Kunchacko Boban Wedding Anniversary : 20 ആം വിവാഹ വാർഷികം ആഘോഷിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട താരം കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും. ഇരുപത് വർഷത്തെ പ്രണയം, ഹാപ്പി വെഡിങ് ആനിവേഴ്സറി എന്ന അടികുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഭാര്യയും ഒപ്പം മകനും നിൽക്കുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. നിരവധി സിനിമകളിൽ താരം വേഷമിടുന്നുണ്ടെങ്കിലും കുടുംബത്തിനൊപ്പം സമയം പങ്കിടാറുണ്ട്. ഇടയ്ക്കിടെ പ്രിയയ്ക്കൊപ്പമുള്ള ചിത്രങ്ങളും കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ആറ് വർഷം നീണ്ടു നിന്ന പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്.
വിവാഹവാർഷികാഘോഷത്തിൽ തിളങ്ങി കുഞ്ചാക്കോ ബോബനും പ്രിയയും
നീണ്ട പതിനാല് വർഷത്തെ കാത്തിരിപ്പിന് ശേഷം 2019 ഏപ്രിലിലാണ് ഇവർക്ക് മകൻ ജനിച്ചത്. ചാക്കോച്ചന് മികച്ച പിന്തുണയാണ് പ്രിയ എപ്പോഴും നൽകാറ്. താൻ സിനിമയിലേക്ക് തിരിച്ച് വരാനുള്ള പ്രധാന കാരണം പ്രിയയാണെന്നും ചാക്കോച്ചൻ പലപ്പോഴും പറയാറുണ്ട്. തന്നെ ഏറ്റവും കൂടുതൽ വിമർശിക്കുന്ന ആളും പ്രിയ തന്നെയാണെന്നാണ് ചാക്കോച്ചൻ പറയുന്നത്. മകൻ ഇസഹാക്കിനൊപ്പം ജീവിതം ആസ്വദിക്കുകയാണിപ്പോൾ ചാക്കോച്ചൻ. മകന്റെ കുസൃതികളും രസകരമായ വീഡിയോകളുമൊക്കെ ചാക്കോച്ചൻ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

ചിത്രങ്ങൾ പങ്കുവച്ച് താരം
തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച കാര്യമാണ് ഭാര്യ പ്രിയ എന്നാണ് താരം പറയാറ്. ഫാസിൽ എന്ന സംവിധായകൻ മലയാള സിനിമക്ക് സമ്മാനിച്ച നടനാണ് കുഞ്ചാക്കോ ബോബൻ. ഇന്നിപ്പോൾ മലയാളത്തിൽ പകരം വെക്കാനില്ലാത്ത താരമായി എന്നുതന്നെ പറയാം. 1997ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം നായകനായി എത്തുന്നത്. ആദ്യചിത്രം തന്നെ ഇൻഡ്സ്ട്രിയൽ ഹിറ്റാക്കി മാറ്റിയ കുഞ്ചാക്കോ ബോബൻ ഒരുകാലത്ത് ചോക്ലേറ്റ് ഹീറോ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

വ്യത്യസ്തമായ കഥാപാത്രങ്ങൾ വേറിട്ട ആവിഷ്ക്കാരം എന്നിവ ഇപ്പോൾ കുഞ്ചാക്കോ ബോബന്റെ പ്രത്യേകതകളാണ്. ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് വന്നുകൊണ്ടിരുന്നത്. കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷ്റഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഓഫീസർ ഓൺ ഡ്യൂട്ടി’. ചിത്രം മാർച്ച് 20-ന് നെറ്റ്ഫ്ളിക്സിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യും. Kunchacko Boban Wedding Anniversary

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.