ഈ ന്യൂയർ സ്നേഹ ബാബുവിനും അഖിൽ സേവ്യറിനും ഇരട്ടിമധുരം നൽകുന്നതാണ്. കരിക്കെന്ന വെബ് സീരീസിലൂടെ ആളുകൾക്ക് സുപരിചിതയായി മാറിയ സ്നേഹ ഇപ്പോൾ ഒരു അമ്മ ആയിരിക്കുകയാണ്. പ്രശസ്ത ഛായാഗ്രഹകൻ അഖിൽ സേവിയർ ആണ് താരത്തിന്റെ കഴുത്തിൽ മിന്നു ചാർത്തിയത്. 2024 ജനുവരിയോടെ ആയിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത്.
ഗാനഗന്ധർവ്വൻ, മിന്നൽ മുരളി, ആദ്യരാത്രി തുടങ്ങി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുവാനും സ്നേഹക്ക് സാധിച്ചു. ഇതിനു പുറമേ കരിക്ക് എന്ന വെബ് സീരിയലിലൂടെയാണ് സ്നേഹ ആളുകൾക്ക് കൂടുതൽ സുപരിചിതയായി മാറിയത്. റീൽസുകളിലൂടെ സോഷ്യൽ മീഡിയ, ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലൂടെയും ആളുകളുടെ മനം കവർന്ന സ്നേഹയുടെ പുതുവർഷത്തിലെ പുതിയ സന്തോഷമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
കിൻഡർ ഗാർഡ് ഹോസ്പിറ്റലിലാണ് സ്നേഹ പ്രസവിച്ചത്. ആശുപത്രിയിൽ നിന്നുള്ള വൈകാരികമായ നിമിഷങ്ങൾ കോർത്തിണക്കിയുള്ള വീഡിയോയും സ്നേഹ തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തു കഴിഞ്ഞു. നിരവധി പേരാണ് താരങ്ങൾക്കും കുഞ്ഞോമനക്കും ആശംസകളുമായി എത്തുന്നത്. പുതുവർഷത്തിൽ ഇരുവരെയും തേടിയെത്തിയ പുത്തൻ മാലാഖയ്ക്ക് ഒരായിരം ആശംസകൾ ആരാധകർ നേരുന്നു.
സാമർത്ഥ്യശാസ്ത്രം എന്ന വെബ് സീരീസിന്റെ ചായഗ്രഹകനായി അഖിൽ പ്രവർത്തിക്കുമ്പോഴാണ് സ്നേഹയെ പരിചയപ്പെടുന്നതും സൗഹൃദത്തിൽ ആകുന്നതും. പിന്നീട് ഇരുവരുടെയും സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയും വിവാഹം വരെ എത്തിനിൽക്കുകയും ആയിരുന്നു. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ ഒക്കെ ആളുകളിലേക്ക് എത്തിക്കുന്നതിന് സ്നേഹ യാതൊരു മടിയും കാണിച്ചിട്ടില്ല. അമ്മയായ ശേഷവും അഭിനയരംഗത്ത് താരത്തിനെ സജീവമായി കാണാനാണ് ആരാധകർ ആഗ്രഹിക്കുന്നത്.
അഖിൽ, അഖിലിന്റെയും സ്നേഹയുടെയും മാതാപിതാക്കൾ തുടങ്ങിയവരൊക്കെ കുഞ്ഞിനെ എടുത്തുകൊണ്ടു നിൽക്കുന്ന നിമിഷങ്ങൾ വീഡിയോയിൽ സ്നേഹ ഉൾപ്പെടുത്തിയിരിക്കുന്നു. ഒപ്പം ഹോസ്പിറ്റലിനെ ടാഗ് ചെയ്താണ് സ്നേഹ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചുരുങ്ങിയ നിമിഷം കൊണ്ട് നിരവധി പേരാണ് വീഡിയോ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നത്.