Lena Talking About Her Marriage

ഞങ്ങളുടേത് പൈങ്കിളി പ്രണയമാണ്; വിവാഹ ജീവിതത്തെ കുറിച്ച് പറഞ് ലെന..!! | Lena Talking About Her Marriage

Lena Talking About Her Marriage : മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ലെന. അഭിനയത്രിയും ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് ലെന. അന്നും ഇന്നും താരം മലയാള സിനിമയിൽ സജീവമാണ്. ഇപ്പോളിതാ തന്റെ വിവാഹത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ്. ഇന്ത്യന്‍ ബഹിരാകാശ ദൗത്യമായ ഗഗന്‍യാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത് ബാലകൃഷ്ണന്‍ നായരാണ് ലെനയെ വിവാഹം ചെയ്തത്. തങ്ങളുടേത് അറേഞ്ച്ഡ് വിവാഹമായിരുന്നുവെന്ന് ലെന പറഞ്ഞു. തന്റെ ഒരു അഭിമുഖം കണ്ട് പ്രശാന്ത് തന്നെ ബന്ധപ്പെടുകയായിരുന്നുവെന്നും നടി […]

Lena Talking About Her Marriage : മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ലെന. അഭിനയത്രിയും ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് ലെന. അന്നും ഇന്നും താരം മലയാള സിനിമയിൽ സജീവമാണ്. ഇപ്പോളിതാ തന്റെ വിവാഹത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ്. ഇന്ത്യന്‍ ബഹിരാകാശ ദൗത്യമായ ഗഗന്‍യാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത് ബാലകൃഷ്ണന്‍ നായരാണ് ലെനയെ വിവാഹം ചെയ്തത്. തങ്ങളുടേത് അറേഞ്ച്ഡ് വിവാഹമായിരുന്നുവെന്ന് ലെന പറഞ്ഞു. തന്റെ ഒരു അഭിമുഖം കണ്ട് പ്രശാന്ത് തന്നെ ബന്ധപ്പെടുകയായിരുന്നുവെന്നും നടി പറഞ്ഞു.

ഞങ്ങളുടേത് പൈങ്കിളി പ്രണയമാണ്

തങ്ങളുടേത് പ്രണയം എന്ന് പറയാന്‍ പറ്റില്ല, അറേഞ്ച്ഡ് മാരേജ് ആയിരുന്നു. കല്യാണത്തിന് ശേഷമാണ് പ്രണയം സംഭവിക്കുന്നത്. കല്യാണം കഴിക്കുമെന്നത് താൻ ഒരിക്കലും വിചാരിച്ചിട്ടില്ലാത്ത കാര്യമാണ് എന്നും ലെന പറഞ്ഞു. തന്റെ ഏറെ വയറലായ അഭിമുഖം കണ്ട് പ്രശാന്ത് നമ്പർ തേടിപ്പിടിച്ച് വിളിക്കുകയായിരുന്നു. തുടർന്ന് ഞങ്ങള്‍ സംസാരിച്ചു പിനീട് വീട്ടുകാര്‍ സംസാരിച്ചു കല്യാണം നടക്കുന്നു. ഇത്രയും പെട്ടെന്നായിരുന്നു എല്ലാം എന്ന് വിവാഹത്തെക്കുറിച്ച് ലെന പറഞ്ഞു. ഒരു കോംപ്രമൈസും അഡ്ജസ്റ്റുമെന്റും ആവശ്യമായി വന്നില്ല. വളരെ പൈങ്കിളിയും ബാലിശവുമായ പ്രണയമാണ് ഞങ്ങളുടേത്.

വിവാഹ ജീവിതത്തെ കുറിച്ച് പറഞ് ലെന

വാലന്റൈന്‍സ് ഡേയില്‍ ടെഡി ബെയറും ചോക്ലേറ്റും വാങ്ങിക്കുന്ന തരത്തിലുള്ള പ്രണയം ആണ്. റൊമാന്‍സ് പടങ്ങളില്‍ കാണുന്ന പോലെ ഞങ്ങളുടെ ലോകത്ത് വളരേ പാവം പിള്ളേരാണ് ലെന കൂട്ടിച്ചേര്‍ത്തു. ഒരു വർഷം മുമ്പായിരുന്നു നടി ലെനയുടെ വിവാഹം. ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ലെനയെ വിവാഹം ചെയ്തത്. പാലക്കാട് നെന്മാറ പഴയ ഗ്രാമം സ്വദേശിയാണ് പ്രശാന്ത്. ലളിതമായി നടന്ന വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ ലെന തന്നെയാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.

ഭർത്താവിന്റെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി കഴിഞ്ഞ കുറച്ച കാലം ലെന അമേരിക്കയിലായിരുന്നു. അടുത്തിടെ ഇന്ത്യയിൽ തിരിച്ചെത്തി വീണ്ടും മലയാള സിനിമയിൽ‌ സജീവമായി. പ്രധാന മന്ത്രിക്കും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിനെ പ്രധാനമന്ത്രി പ്രഖ്യാപിക്കുന്ന ചടങ്ങിൽ ഞാനും പങ്കെടുക്കണമെന്ന് അദ്ദേഹം ആ​ഗ്രഹിച്ചതുകൊണ്ടാണ് വിവാഹം അതിന് മുമ്പ് നടത്തിയത് എന്ന് ലെന പറഞ്ഞു. ദിവസങ്ങൾക്ക് മുൻപ് ലെന നാസ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. തന്റെ ഭർത്താവ് കൂടെയുള്ളതുകൊണ്ടാണ് ഇതെല്ലം സംഭവിച്ചത്. Lena Talking About Her Marriage