kerala state school kalolsavam: 63-ആമത് കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന ദിവസം അതിഥികളായത്തിയത് മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട തരങ്ങളായ ആസിഫ് അലിയും ടോവിനോ തോമസും ആണ്. മുതിർന്നവരും കുട്ടികളും ഒരേ പോലെ ഇഷ്ടപ്പെടുന്ന താരങ്ങളാണ് ഇരുവരും. കുട്ടികളെല്ലാം ഏറെ ആവേശത്തോടെയാണ് താരങ്ങളെ സ്വീകരിച്ചത്. കഴിഞ്ഞ തവണ സമാപന ചടങ്ങുകളുടെ മുഖ്യ അതിഥിയായി എത്തിയത് മെഗാസ്റ്റാർ മമ്മൂട്ടി ആയിരുന്നു. മുണ്ടും ഷർട്ടും ധരിച്ചു തനിനാടൻ ലുക്കിലാണ് മമ്മൂട്ടി വേദിയിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ അത്യാവശ്യം യൂത്ത് ലുക്കിലാണ് യൂത്ത്സ്റ്റാർസ് വേദിയിൽ
വന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലേക്ക് റെഡ് ഷർട്ട് ധരിച്ചാണ് ആസിഫ് എത്തിയത് ടോവിനോയുടേത് ബ്ലാക്ക് നിറത്തിലുള്ള ഷർട്ട് ആയിരുന്നു. ഇത്തവണ കലോത്സവത്തിന്റെ സ്വർണ്ണക്കപ്പ് കൊണ്ട് പോയത് തൃശൂർ ജില്ലയാണ്. കുട്ടികൾക്ക് സമ്മാനം നൽകിയ താരങ്ങൾ ഒരിക്കലും കലയെ ഉപേക്ഷിക്കരുതെന്ന് കൊച്ചു കലാകാരന്മാരോട് പറഞ്ഞു. മന്ത്രിമാരും എംഎൽ എ മാരും അടക്കം
വേദിയിലുള്ള എല്ലാ വീശിഷ്ടാതിഥികളും തരങ്ങൾക്ക് വേണ്ടി തങ്ങളുടെ പ്രസംഗം ചുരുക്കിയിരുന്നു. വിജയികൾക്ക് സമ്മാനങ്ങൾ നൽകിയും കുട്ടികളോട് ഏറെ നേരം സംവദിക്കുകയും ചെയ്ത ശേഷമാണു ഇരുതാരങ്ങളും സ്റ്റേഡിയം വിട്ടത്. കുട്ടികൾ ഏറ്റവും ഇഷ്ടപ്പെടുന്ന താരങ്ങളാണ് ഇരുവരും.മിന്നൽ മുരളിയിലൂടെയാണ് ടോവിനോ കുട്ടികളുടെ പ്രിയ താരമാകുന്നത് മലയാളത്തിലെ തന്നെ ആദ്യ സൂപ്പർ ഹീറോ മൂവി ആയ മിന്നമുരളി ലോകാശ്രദ്ധ നേടിയിരുന്നു. ആസിഫ് അലിയും യുവാക്കൾക്കിടയിൽ
പ്രത്യേക സ്ഥാനമുള്ള താരമാണ്. ആസിഫിനെ എന്നും മലയാളികൾ കണ്ടിട്ടുള്ളത് യൂത്ത് ഐക്കൺ ആയാണ്. നാല് മണിക്ക് തുടങ്ങുമെന്ന് പറഞ്ഞ ചടങ്ങിൽ താരങ്ങൾ എത്തിയത് നാലേമുക്കാലിനാണ് എങ്കിലും ആവേശം ഒട്ടും ചോരാതെ തന്നെ കുട്ടികൾ താരങ്ങളെ ആരവങ്ങളോടെ ഇരുവരെയും സ്വീകരിച്ചു. കലയും കൗമാരവും നിറഞ്ഞാടിയ മനോഹരമായ ദിവസങ്ങളുടെ സമാപനവും ഏറെ മനോഹരമായാണ് അവസാനിച്ചത്.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.