Keerthy Suresh Celebrity Vacation In Maldives : നടി കീർത്തി സുരേഷും ഭർത്താവും മാലിദ്വീപിൽ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. നടി തന്നെയാണ് മനോഹര ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഭർത്താവ് ആന്റണി തട്ടിലിനൊപ്പമുള്ള ചിത്രങ്ങളാണ് കീർത്തി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. വിവാഹശേഷം താൽക്കാലികമായി സിനിമയിൽ നിന്നു ഇടവേളയെടുത്തിരിക്കുകയാണ് താരം. ഇപ്പോൾ യാത്രകളും മറ്റുമായി വിവാഹജീവിതം ആഘോഷിക്കുകയാണ്.
പ്രണയ പക്ഷികളെ പോലെ പറന്ന് കീർത്തിയും ആന്റണിയും
ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.15 വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ബാല്യകാലസുഹൃത്തും സഹപാഠിയുമായിരുന്നു ആന്റണി തട്ടിൽ. 2024 ഡിസംബർ 12ന് ഗോവയിൽ വച്ചായിരുന്നു ഇരുവരുടെയും ആഡംബര പൂർണമായ വിവാഹം നടന്നത്. മനോഹരമായ ചിത്രമാണ് കീർത്തി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വെളുത്ത വസ്ത്രവും വലിയ തൊപ്പിയും ധരിച്ച സെൽഫിയോടെയാണ് ഇൻസ്റ്റാഗ്രാം പോസ്റ്റ് ആരംഭിക്കുന്നത്. പിനീട് റിസോർട്ടിലെ അവരുടെ യാത്രയുടെ വീഡിയോയും ഉൾപ്പെടുത്തിയിട്ടുണ്ട്.

മാലിദ്വീപിലെ ചിത്രങ്ങൾ ശ്രദ്ദേയമാകുന്നു
ഭർത്താവിനൊപ്പം ടേബിൾ ടെന്നീസ് കളിക്കുന്നത് മുതൽ, കടൽത്തീരത്ത് നടക്കുന്നതും, കടൽത്തീരത്ത് വിശ്രമിക്കുന്നതുമെല്ലാം പങ്കുവച്ചിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ‘ബേബി ജോണി’ലാണ് കീർത്തി അവസാനമായി അഭിനയിച്ചത്. നിലവിൽ പുതിയ സിനിമകളിലൊന്നും കീർത്തി കരാർ ഒപ്പിട്ടിട്ടില്ലെന്നാണ് വിവരം. നേരത്തെ തന്നെ ചിത്രീകരണം പൂർത്തിയായ ‘റിവോൾവർ റിത്ത’യാണ് കീർത്തിയുടെ അടുത്ത റിലീസ് ചിത്രം.

കെ. ചന്ദ്രുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ തമിഴ് ചിത്രത്തിൽ രാധിക ശരത്കുമാർ, റെഡിൻ കിംഗ്സ്ലി, മൈം ഗോപി, സെന്ദ്രയൻ, സൂപ്പർ സുബ്ബരായൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ സുധൻ സുന്ദരം, ജഗദീഷ് പളനിസാമി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ഷോൺ റോൾഡനാണ്. റിവോൾവറുകളും ആയുധങ്ങളും നിർഭയം കൊണ്ടുനടക്കുന്നതിന് പേരുകേട്ട റീത്ത എന്ന സ്ത്രീയെ ചുറ്റിപ്പറ്റിയാണ് ചിത്രം പറയുന്നത്. Keerthy Suresh Celebrity Vacation In Maldives

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.