Malayalam Actress Urvashi : മലയാള സിനിമയിലെ അതുല്യ കലാകാരിയാണ് ഉർവശി. ഇന്നും മികച്ച പ്രകടനം കാഴ്ചവെക്കാൻ ഉർവശി കഴിഞ്ഞേ മറ്റു നടിമാർ ഒള്ളു എന്ന് പറയേണ്ടി വരും. എട്ടാം വയസിലാണ് ഉർവശി അഭിനയരംഗത്തെത്തുന്നത്. 1978-ൽ റിലീസായ വിടരുന്ന മൊട്ടുകൾ എന്ന സിനിമയിലാണ് ഉർവശി ആദ്യമായി അഭിനയിച്ചത്. സഹോദരിയായ കൽപ്പനയുടേയും ആദ്യ സിനിമ ഇത് തന്നെയായിരുന്നു. കതിർ മണ്ഡപം എന്ന സിനിമയിൽ ജയഭാരതിയുടെ മകളായി അഭിനയിച്ചു.
മലയാളത്തിലെ എക്കാലത്തെയും മികച്ച നടി
തൻ്റെ പതിമൂന്നാം വയസിലാണ് ഉർവശി ആദ്യമായി നായികയായി അരങ്ങേറുന്നത്. 1984-ൽ മമ്മൂട്ടി നായകനായി എത്തിയ എതിർപ്പുകൾ ആണ് ഉർവ്വശി നായികയായി അഭിനയിച്ച ആദ്യ മലയാള ചിത്രം. 1985-1995 കാലഘട്ടത്തിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായി ഉർവ്വശി മാറി. 500-ൽ അധികം മലയാള ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ് സിനിമകൾ കൂടാതെ തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലും താരം വേഷമിട്ടു.

ഉർവശി എന്ന അതുല്യ കലാകാരി
അഭിനയത്തിന് പുറമെ ഒരു തിരക്കഥാകൃത്ത് എന്ന നിലയിലും താരം തിളങ്ങിയിട്ടുണ്ട്. ഉത്സവമേളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ സിനിമകളുടെ കഥ ഉർവ്വശി എഴുതിയതാണ്. 5 തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും ഒരു തവണ തമിഴ്നാട് സംസ്ഥാന അവാർഡും ലഭിച്ചു. 2006-ൽ മികച്ച സഹനടിക്കുള്ള അവാർഡ് അച്ചുവിൻ്റെ അമ്മ എന്ന ചിത്രത്തിലെ അഭിനയത്തിന് ഉർവ്വശി കരസ്ഥമാക്കി.

71 മത് ദേശിയ പുരസ്കാരത്തിൽ മികച്ച സഹ നടിക്കുള്ള പുരസ്‌കാരം ഉർവശി കരസ്ഥമാക്കി. മഴവിൽക്കാവടി, വർത്തമാന കാലം, തലയിണ മന്ത്രം, കടിഞ്ഞൂൽ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം,കഴകം, മധുചന്ദ്രലേഖ, ഉള്ളൊഴുക്ക് എന്നി ചിത്രങ്ങൾക്കാണ് താരത്തിന് മികച്ച സഹ നടിക്കുള്ള അവാർഡ് ലഭിച്ചത്. തെന്നിന്ത്യൻ ചലച്ചിത്ര താരമായ ഉർവ്വശി തിരുവനന്തപുരത്താണ് ജനിക്കുന്നത്. ഇന്നും മലയാള സിനിമയിൽ ഉർവശിയുടെ സ്ഥാനം ചെറുതല്ല.Malayalam Actress Urvashi

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




