ഇന്ത്യൻ സൂപ്പർ ലീഗിലെ ( Indian Super League ) ഏഴാം റൗണ്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ( Kerala Blasters) മുംബൈ സിറ്റി എഫ്സിയും തമ്മിലാണ് ഏറ്റുമുട്ടുക (Kerala Blasters Vs Mumbai City Fc). ഞായറാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 7:30നാണ് ഈ മത്സരം നടക്കുക.മുംബൈ ഫുട്ബോൾ അരീനയിൽ വെച്ചുകൊണ്ടാണ് മത്സരം നടക്കുക. കേരള ബ്ലാസ്റ്റേഴ്സിന് ഇത് എവേ മത്സരമാണ്.വിജയം നേടുക എന്നത് മാത്രമാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.
6 മത്സരങ്ങൾ കളിച്ചപ്പോൾ കേവലം രണ്ടു മത്സരങ്ങളിൽ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. മുംബൈ സിറ്റിയുടെ അവസ്ഥയും ഏകദേശം അങ്ങനെ തന്നെയാണ്. 5 മത്സരങ്ങൾ കളിച്ചപ്പോൾ ഒരു മത്സരത്തിൽ മാത്രമാണ് അവർക്ക് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ രണ്ട് ടീമുകളും ഒരു ജീവൻ മരണ പോരാട്ടം ഈ മത്സരത്തിൽ പുറത്തെടുത്തേക്കും. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയിട്ടും പരാജയപ്പെടേണ്ടിവന്നത് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വലിയ സങ്കടമുണ്ടാക്കിയ കാര്യമായിരുന്നു.
മുംബൈ സിറ്റിക്കെതിരെയുള്ള മത്സരം (Kerala Blasters Next Match) ഒട്ടും എളുപ്പമുള്ള ഒരു മത്സരമായിരിക്കില്ല. ഇത് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ മികയേൽ സ്റ്റാറേ തന്നെ പറഞ്ഞിട്ടുണ്ട്.മുംബൈയെ തോൽപ്പിക്കണമെങ്കിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കണം എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. മത്സരം രണ്ട് ടീമുകൾക്കും കഠിനമായിരിക്കും എന്നും ഈ പരിശീലകൻ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ നടന്ന പ്രസ് കോൺഫറൻസിലാണ് സ്റ്റാറേ ഇത് പറഞ്ഞിട്ടുള്ളത്.അദ്ദേഹം മുംബൈയെ വിലയിരുത്തിയത് ഇപ്രകാരമാണ്.
Mikael Stahre 🗣️ “Mumbai is a strong opponent, they have a good coach & players. It's a hard game for us but it will be hard home game for them also.” #KBFC pic.twitter.com/twR38JmOsp
— KBFC XTRA (@kbfcxtra) November 1, 2024
Kerala Blasters Vs Mumbai City
‘ മുംബൈ ഒരു കടുത്ത എതിരാളികളാണ്. അവർക്ക് ഒരു നല്ല പരിശീലകനും നല്ല താരങ്ങളും ഉണ്ട്.ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ മത്സരം കഠിനമായിരിക്കും. എന്നാൽ അവർക്കും അങ്ങനെ തന്നെയായിരിക്കും. മുംബൈ സിറ്റിക്കെതിരെ വിജയിക്കണമെങ്കിൽ ഞങ്ങൾ ഈ സീസണിലെ ഏറ്റവും മികച്ച എവേ മത്സരം പുറത്തെടുക്കേണ്ടി വന്നേക്കും ‘ ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ മത്സരത്തിൽ സൂപ്പർ താരം നോവ സദോയി ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിരുന്നില്ല. പരിക്കായിരുന്നു.പക്ഷേ അദ്ദേഹം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഈ മത്സരത്തിൽ (Mumbai City Vs Kerala Blasters) താരം കളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയാണ് എന്നുണ്ടെങ്കിൽ ബ്ലാസ്റ്റേഴ്സിന് ഏറെ കരുത്തുണ്ടാകും. പ്രതിരോധത്തിൽ പിഴവുകളും ഫിനിഷിംഗിലെ അപാകതകളും പരിഹരിച്ചു കഴിഞ്ഞാൽ മികച്ച ഒരു റിസൾട്ട് തന്നെ ഉണ്ടാക്കിയെടുക്കാൻ ബ്ലാസ്റ്റേഴ്സിന് ഈ മത്സരത്തിൽ സാധിക്കും.
Read Also : കളിക്കുന്നതാരായാലും മത്സരം വിജയിക്കണം, പകരക്കാരനായി മാറുന്നതിൽ പരാതിയില്ലാതെ ക്വാമേ പെപ്ര