സ്വർണ്ണ മത്സ്യകന്യകയെ പോലെ കാവ്യാമാധവൻ.!! വീണ്ടും സിനിമയിലേക്ക് മടങ്ങി വരുന്നു ?

kavya madhavan new look

മലയാളികളെ സംബന്ധിച്ചിടത്തോളം അളവില്ലാതെ സ്നേഹം വാരി കൊടുത്ത നായികയാണ് കാവ്യാമാധവൻ. എന്നും തിരശ്ശീലയ്ക്ക് മുന്നിലെത്തിയ കഥാപാത്രങ്ങളെ അങ്ങേയറ്റം മികവോടെ അഭിനയിച്ചു ഫലിപ്പിക്കുവാൻ സ്വന്തം വീട്ടിലെ ഒരു അംഗമെന്ന സ്ഥാനമാണ് ഓരോ മലയാളിയും താരത്തിന് നൽകിയിട്ടുള്ളത്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ദിലീപ് ചിത്രത്തിലൂടെ നായികയുടെ പരിവേഷമണിഞ്ഞ കാവ്യ അതിനുമുൻപും ബാലതാരമായി നിരവധി ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്തിരുന്നു. തുടക്കം മുതൽ തന്നെ മികച്ച പിന്തുണയും സ്നേഹവുമാണ് കാവ്യക്കും അവരുടെ ഓരോ കഥാപാത്രത്തിനും ആളുകൾ കനിഞ്ഞ് നൽകുന്നത്.

മലയാള സിനിമയുടെ ഒരുകാലത്തെ മുഖമുദ്രയായ നായികയായി കാവ്യ മാധവൻ വിശേഷിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. നാടൻ തനിമയും നാട്ടു സൗന്ദര്യവും ഒത്തുചേർന്ന നായികയെ മലയാളികൾ ഇരുകൈയും നീട്ടിയാണ് നെഞ്ചോട് ചേർത്തത്. വർഷങ്ങൾക്കിപ്പുറം വിവാഹശേഷം അഭിനയ ജീവിതം പാടെ വേണ്ടെന്നു വെച്ചപ്പോഴും താരത്തിനെ ഉപേക്ഷിക്കുവാൻ ആളുകൾ തയ്യാറായിരുന്നില്ല. ഗോസിപ്പ് കോളങ്ങളിൽ കാവ്യയുടെ വിശേഷങ്ങൾ ഓരോന്നും നിറഞ്ഞപ്പോഴും അതിനെയൊക്കെ പാടെ അവഗണിക്കുക മാത്രമാണ് ഓരോ പ്രേക്ഷകരും ചെയ്തത്

kavya madhavan

ഇന്ന് അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും സ്വന്തമായി ഒരു വസ്ത്ര ബ്രാൻഡുമായി ആളുകൾക്കിടയിൽ സജീവമാണ് കാവ്യ. ബിസിനസുകാരിയുടെ മേൽ കുപ്പായം അണിഞ്ഞപ്പോഴും കാവ്യയിലെ നായികയെ കാണാനാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. കല്യാൺ ജ്വല്ലറിയുടെ ആഭരണങ്ങളിൽ ഗോൾഡൻ നിറത്തിലുള്ള ചുരിദാറും ധരിച്ച് അതീവമനോഹരിയായി എത്തിയിരിക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആളുകൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ഒരു സ്വർണ മത്സ്യകന്യകയെ പോലെ ഉണ്ടെന്നാണ് കാവ്യയുടെ പുതിയ ചിത്രങ്ങൾ കണ്ട പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.

നിമിഷ നേരം കൊണ്ട് ചിത്രങ്ങൾ വൈറൽ ആയി മാറിയിരിക്കുകയാണ്. സൗന്ദര്യം മെയിന്റയിൻ ചെയ്യുന്നതിനേയും വെയിറ്റ് ലോസിനെ പറ്റിയും ഒക്കെ താരത്തിനെ ഓരോരുത്തരും പ്രശംസിക്കുമ്പോഴും അഭിനയത്തിലേക്ക് തിരിച്ചു വരാത്തതിന്റെ പരിഭവവും ചില ആരാധകർ പ്രകടമാക്കുന്നുണ്ട്. എന്തുതന്നെയായാലും താരത്തിന്റെ പുത്രൻ ലുക്ക് ട്രെൻഡ് ആയി മാറിയിരിക്കുകയാണ്

0/5 (0 Reviews)

Leave a Comment