കളിക്കുന്നതാരായാലും മത്സരം വിജയിക്കണം, പകരക്കാരനായി മാറുന്നതിൽ പരാതിയില്ലാതെ ക്വാമേ പെപ്ര

കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters coach) പരിശീലകനായി മൈക്കൽ സ്റ്റാറെ എത്തിയതിനു ശേഷം ടീമിലെ പല താരങ്ങൾക്കും പോസിറ്റിവായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. അതിന്റെ വ്യത്യാസം കളിക്കളത്തിലും കാണാൻ കഴിയുന്നു. ആദ്യത്തെ മത്സരത്തിലൊഴികെ ബാക്കിയെല്ലാ കളിയിലും ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) മികച്ച പ്രകടനം നടത്തിയെങ്കിലും ചില താരങ്ങൾ വ്യക്തിഗത പിഴവുകൾ വരുത്തിയതിനെ തുടർന്ന് അർഹിച്ച ഫലങ്ങൾ കൈവിട്ടു പോവുകയായിരുന്നു.

മുന്നേറ്റനിരയുടെ പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് (kerala blasters fans) കൂടുതൽ പ്രതീക്ഷ നൽകുന്നത്. ടീമിന്റെ നട്ടെല്ലായി മാറിയ നോഹ ഇല്ലെങ്കിൽ പോലും മുന്നേറ്റനിരക്ക് തിളങ്ങാൻ കഴിയുമെന്ന് കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് (kerala blasters) തെളിയിച്ചു. ക്വാമേ പെപ്രയും ജീസസ് ജിമിനസും അടങ്ങിയ മുന്നേറ്റനിര ഒരു ഗോൾ പോലും വഴങ്ങാതെയെത്തിയ ബെംഗളൂരു എഫ്‌സി (bengaluru versus kerala blasters) പ്രതിരോധത്തെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചിരുന്നു.

താൻ ഈ സീസണിൽ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്ന് പെപ്ര തെളിയിച്ച ഒരു മത്സരം കൂടിയായിരുന്നു ബെംഗളൂരുവിനെതിരെ നടന്നത്. പന്ത് കൈവശം വെക്കുന്നതിലും പാസ് കൃത്യതയോടെ നൽകുന്നതിലുമെല്ലാം താരം മികവ് പുലർത്തിയിരുന്നു. മികച്ച പ്രകടനം നടത്തുമ്പോഴും പകരക്കാരനായി ഇറങ്ങേണ്ടി വരുന്ന താരത്തിന് പക്ഷെ അക്കാര്യത്തിൽ യാതൊരു പരാതിയുമില്ല.

kerala blasters players

“മത്സരത്തിൽ പെപ്രയാണോ ജീസസാണോ സ്റ്റാർട്ട് ചെയ്യുന്നതെന്നതും, ഇവർ ഒരുമിച്ച് കളിക്കുന്നുണ്ടോ എന്നതൊന്നും പ്രാധാന്യമില്ലാത്ത കാര്യങ്ങളാണ്. രണ്ടു പേരും പരസ്‌പരം പിന്തുണ നൽകുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നതാണ് പ്രധാനപ്പെട്ട കാര്യം. എല്ലാ മത്സരങ്ങളിലും വിജയം നേടി മൂന്നു പോയിന്റുകൾ സ്വന്തമാക്കുകയെന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം.” പെപ്ര (kerala blasters fc players) മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ മത്സരത്തിൽ നോഹ ഇറങ്ങാതിരുന്നതിനെ തുടർന്നാണ് പെപ്രക്ക് ആദ്യ ഇലവനിൽ അവസരം ലഭിച്ചത്. മുംബൈ സിറ്റിക്കെതിരെ നോഹ കളിച്ചാൽ പെപ്രക്ക് ബെഞ്ചിലായിരിക്കും സ്ഥാനം. എന്നാൽ പകരക്കാരനായി ഇറങ്ങുമ്പോഴും വാശിയോടെ പൊരുതാനും ടീമിന് വേണ്ടി മുഴുവൻ ഊർജ്ജവും ചിലവഴിക്കാനും ശ്രമിക്കുന്ന താരം അതുകൊണ്ടു തന്നെ ആരാധകരുടെ പ്രിയങ്കരനാണ്.

Read also: പരിക്കിൽ നിന്നും മുക്തരായി മൂന്ന് പേർ എത്തുന്നു, ബ്ലാസ്റ്റേഴ്സിന് ആശ്വാസം

0/5 (0 Reviews)

Leave a Comment