Lokah Chapter 1: Chandra : മലയാള സിനിമയിൽ ഒരു ചരിത്രം തന്നെ സൃഷ്ടിക്കുകയാണ് ഡൊമിനിക് അരുൺ ചിത്രം ലോക. വ്യത്യസ്‍ത അവതരണവും വേറിട്ട ദൃശ്യാവിഷ്കാരവും പ്രേക്ഷകർക്ക് സമ്മാനിച്ച ചിത്രമാണ് ലോക. ബോക്സ് ഓഫീസ് കളക്ഷനും തൂത്തു വാരിയിരുന്നു ഈ സൂപ്പർ ഗേൾ ചിത്രം. ഇതുവരെ ഉണ്ടായിരുന്ന കളക്ഷൻ റെക്കോർഡുകളെ എല്ലാം അടിമുടി മാറ്റി മരിക്കുകയായിരുന്നു ചിത്രം. നീലിയും ചാത്തനും മാടനും മറുതയും ഒടിയനുമെല്ലാം ഒരു സൂപ്പർ ഹീറോ ടോണിൽ അവതരിപ്പിക്കുകയായിരുന്നു. പഴങ്കഥകളിലും കെട്ടുകഥകളും കേട്ടിരുന്ന കഥാപാത്രങ്ങൾക്ക് കാലം മാറുമ്പോൾ ഉണ്ടാകുന്ന രൂപ വ്യത്യാസങ്ങൾ എല്ലാം അതാതു രീതിയിൽ ഒപ്പിയെടുക്കാൻ സാധിച്ചിട്ടുണ്ട്.
ചാത്തന്റെ രൂപ മാറ്റങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ദേയം

ലോക ചാപ്റ്റർ 1 ചന്ദ്രക്ക് ശേഷമിറങ്ങുന്ന ലോക ചാപ്റ്റർ 2 ന്റെ ഫസ്റ്റ് ലുക്ക് വീഡിയോ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു. ഒന്നാം ഭാഗം കള്ളിയങ്കാട്ട് നീലിയായി വന്ന ചന്ദ്രയുടേത് ആണെങ്കിൽ രണ്ടാം ഭാഗത്തിൽ ചാത്തൻ്റേതാണ്. ഇപ്പോഴിതാ നമ്മുടെ കുട്ടി കാലത്തേ ഇഷ്ട ചിത്രമായ മൈ ഡിയർ കുട്ടി ചത്തനിലെ ചാത്തനാണ് ശ്രദ്ദേയമാകുന്നത്. ലോകക്ക് മുന്നേ മലയാളികളെ ത്രസിപ്പിച്ച ആദ്യ 3 ഡി ചിത്രമായിരുന്നു മൈ ഡിയർ കുട്ടിച്ചാത്തൻ. ഇന്നും ആ കുട്ടിച്ചാത്തന് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ലോകയിലെ ചാത്തനൊപ്പം കുട്ടിച്ചാത്തനും വീണ്ടും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഇടം നേടുകയാണ്.
; പ്രേക്ഷരെ ഞെട്ടിച്ച ലോക വീണ്ടും വരുന്നു

1984 ലെ ചാത്തനും 2025 ലെ ചാത്തനും എന്ന രീതിയിലാണ് പോസ്റ്റുകൾ വരുന്നത്. കാലം മാറുന്നതിന് അനുസരിച്ച് ചാത്തന്മാരും ട്രെൻഡിങ് ആയെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. എന്നാൽ കുട്ടിച്ചാത്തന്റെ അത്ര നിഷ്കളങ്കൻ അല്ല ഡൊമിനിക്കിന്റെ ചാത്തന്മാർ എന്ന് വ്യക്തമാണ്. ലോകയുടെ അടുത്ത ഭാഗത്തിൽ ചാത്തമാരുടെ കഥയാണ് പറയുന്നത്. ആഗോളതലത്തിൽ 275 കോടി രൂപ കളക്ഷൻ നേടിയ ഇൻഡസ്ട്രി ഹിറ്റ് ചിത്രമായി ലോക മാറി കഴിഞ്ഞു. മഞ്ഞുമ്മൽ ബോയ്‌സിനേയും എമ്പുരാന്റെയും കളക്ഷൻ റെക്കോർഡുകൾ തകർത്താണ് ലോക ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

സൗത്ത് ഇന്ത്യയില്‍ ആദ്യമായാണ് ഒരു നായിക കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമ100 കോടി നേടി എന്ന നേട്ടത്തിൽ എത്തുന്നത്. ബുക്ക് മൈ ഷോയിൽ മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി 5 മില്യൺ ടിക്കറ്റുകൾ വിറ്റ് പോയ ചിത്രമെന്ന റെക്കോർഡും ലോകക്കുണ്ട്. കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അഞ്ച് ഭാഗങ്ങൾ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമാണ് ചന്ദ്ര. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിൽ ഉണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ അഥിതി വേഷത്തിൽ എത്തിയിരുന്നു. Lokah Chapter 1: Chandra
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




