മഹേഷ് നാരായൺ ചിത്രത്തിനായി മോഹൻലാൽ ശ്രീലങ്കയിലേക്ക്; ഒപ്പം വൻ താരനിരയും…!! | Mahesh Narayanan Movie Update

Mahesh Narayanan Movie Update

Mahesh Narayanan Movie Update : നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് പിന്നാലെ മോഹൻലാലിൻറെ അടുത്തറ ചിത്രത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചു. മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മൾട്ടി സ്റ്റാർ സിനിമയുടെ ചിത്രീകരണമാണ് പുരോഗമിക്കുന്നത്. മഹേഷ്‌ നാരായണൻ, മമ്മൂട്ടി മോഹൻലാൽ ചിത്രത്തിന്റെ എട്ടാമത്തെ ഷെഡ്യൂളിനായി മോഹൻലാൽ ശ്രീലങ്കയിലേക്ക് തിരിച്ചു. സിനിമയിലെ രണ്ടാം ഷെഡ്യൂൾ ആണ് ശ്രീലങ്കയിലെന്നും പത്ത് ദിവസം അവിടെ ചിത്രീകരണം ഉണ്ടെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

മഹേഷ് നാരായൺ ചിത്രത്തിനായി മോഹൻലാൽ ശ്രീലങ്കയിലേക്ക്

മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ദർശന രാജേന്ദ്രൻ ഉൾപ്പെടുന്ന സീനുകളുടെ ചിത്രീകരണം ആകും നടക്കുക. മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിട്ടുള്ളത്. 80 കോടിയോളമാണ് ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ മനുഷ് നന്ദന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സാമ്രാട്ട് പൃഥ്വിരാജ്, റോക്കി ഓര്‍ റാണി കി പ്രേം കഹാനി, തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് അദ്ദേഹം. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

MOHANLAL 11zon 2

ഒപ്പം വൻ താരനിരയും

സി ആര്‍ സലിം, സുഭാഷ് ജോര്‍ജ് എന്നിവരാണ് സഹനിര്‍മ്മാണം. ശ്രീലങ്കയ്ക്ക് പുറമെ ലണ്ടന്‍, അബുദബി, അസര്‍ബൈജാന്‍, തായ്ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ദില്ലി, കൊല്ലി എന്നിവിടങ്ങളും ചിത്രത്തിന്‍റെ ലൊക്കേഷനുകൾ ഉണ്ട്. മമ്മൂട്ടി നായകനാകുന്ന സിനിമയിൽ മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, സെറിൻ ഷിഹാബ്, രേവതി തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്. ലാലേട്ടനും മമ്മൂക്കയും ഒരുമിക്കുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.

FotoJet 11zon

മലയാള സിനിമയുടെ എക്കാലത്തേയും സൂപ്പർസ്റ്റാറുകളായ മമ്മൂട്ടി-മോഹൻലാൽ വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് സിനിമാ പ്രേമികൾ. ഏറെ വർഷങ്ങൾക്കു ശേഷമാണ് ഇരുവരും ഒരു ചലച്ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടുതന്നെ സിനിമയുടെ ഓരോ അപ്ഡേറ്റുകളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുണ്ട്. നിലവിൽ ചിത്രത്തിന്റെ പേര് ഇതുവരേയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സിനിമയുടെ ആദ്യ ഷെഡ്യൂൾ ശ്രീലങ്കയിലാണ് ആരംഭിച്ചത്. അതിനു പിന്നാലെ ലണ്ടൻ, ഡെൽഹി, ഹൈദരാബാദ് തുടങ്ങിയ വിവിധ രാജ്യാന്തര-ദേശീയ ലൊക്കേഷനുകളിലായി ചിത്രീകരണം തുടരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. Mahesh Narayanan Movie Update

MAMMOOTTY 11zon

0/5 (0 Reviews)

Leave a Comment