Madhav Suresh About Sandeep Pradeep : നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ദേയമാകുന്നത്. താനെ കുറിച്ചും തന്റെ അച്ഛനെ കുറിച്ചും എന്തെങ്കിലും മോശമായി ആരെങ്കിലും സംസാരിച്ചാൽ ഉടനടി മാധവ് പ്രതികരിക്കാറുണ്ട്. ഇപ്പോളിതാ തന്നെയും നടൻ സന്ദീപിനെയും താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റുകൾക്ക് മറുപടി നൽകിയിരിക്കുകയാണ് മാധവ്. പടക്കളം എന്ന ചിത്രത്തിൽ സന്ദീയ്‌പിന് പകരം മാധവ് അഭിനയിച്ചിരുന്നെങ്കിൽ ഒന്നുകൂടി നന്നായേനെ എന്ന പോസ്റ്റിനു മറുപടിയുമായാണ് മാധവ് എത്തിയത്. താരതമ്യം ചെയ്യുന്നത് ശരിയല്ല എന്നാണ് മാധവ് പറയുന്നത്.
വിമര്‍ശിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്
സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍, സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനു സ്വരാജ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് പടക്കളം. ഒരു ഫാന്റസി കോമഡി ചിത്രമായിരുന്നു. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. എന്നാൽ സിനിമയിലെ സന്ദീപ് പ്രദീപിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സന്ദീപിന്റെ പ്രകടനമായിരുന്നു എല്ലാവർക്കും പ്രിയപ്പെട്ടത്. പടക്കളം എന്ന സിനിമയെക്കുറിച്ചും അതില്‍ സന്ദീപ് പ്രദീപിന്റെ പ്രകടനത്തെക്കുറിച്ചും പറയുകയാണ് മാധവ് സുരേഷ്. ആ സിനിമ താന്‍ കണ്ടെന്നും തനിക്ക് ഒരുപാട് ഇഷ്ടമായെന്നും മാധവ് പറഞ്ഞു. എന്നാല്‍ സന്ദീപിന് പകരം താനായിരുന്നെങ്കില്‍ നന്നായേനെ എന്ന തരത്തിലുള്ള പോസ്റ്റുകള്‍ കണ്ടെന്നും മാധവ് പറഞ്ഞു.

എന്നാൽ താരതമ്യം ചെയ്യരുത്
എന്നാൽ അഭിനന്ദിക്കാനും വിമര്‍ശിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും മാധവ് പറഞ്ഞു. ‘പടക്കളം ഞാന്‍ വളരെ ആസ്വദിച്ച് കണ്ട സിനിമയാണ്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അതില്‍ സന്ദീപ് പ്രദീപിന്റെ പ്രകടനവും എനിക്ക് ഇഷ്ടമായി. എന്നാല്‍ ആ സിനിമയില്‍ സന്ദീപിന് പകരം ഞാന്‍ അഭിനയിച്ചിരുന്നെങ്കില്‍ നന്നായേനെ എന്ന തരത്തില്‍ ഒന്നുരണ്ട് പോസ്റ്റുകള്‍ കണ്ടു. അത്തരം പോസ്റ്റുകള്‍ക്ക് മറുപടി നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സന്ദീപിന്റെ കഴിവിനോടും കഠിനാധ്വാനത്തോടുമുള്ള അനാദരവാണ് അത്തരം പോസ്റ്റുകള്‍.

സന്ദീപിന്റെ അഭിനയത്തെ വിലകുറച്ച് കാണുന്നത് പോലെ ആ പോസ്റ്റുകള്‍ വായിച്ചപ്പോള്‍ തോന്നി. നിങ്ങള്‍ക്ക് ഒരു നടനെ അഭിനന്ദിക്കാനും വിമര്‍ശിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഒരിക്കലും താരതമ്യം ചെയ്യരുത്. അത് ശരിയായ കാര്യമല്ല. അത്തരം പോസ്റ്റുകളിലുള്ള പ്രശ്‌നം കാണിക്കാന്‍ ഞാന്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. എന്നാൽ അതെല്ലാം ഞാന്‍ പി.ആറിനായി ചെയ്യുന്നതാണെന്നാണ് ചിലര്‍ പറയുന്നത്. സന്ദീപിന്റെ അഭിനയം എനിക്ക് ഇഷ്ടമായെന്ന് കാണിക്കാന്‍ വേണ്ടി ഞാന്‍ പങ്കുവെച്ച പോസ്റ്റ് മറ്റൊരു തരത്തില്‍ വായിക്കപ്പെട്ടത് എനിക്ക് വിഷമമുണ്ടാക്കി എന്ന് മാധവ് പറയുന്നു. Madhav Suresh About Sandeep Pradeep

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.