kerala film awards: 2023ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറിയുടെ അധ്യക്ഷനായി സുധീർ മിശ്രയെ തിരഞ്ഞെടുത്തു. ഹിന്ദി ചലച്ചിത്ര സംവിധായകനായ സുധീർ മിശ്ര, ‘യോ വോ മൻസിൽ തോ നഹിൻ ‘ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര ലോകത്തിലേക്ക് അരങ്ങേറ്റംകുറിച്ചത്.
1987 ൽ ദേശീയ ചലച്ചിത്ര പുരസ്കാരവും ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ദേശീയ അവാർഡ് നേടിയ ചിത്രം ധാരാവിയും അടിയന്തരാവസ്ഥ കാലത്തെ മൂന്ന് ആദർശവാദികളായ യുവാക്കളുടെ കഥ പറയുന്ന ഹസാരോൺ എന്ന ചിത്രവും ധാരാളം ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. വെബ് സീരീസുകളിലും മിശ്ര തന്റെ കഴിവ് തെളിയിച്ചിരുന്നു.
ഹോസ്റ്റേജസ് എന്ന അദ്ദേഹത്തിന്റെ വെബ് സീരീസ് പ്രേക്ഷക പ്രശംസ നേടി. 2019ൽ ഫ്രഞ്ച് ഗവൺമെന്റ് അദ്ദേഹത്തെ ഷെവലിയർ ഓഫ് ദി ഓർഡ്രെ ഡെസ് ആർട്‌സ് എറ്റ് ഡെസ് ലെറ്റേഴ്‌സ് നൽകി ആദരിച്ചു. സമ്മർവ്യാസ്,ഷരീബ് ഹാഷ്മി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ അഫ്വ ആയിരുന്നു അവസാന സംവിധാനം. സംവിധായകൻ പ്രിയനന്ദനൻ, ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പൻ എന്നിവരാണ് പ്രാഥമിക വിധി നിർണയ സമിതിയുടെ ചെയർമാൻ.സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരൻ എൻ.എസ്. മാധവൻ, നടി ആൻ അഗസ്റ്റിൻ, സംഗീതജ്ഞൻ ശ്രീവൽസൻ ജെ.മേനോൻ എന്നിവരും പാനൽ അംഗങ്ങളാണ്.
kerala film awards
ഛായാഗ്രാഹകൻ പ്രതാപ് വി. നായർ, എഡിറ്റർ വിജയ് ശങ്കർ, എഴുത്തുകാരായ ഷിഹാബുദ്ദീൻ പൊയ്ത്തുംകടവ്, വിനോയ് തോമസ്, മാളവിക ബിന്നി, സൗണ്ട് റെക്കോർഡിസ്റ്റ് സി.ആർ. ചന്ദ്രൻ എന്നിവരും പ്രിലിമിനറി ജഡ്ജിംഗ് പാനലിൽ ഉൾപ്പെടും.ചലച്ചിത്ര നിരൂപകൻ ജോസ് കെ മാനുവൽ, എഴുത്തുകാരൻ ഒ കെ സന്തോഷ് എന്നിവരും അംഗങ്ങളാണ്.ആകെ 160 ചിത്രങ്ങളാണ് ഇതുവരെ അവാർഡിനായി സമർപ്പിച്ചിരിക്കുന്നത്. ജൂലായ് 13നാണ് ജൂറി സ്‌ക്രീനിംഗ് ആരംഭിക്കുന്നത്.
Niranjan is a creative content writer with a flair for storytelling. With 2+ years of experience in writing website content and blog posts, He excels in crafting compelling narratives that captivate audiences. His writing style is conversational, relatable, and engaging, with a focus on brand voice and tone.