Kalyani Priyadarshan Movie : സോഷ്യൽ മീഡിയയിൽ ഇപ്പോൾ കല്യാണി തരംഗമാണ്. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ലോകയിലെ കല്യാണിയുടെ പെർഫോമൻസ് അടക്കം ചർച്ചയാണ്. ബോളിവുഡ് താരങ്ങൾ അടക്കം കല്യാണിയെ പ്രശംസിച്ച് രംഗത്തെത്തുന്നുണ്ട്. ചിത്രം തിയേറ്ററിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ഒപ്പം മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. കല്യാണിയുടെ പ്രകടനത്തിന് കയ്യടികൾ ഉയരുന്നുണ്ട്. സൂപ്പർ വുമൺ ആയി കല്യാണി തകർത്തു എന്നാണ് ആരാധകരുടെ അഭിപ്രായം. ഇപ്പോളിതാ ഒരു വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വയറൽ ആവുന്നത്.
കൈയടി നേടി കല്യാണി പ്രിയദർശൻ;

ജോജു ജോർജ് ആന്റണി എന്നിവർ ഒരുമിച്ചഭിനയിച്ച ആന്റണി എന്ന സിനിമയുടെ റീലീസ് സമയത്ത് എടുത്ത ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.ജോജു ജോർജ്നെ നായകനാക്കി ജോഷി സംവിധാനം ചിത്രമായിരുന്നു ആന്റണി. സിനിമയിൽ നായികയായിരുന്നത് കല്യാണി പ്രിയദർശൻ ആയിരുന്നു. സിനിമയിൽ ആക്ഷൻ സീനുകളാണ് കല്യാണി ചെയ്തിരുന്നത്. സിനിമ കണ്ട് ഇറങ്ങിയ കല്യാണിയോടും ജോജുവിനോടും ഓൺലൈൻ മീഡിയ ‘കല്യാണിയെ വെച്ച് ആക്ഷൻ സീൻ ചെയ്തത് എങ്ങനെ ഉണ്ടായിരുന്നു, വർക്ക് ആയോ എന്ന് ചോദിക്കുന്നുണ്ട് .
വിമർശിച്ചവർക്ക് മറുപടിയുമായി ആരാധകർ

ഉടനടി ജോജു അതിന് അഭിപ്രായം പറയുന്നുണ്ട്. ‘അത് എന്താ ഒരു വില ഇല്ലാത്ത പോലെ, കല്യാണി ആക്ഷൻ ചെയ്താൽ എന്താ കുഴപ്പം. എന്നായിരുന്നു ഇതിന് ജോജുവിന്റെ മറുപടി. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഈ വിഡിയോയാണ് തരംഗമാകുന്നത്. ലോകയിലെ കല്യാണിയുടെ ആക്ഷൻ സീനുകളും ഉള്കൊള്ളിച്ചുകൊണ്ടാണ് വീഡിയോ ഇറക്കിയിരിക്കുന്നത്. കേരളത്തില്‍ ചിത്രത്തിന്റെ പ്രദര്‍ശനം കൂടുതല്‍ തിയേറ്ററുകളിലേക്ക് വ്യാപിചിരുന്നു.

ഇപ്പോളിതാ തെലുങ്കു പതിപ്പിനും സ്വീകാര്യതയേറുകയാണ്. സിനിമയുടെ ടെക്നിക്കല്‍ വർക്ക്, തിരക്കഥ, എഡിറ്റിംഗ്, സംഗീതം, ക്യാമറ, ആര്‍ട്ട് വർക്ക് തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്ന അഭിപ്രായമാണ് എല്ലാ വശങ്ങളിൽ നിന്നും ഉയരുന്നത്. നസ്ലെന്, ചന്തു സലിം കുമാര്‍, അരുണ്‍ കുര്യന്, സാന്‍ഡി മാസ്റ്റര്‍ തുടങ്ങി എല്ലാവരുടെയും പ്രകടനങ്ങളും കാമിയോ വേഷങ്ങളും കയ്യടി നേടുന്നുണ്ട്. ചിത്രം നിർമിച്ച ദുല്‍ഖര്‍ സല്‍മാനും കയ്യടികള്‍ ഉയരുന്നുണ്ട്. Kalyani Priyadarshan Movie
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




