Kalyani Priyadarshan Trains In Martial Art For New Film : മാർഷ്യൽ ആർട്‌സ് അഭ്യസിക്കുന്ന കല്യാണി പ്രിയദർശന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിക്കുന്ന ഏഴാം ചിത്രത്തിനായാണ് കല്യാണി മാർഷ്യൽ ആർട്‌സ് അഭ്യസിക്കുന്നത്. ചിത്രത്തിലെ കഥാപാത്രത്തിനുവേണ്ടി കിക്ക് ബോക്സിങ് പരിശീലിക്കുന്ന കല്യാണിയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. ‘ഒരു പാർട്ടിയിലും ഇതുവരെ കാണാത്ത എന്റെ പുതിയ വേർഷൻ’ എന്നാ അടികുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്.
സമൂഹ മാധ്യമങ്ങളിൽ വൈറലായി കല്യാണി പ്രിയദേശന്റെ പുതിയ ചിത്രം
ഇതോടെ നിരവധി ആരാധകരും താരങ്ങളും ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. മഞ്ജു വാര്യരും, ടൊവിനോ തോമസും, കനിഹയും, രജിഷ വിജയനും അടക്കം നിരവധി താരങ്ങളാണ് ഫോട്ടോയ്ക്ക് താഴെ ലൈക്കും കമന്റുമായി എത്തിയത്. അരുൺ ഡൊമിനിക് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. നസ്ലിനാണ് നായകൻ. ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണായക വേഷങ്ങളിൽ എത്തുന്നുണ്ട്.

കമന്റുമായി താരങ്ങൾ
ചിത്രത്തിന്റെ ടൈറ്റിൽ പുറത്തു വിട്ടിട്ടില്ല. നേരത്തെ ജോഷി സംവിധാനം ചെയ്ത ആന്റണി എന്ന ചിത്രത്തിൽ ട്രെയിൻഡ് മാർഷ്യൽ ആട്സ് വിദ്യാർഥിയായി കല്യാണി എത്തിയിരുന്നു. അച്ഛനും അമ്മയുടെയും പോലെ സിനിമയിൽ എത്തിയതാണ് കല്യാണിയും. വളരെയധികം ഡെഡിക്കേഷനോടെയാണ് കല്യാണി ഓരോ കഥാപാത്രങ്ങളും തിരഞ്ഞെടുക്കുന്നത്. ഇപ്പോഴിതാ കഥാപാത്രത്തിന് വേണ്ടി കിക് ബോക്‌സിങ് പ്രാക്ടീസ് നടത്തുകയാണ് കല്യാണി.

മൂന്ന് ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകള്‍ താരപുത്രി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. അതില്‍ മൂന്നാമത്തെ ചിത്രത്തിലെ ആ കിക്ക് രംഗമാണ് എല്ലാവരെയും അമ്പരപ്പിക്കുന്നത് എന്ന് കമന്റില്‍ നിന്നും വ്യക്തമാണ്. വേഫെറര്‍ ഫിലിംസിന്റെ ഏഴാമത്തെ സിനിമയായി വരുന്ന ഈ സിനിമ എഴുതി സംവിധാനം ചെയ്യുന്നത് അരുണ്‍ ഡൊമനിക് ആണ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ് എന്നാണ് വിവരം. Kalyani Priyadarshan Trains In Martial Art For New Film

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.