Keerthi Suresh Talking About Mahanati : നടി കീർത്തി സുരേഷിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരുന്നു നാഗ് അശ്വിൻ ഒരുക്കിയ മഹാനടി. നടി സാവിത്രിയായി ചിത്രത്തിൽ കീർത്തി എത്തിയപ്പോൾ ദേശീയ പുരസ്കാരവും ഒഴുകിയെത്തിയിരുന്നു. സിനിമ ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു. സിനിമയിലെ കീർത്തിയുടെ പ്രകടനം വലിയ കയ്യടികൾക്ക് അർഹമായിരുന്നു. എന്നാൽ സിനിമക്ക് ശേഷമുള്ള നാളുകളെ കുറിച്ച് മനസ് തുറന്നു പറയുകയാണ് കീർത്തി.

മഹാനടിക്ക് ശേഷം ആറ് മാസത്തോളം സിനിമയൊന്നും ലഭിച്ചില്ല
മഹാനടിയുടെ വിജയത്തിന് ശേഷം തനിക്ക് സിനിമയൊന്നും ലഭിച്ചില്ല എന്ന് കീർത്തി പറഞ്ഞു. ‘മഹാനടിയുടെ റിലീസിന് ശേഷം എനിക്ക് ആറ് മാസത്തോളം സിനിമയൊന്നും ലഭിച്ചില്ല. ആരും എന്നോട് ഒരു കഥ പോലും പറഞ്ഞില്ല. ഞാൻ തെറ്റായി ഒന്നും ചെയ്തിട്ടില്ലാത്തതിനാൽ എനിക്ക് നിരാശ ഇല്ലായിരുന്നു എന്നും കീർത്തി പറഞ്ഞു. ആളുകൾ എനിക്ക് വേണ്ടി ഒരു മികച്ച കഥാപാത്രം രൂപപ്പെടുത്താൻ സമയമെടുക്കുന്നുവെന്ന് അതിനെ പോസിറ്റീവായി എടുത്തു.

കീർത്തി സുരേഷ് പറയുന്നു.
ആ ഗ്യാപ് ഞാനൊരു മേക്കോവറിനായി ഉപയോഗിച്ചു എന്നാണ് കീർത്തി പറഞ്ഞ വാക്കുകൾ. ദുൽഖർ സൽമാൻ, സാമന്ത, വിജയ് ദേവരകൊണ്ട എന്നിവരാണ് മഹാനദിയിൽ കീർത്തിക്കൊപ്പം അഭിനയിച്ചത്. ജെമിനി ഗണേശൻ ആയിട്ടാണ് സിനിമയിൽ ദുൽഖർ എത്തിയത്. അഭിനേത്രി എന്ന രീതിയില്‍ കീര്‍ത്തി സുരേഷിനെ അടയാളപ്പെടുത്തിയ സിനിമ കൂടിയാണ് മഹാനടി. നടി സാവിത്രിയുടെ ജീവിതം പറഞ്ഞ മഹാനടിയിൽ ഏവരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് അഭിനയിച്ചത്.

തെലുങ്കിൽ നടിക്ക് വലിയ ആരാധകരെ നേടിക്കൊടുത്തതും ഈ ചിത്രം തന്നെയാണ്. അതേസമയം റിവോൾവർ റീത്ത ആണ് ഇനി പുറത്തിറങ്ങാനുള്ള കീർത്തിയുടെ ചിത്രം. രാധിക, സുനിൽ, ജോൺ വിജയ് എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങൾ. ആക്‌ഷനും കോമഡിയും നിറഞ്ഞ ഡാർക് മൂഡിലുള്ള സിനിമയാകും ഇതെന്നാണ് ടീസർ നക്കുന്ന സൂചന. ജെ കെ ചന്ദ്രുവാണ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. സുധൻ സുന്ദരം, ജഗദീഷ് പളനിസാമി എന്നിവരാണ് നിർമാണം.Keerthi Suresh Talking About Mahanati
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




