Kireedam 4K restoration world premieres at IFFI : മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത കിരീടം പ്രദർശനത്തിനൊരുങ്ങുന്നു. IFFI ഗോവയിലാണ് ചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നത്. 4K ദൃശ്യമികവോടെ ചിത്രം ചലച്ചിത്രം മേളയിൽ സ്പെഷ്യൽ സ്ക്രീനിംഗ് നടത്തും. നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ സിനിമയുടെ 35mm റിലീസ് പ്രിന്റിൽ നിന്നും റീമാസ്റ്റർ ചെയ്യുമെന്നും ഈ ചിത്രം ബിഗ് സ്ക്രീനിലേക്ക് തിരിച്ചുവരുന്നത് കാണാൻ കഴിയുന്നത് ഒരു ബഹുമതിയാണെന്നും മോഹൻലാൽ പറഞ്ഞു.

മോഹൻലാൽ ചിത്രം കിരീടം പ്രദർശനത്തിനൊരുങ്ങുന്നു
സോഷ്യൽ മീഡിയയിലൂടെയാണ് നടൻ ഇക്കാര്യം അറിയിച്ചത്. “ഗോവയിൽ നടന്ന 56-ാമത് ഐഎഫ്എഫ്ഐയിൽ പ്രത്യേക പ്രദർശനങ്ങളുടെ ഭാഗമായി അവതരിപ്പിച്ച കീരീടത്തിന്റെ 4K പതിപ്പിന്റെ ലോക പ്രീമിയർ നടക്കുന്നതിൽ സന്തോഷമുണ്ട്. 35mm റിലീസ് പ്രിന്റിൽ നിന്ന് നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ ഈ ചിത്രം റീസ്റ്റോർ ചെയ്തിട്ടുണ്ട്, ക്യാമറയുടെ നെഗറ്റീവ് ജീർണിച്ചതിനുശേഷം പതിറ്റാണ്ടുകളായി ആർക്കൈവ് സംരക്ഷിച്ചു. ഗ്രേഡിംഗ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ എസ്. കുമാറിന്റെ മേൽനോട്ടത്തിലായിരുന്നു.

സന്തോഷം പങ്കുവച്ച് മോഹൻലാൽ
ഈ ക്ലാസിക് ചിത്രം ബിഗ് സ്ക്രീനിലേക്ക് തിരിച്ചുവരുന്നത് കാണാൻ കഴിയുന്നത് ഒരു ബഹുമതിയാണ്”എന്നാണ് മോഹൻലാൽ കുറിച്ചത്. മോഹൻലാൽ നായകനായി എത്തിയ തരുണാമൂർത്തി ചിത്രം ‘തുടരും’ IFFIയിൽ പ്രദർശനം ഉണ്ടായിരുന്നു. കൂടാതെ നിരവധി മലയാളം സിനിമകൾ ഇത്തവണ ഗോവ ചലച്ചിത്ര മേളയിൽ പ്രദർശിക്കാൻ ഇടയായിട്ടുണ്ട്. ടൊവിനോ ചിത്രം എആർഎം, രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത ‘പെണ്ണും പൊറാട്ടും’ പ്രദർശനം നടത്തിയിരുന്നു.

നവംബർ 20 മുതൽ 28 വരെ ഗോവയിൽ വച്ചാണ് ഫെസ്റ്റിവൽ അരങ്ങേറുന്നത്. മോഹൻലാൽ നായകനായി അഭിനയിച്ച മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക് ഹിറ്റ് ചിത്രമായിരുന്നു കിരീടം. തിലകൻ, കവിയൂർ പൊന്നമ്മ, കൊച്ചിൻ ഹനീഫ, മോഹൻരാജ്, പാർവതി ജയറാം എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എസ് ഐ ആവാൻ ആഗ്രഹിച്ച സേതുമാധവന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന നിർണായക നിമിഷങ്ങളാണ് ചിത്രത്തിൽ പറയുന്നത്. ഇന്നും ആരാധകരേറെയാണ് ഈ ചിത്രത്തിന്. കിരീടത്തിന്റെ രണ്ടാം ഭാഗമെന്നോണം ചെങ്കോൽ എന്ന ചിത്രവും പുറത്തിറങ്ങിയിരുന്നു. അതും മികവുറ്റ ചിത്രമായിരുന്നു.Kireedam 4K restoration world premieres at IFFI
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




