Malaikottai Vaaliban Rrelease In Japan

മലൈക്കോട്ടൈ വാലിബൻ ഇനി ജപ്പാനിൽ; റിലീസ് പ്രഖ്യാപിച്ച് ലിജോ ജോസ് പെല്ലിശേരി..!! | Malaikottai Vaaliban Rrelease In Japan

Malaikottai Vaaliban Rrelease In Japan : മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ ക്ലാസ്സിക് ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. വമ്പൻ ഹൈപിലായിരുന്നു ചിത്രം തീയേറ്ററുകളിൽ എത്തിയത്. എന്നാൽ വേണ്ടത്ര മികച്ച പ്രതികരണം നേടാൻ സിനിമക്കയില്ല. മലയാള സിനിമയിൽ തന്നെ ഏറ്റവും ഹൈപ്പോടെ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഒന്നായിരുന്നു മലൈക്കോട്ടൈ വാലിബൻ. സിനിമ തിയേറ്ററുകളിൽ വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല എങ്കിലും ഒടിടിയിൽ റിലീസ് ആയതിന് ശേഷം ചിത്രത്തിനെ പുകഴ്ത്തി ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയിരുന്നു. മലൈക്കോട്ടൈ […]

Malaikottai Vaaliban Rrelease In Japan : മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ ക്ലാസ്സിക് ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. വമ്പൻ ഹൈപിലായിരുന്നു ചിത്രം തീയേറ്ററുകളിൽ എത്തിയത്. എന്നാൽ വേണ്ടത്ര മികച്ച പ്രതികരണം നേടാൻ സിനിമക്കയില്ല. മലയാള സിനിമയിൽ തന്നെ ഏറ്റവും ഹൈപ്പോടെ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഒന്നായിരുന്നു മലൈക്കോട്ടൈ വാലിബൻ. സിനിമ തിയേറ്ററുകളിൽ വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല എങ്കിലും ഒടിടിയിൽ റിലീസ് ആയതിന് ശേഷം ചിത്രത്തിനെ പുകഴ്ത്തി ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയിരുന്നു.

മലൈക്കോട്ടൈ വാലിബൻ ഇനി ജപ്പാനിൽ

ഒരു വിഭാഗം പ്രേക്ഷകർക്ക് ഇഷ്ടപെട്ടിലെങ്കിലും മറ്റൊരു വിഭാഗം പ്രേക്ഷകർക്ക് ചിത്രം ഇഷ്ടമായി എന്ന് തന്നെ പറയാം. ക്ലാസ്സിക് സിനിമ, ഇറങ്ങിയ സമയം തെറ്റി പോയി, മികച്ചതാക്കാമായിരുന്നു, എന്നിങ്ങനെ പല അഭിപ്രായങ്ങളാണ് ചിത്രത്തിന് ഇന്നും സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. സിനിമ ഇപ്പോൾ ജാപ്പനീസിൽ റിലീസിന് ഒരുങ്ങുകയാണ്. ജനുവരി 17ന് ജപ്പാനിൽ ചിത്രം പുറത്തിറക്കാനാണ് തീരുമാനം. ലിജോ ജോസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

റിലീസ് പ്രഖ്യാപിച്ച് ലിജോ ജോസ് പെല്ലിശേരി.

സംവിധായകൻ തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതെ സമയം ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാവില്ല എന്ന് നിർമാതാവ് പറഞ്ഞിരുന്നു. ചിത്രത്തിന് അമിത പ്രതീക്ഷ കൂടി പോയതാണ് മികച്ച സ്വീകാര്യത ലഭിക്കാത്തതിനെ കാരണം എന്നും അദ്ദേഹം പറഞ്ഞിരുന്നു. ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തത്. ഫാന്റസി ത്രില്ലർ ജോണറിലാണ് മലൈക്കോട്ട വാലിബൻ ഒരുക്കിയത്.

നായകൻ, ആമേൻ തുടങ്ങിയ ചിത്രങ്ങളിൽ ലിജോയ്ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പി എസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയത്. ബംഗാളി നടി കഥ നന്ദി, സൊനാലി കുൽക്കർണി, ഹരീഷ് പേരടി, മണികണ്ഠ രാജൻ, രാജീവ് പിള്ള, ഡാനിഷ് സെയ്ത്, ഹരിപ്രശാന്ത് വർമ്മ, സുചിത്ര നായർ, മനോജ് മോസസ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ എത്തിയത്. ഇന്നും സമൂഹ മാധ്യമങ്ങളിൽ ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട്. Malaikottai Vaaliban Rrelease In Japan