Making Doormat Using Waste Cloths: വീട് ചെറുതാണെങ്കിലും വലുതാണെങ്കിലും ഒഴിച്ചുകൂടാനാവാത്ത സാധനങ്ങളിൽ ഒന്നായിരിക്കും വീടിന്റെ മുൻവശത്തും റൂമുകളിലുമെല്ലാം ഇടേണ്ടി വരുന്ന ചവിട്ടികൾ. പ്രത്യേകിച്ച് കുട്ടികളെല്ലാം ഉള്ള വീടുകളിൽ ചവിട്ടികളിൽ പെട്ടെന്ന് തന്നെ അഴുക്കും പൊടിയും പറ്റി പിടിക്കുകയും അവ കളയേണ്ട അവസ്ഥ വരികയും ചെയ്യാറുണ്ട്. മാത്രമല്ല ഇത്തരത്തിൽ അഴുക്കുപിടിച്ച ചവിട്ടികൾ പിന്നീട് എത്ര വൃത്തിയാക്കിയാലും അത് വൃത്തിയായി കിട്ടാറുമില്ല. അതേസമയം വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ നമുക്ക് ആവശ്യമായ ചവിട്ടികൾ വീട്ടിൽ തന്നെ നിർമ്മിക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.
പുത്തൻ ചവിട്ടികൾ ആക്കാം ;കാണാം ഈ ട്രിക്ക്.!!
നീളവും വീതിയും കൃത്യമായി കിട്ടുന്ന രീതിയിലുള്ള ഒരു മീഡിയം സൈസിലുള്ള കാർഡ്ബോർഡ് കഷണം എടുക്കുക. ശേഷം നീളമുള്ള ഒരു സ്കെയിലും സ്കെച്ച് പേനയും ഉപയോഗിച്ച് കാർഡ്ബോർഡിന്റെ ആദ്യഭാഗം മുതൽ അവസാന ഭാഗം വരെ കൃത്യമായ അകലത്തിൽ വരച്ചു കൊടുക്കുക. ശേഷം വരച്ചതിന് മുകളിലൂടെ ഇരു ഭാഗങ്ങളിലും കത്രിക ഉപയോഗിച്ച് കുറച്ചുഭാഗം മാത്രമായി കട്ട് ചെയ്ത് എടുക്കുക. നല്ല കട്ടിയുള്ള ഒരു നൂല് ഉപയോഗിച്ച് കാർഡ്ബോർഡിന്റെ അറ്റത്ത് നിന്നും മുകളിൽ നിന്നും താഴേക്ക് എന്ന രീതിയിൽ വലിച്ചെടുക്കുക.
Making Doormat Using Waste Cloths Tips
ഇതേ രീതിയിൽ കാർഡ്ബോർഡിന്റെ അറ്റം വരെ ചെയ്തെടുക്കണം. അവസാനഭാഗത്ത് ബോർഡ് തിരിച്ചുവച്ച് ഒരു വലിയ കെട്ട് കൂടി ഇട്ടു കൊടുക്കണം. അതല്ലെങ്കിൽ ചവിട്ടി ഉണ്ടാക്കി കഴിഞ്ഞാൽ പെട്ടെന്ന് തന്നെ പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്. മുകളിൽ പറഞ്ഞ രീതിയിൽ ചവിട്ടിയിൽ നൂലുകൾ കൃത്യമായ അകലത്തിൽ സെറ്റ് ചെയ്ത് കൊടുത്തു കഴിഞ്ഞാൽ തുണികൾ സെറ്റ് ചെയ്യാനുള്ള കാര്യങ്ങൾ ചെയ്തെടുക്കാം. രണ്ട് നിറത്തിലുള്ള തുണികൾ ഉപയോഗിക്കുകയാണെങ്കിൽ ചവിട്ടികൾ കാഴ്ചയിൽ കൂടുതൽ ഭംഗിയുണ്ടാകും. ആദ്യം തന്നെ ഉള്ളിലിട്ട കെട്ടുകളുടെ അകലം നോക്കി അത് അനുസരിച്ച് തുണികൾ കട്ട് ചെയ്ത് എടുക്കുക.രണ്ടു നിറത്തിലുള്ള തുണികളാണ് ഉപയോഗിക്കുന്നത് എങ്കിൽ ആദ്യത്തെ തുണി ഒന്ന് ഇടവിട്ട് വരുന്ന രീതിയിൽ വേണം സെറ്റ് ചെയ്തു കൊടുക്കാൻ. ശേഷം രണ്ടാമത്തെ തുണി അതേ രീതിയിൽ തന്നെ സെറ്റ് ചെയ്തു കൊടുക്കാം. ഇത്തരത്തിൽ വളരെ കുറഞ്ഞ ചിലവിൽ വീട്ടാവശ്യങ്ങൾക്കുള്ള ചവിട്ടികൾ വളരെ എളുപ്പത്തിൽ തന്നെ നിർമ്മിച്ചെടുക്കാനായി സാധിക്കും. ഇങ്ങനെ ചെയ്യുന്നത് വഴി പഴയ വേസ്റ്റ് തുണികൾ വെറുതെ കളയേണ്ടതായും വരുന്നില്ല. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Making Doormat Using Waste Cloths Video Credits : maloos Kerala
🧶 DIY Doormat Using Waste Cloth – Easy Tips & Guide
🧰 Materials You’ll Need:
- Old clothes (cotton sarees, t-shirts, jeans, towels, etc.)
- Scissors
- Needle & thread OR hot glue OR sewing machine
- Jute rope or old mat base (optional)
- Safety pins or clips
🔄 Step-by-Step Method 1: Braided Doormat
✅ Steps:
- Cut Cloth Into Strips
- Cut the waste fabric into long strips (about 1–2 inches wide).
- Join strips together by stitching or knotting to make longer ropes.
- Make Braids
- Take 3 strips, tie a knot at one end, and braid them tightly.
- Make several braids depending on the mat size.
- Form the Mat Shape
- Start coiling the braid like a spiral (round shape) or lay it in rows (rectangle).
- Stitch or glue each layer to the next as you go.
- Secure the End
- Stitch or glue the final tip of the braid securely under the mat.
- Press flat and trim excess cloth.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




