിത്രം വൈകാതെ 50 കോടിയും കടന്ന് 100 കോടി ക്ലബ്ബിലേക്ക് എത്തും എന്നാണ് മമ്മൂട്ടി ആരാധകരുടെ പ്രതീക്ഷ. അതെ സമയം മികച്ച അഭിപ്രായമാണ് മമ്മൂട്ടിയുടേയും വിനായകന്റെയും പ്രകടനത്തിന് ലഭിക്കുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മമ്മൂട്ടി അതിക്രൂരനായ ഒരു കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. വിനായകന്‍ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. പൊലീസ് വേഷമാണ് വിനായകന്റേത്. മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ചിത്രം വേഫറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവല്‍. എട്ട് മാസത്തെ ഇടവേളക്ക് ശേഷം തിയേറ്ററുകളില്‍ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിലും വലിയ ആകാംക്ഷയോടെയും ആവേശത്തോടെയുമാണ് ആരാധകർ ചിത്രത്തിനായി കാത്തിരുന്നത്.Kalamkaval Collection Updates
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




