fea 13

വിശ്വസിക്കുന്നില്ലെന്നറിയാം പക്ഷെ ദൈവം തിരഞ്ഞെടുത്ത കുട്ടിയാണ് നിങ്ങൾ ഉലകനായകന് ഇന്ന് 70 ആം പിറന്നാൾ

kamal hasan

ഇന്ത്യൻ സിനിമയുടെ ഉലക നായകൻ എൻ വിശേഷിപ്പിക്കുന്ന കമൽ ഹാസന് ഇന്ന് ഇന്ന് 70-ാം പിറന്നാൾ. അഭിനയത്തിൽ മാത്രമല്ല സിനിമ മേഖലയിൽ ഗായകനയും നിർമാതാവയും അദ്ദേഹം പ്രവർത്തിച്ചു. തമിഴ് കൂടാതെ മലയാളം ഹിന്ദി ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഉൾപ്പടെ നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചു. 19 ഫിലിം ഫെയർ അവാർഡുകൾ, കലൈമാമണി, പത്മശ്രീ, പദ്മഭൂഷൺ തുടങ്ങിയ പുരസ്ക്കാരങ്ങളും അദ്ദേഹം സ്വന്തമാക്കി. 1960 ൽ കളത്തൂർ കണ്ണമ്മ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. അവിടെ നിന്നും ആരംഭിച്ച സിനിമ ജീവിതം ഇന്നും തുടരുകയാണ്.

ഫ്രഞ്ച് സർക്കാർ 2016ൽ പ്രശസ്‌തമായ ഷെവലിയർ ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചു. കമൽ ഹാസന്റെ ചിത്രങ്ങളായിരുന്നു മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കർ പുരസ്ക‌ാരത്തിന് ഇന്ത്യയിൽ നിന്ന് സമർപ്പിച്ച ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ. പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ മകൾ ശ്രുതിഹാസൻ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. ശ്രുതിയുടെ വാക്കുകൾ ഇങ്ങനെ:

whatsapp icon
Kerala Prime News അംഗമാവാൻ

ജന്മദിനാശംസകൾ അപ്പാ
നിങ്ങൾ ഒരു അപൂർവ രത്‌നമാണ്, നിങ്ങളുടെ അരികിലൂടെ നടക്കുക എന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങളിൽ ഒന്ന്. നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നില്ലെന്ന് എനിക്കറിയാം, പക്ഷേ നിങ്ങൾ എപ്പോഴും വിശ്വസിക്കും അവൻ്റെ / അവൾ തിരഞ്ഞെടുത്ത കുട്ടിയാകൂ, ഞാൻ എപ്പോഴും ആവേശഭരിതനാണ് നിങ്ങൾ ചെയ്യുന്ന എല്ലാ മാന്ത്രിക കാര്യങ്ങളും കാണാൻ .. ഇനിയും ഒരുപാട് പിറന്നാൾ ദിനങ്ങളും ആഘോഷങ്ങളും ഒരുപാട് സ്വപ്നങ്ങൾക്ക് ജീവൻ പകരുന്നു..നിന്നെ ഒരുപാട് സ്നേഹിക്കുന്നു അച്ഛാ

ins

രാജ പാർവൈ, അപൂർവ സഹോദരങ്ങൾ, തേവർ മകൻ, മഹാനദി, ഹേറാം, ആളവന്താൻ, അൻപേ ശിവം, മൈക്കിൾ മദന കാമരാജൻ, വിരുമാണ്ടി, നള ദമയന്തി, ദശാവതാരം, മൻമദൻ അമ്പ് തുടങ്ങിയ ചിത്രങ്ങൾക്കായി അദ്ദേഹം കഥയെഴുതി. രാജ്കമൽ ഇന്റർനാഷണൽ എന്ന പേരിൽ സിനിമാ നിർമ്മാണ കമ്പനിയും ആരംഭിച്ചു. ഗാന രാജനയും അദ്ദേഹം നടത്തിയിട്ടുണ്ട്.

kamal hasan birthday

വ്യത്യസ്ത കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ഒട്ടും മടിക്കാട്ടിയിരുന്നില്ല. നിശബ്ദ ചിത്രമായ പുഷ്പകവിമാനം, സ്ത്രീ വേഷത്തിൽ അഭിനയിച്ച അവ്വ ഷണ്മുഖി, ഇന്ത്യൻ, അപൂർവ്വ സഹോദരങ്ങൾ, ദശാവതാരം തുടങ്ങിയ ചിത്രങ്ങളില്ലെല്ലാം വ്യത്യസ്ത അവതരണമായിരുന്നു. പൊട്ടിച്ചിരിപ്പിക്കുന്ന ഹാസ്യനടനായും പ്രേക്ഷകരെ കണ്ണീരിൽ നാനയിക്കുന്ന വിഷാദനായകനായും അദ്ദേഹം വേഷമിട്ടു. പ്രേക്ഷകരെ ഞെട്ടിക്കുന്ന എതിരാളിയായും തുടങ്ങി നിരവധി വ്യത്യസ്ത വേഷങ്ങൾ കൈകാര്യം ചെയ്തു.

ശിവ കാർത്തികേയനെ നായകനാക്കി കമൽഹാസന്റെ പ്രൊഡക്ഷനിൽ നിർമ്മിച്ച അമരൻ മികച്ച വിജയം കൈവരിച്ച ഇപ്പോൾ തുടരുകയാണ്. കൂടാതെ മെയ്യഴകൻ എന്ന ചിത്രത്തിൽ കമലഹാസൻ പാടിയ ഗാനവും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചിത്രത്തിന് അനുയോജ്യമായ രീതിയിൽ ഗാനത്തെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് ആയിട്ടുണ്ട്. ഇത്തരത്തിൽ അദ്ദേഹത്തിന്റെ വിശേഷങ്ങൾ പറഞ്ഞാലും തീരാത്തതാണ്. എഴുപതുകളിൽ എത്തി നിൽക്കുമ്പോഴും അഭിനയത്തിനും മറ്റും ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് തന്നെ പറയാം.

Read also: മോഹൻലാലിനൊപ്പം സ്ക്രീൻ പങ്കിടാൻ ഒരുങ്ങി അമൽ ഡേവിസ്; സത്യൻ അന്തിക്കാട് ചിത്രത്തിൽ മുഴുനീള വേഷം

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *