Malayalam Movie Turbo For OTT Release

വെറും 11 ദിവസം കൊണ്ട് ടര്‍ബോ നേടിയ കളക്ഷൻ എത്ര ?, ടർബോ ജോസ് ഒടിടിയിലേക്ക്..!

Malayalam Movie Turbo For OTT Release: മമ്മൂട്ടി കമ്പനി ഇതുവരെ നിര്‍മ്മിച്ചവയില്‍ വ്യത്യസ്ത ഗണത്തില്‍ പെടുന്ന ചിത്രമാണ് ടര്‍ബോ. അത്തരം ചിത്രങ്ങളുടെ രസതന്ത്രം നന്നായറിയാവുന്ന വൈശാഖിന്‍റെ സംവിധാനത്തില്‍, മിഥുന്‍ മാനുവല്‍ തോമസിന്‍റെ തിരക്കഥയില്‍ മമ്മൂട്ടി നായകനാവുന്നു എന്നതായിരുന്നു ടര്‍ബോ എന്ന ചിത്രത്തിന്‍റെ യുഎസ്‍പി. മെയ് 23 ന് കേരളത്തിലും പുറത്തും വമ്പന്‍ സ്ക്രീന്‍ കൗണ്ടുമായാണ് ചിത്രം പ്രദർശനം ആരംഭിച്ചത്. എന്നാൽ 11 ദിവസം തീയറ്ററിൽ നിറഞ്ഞാടിയ ചിത്രം ആകെ നേടിയ ശരിയായ കളക്ഷൻ എത്രയാണ്? പലവിധ […]

Malayalam Movie Turbo For OTT Release: മമ്മൂട്ടി കമ്പനി ഇതുവരെ നിര്‍മ്മിച്ചവയില്‍ വ്യത്യസ്ത ഗണത്തില്‍ പെടുന്ന ചിത്രമാണ് ടര്‍ബോ. അത്തരം ചിത്രങ്ങളുടെ രസതന്ത്രം നന്നായറിയാവുന്ന വൈശാഖിന്‍റെ സംവിധാനത്തില്‍, മിഥുന്‍ മാനുവല്‍ തോമസിന്‍റെ തിരക്കഥയില്‍ മമ്മൂട്ടി നായകനാവുന്നു എന്നതായിരുന്നു ടര്‍ബോ എന്ന ചിത്രത്തിന്‍റെ യുഎസ്‍പി. മെയ് 23 ന് കേരളത്തിലും പുറത്തും വമ്പന്‍ സ്ക്രീന്‍ കൗണ്ടുമായാണ് ചിത്രം പ്രദർശനം ആരംഭിച്ചത്. എന്നാൽ 11 ദിവസം തീയറ്ററിൽ നിറഞ്ഞാടിയ ചിത്രം ആകെ നേടിയ ശരിയായ കളക്ഷൻ എത്രയാണ്? പലവിധ കണക്കുകളും പുറത്ത് വന്നെങ്കിലും ഇപ്പോഴിതാ ശരിയായ സിനിമ കളക്ഷൻ പുറത്ത് വീട്ടിരിക്കുകയാണ് ചിത്രത്തിന്റെ സംഘാടകർ.

ആഗോളതലത്തിൽ 70 കോടി ക്ലബ്ബിൽ ഇടം നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2024ല്‍ കേരളത്തില്‍ നിന്നുള്ള റിലീസ് കളക്ഷനില്‍ ടര്‍ബോ ഒന്നാമതായിരുന്നു. മമ്മൂട്ടി നായകനായി എത്തിയ ടര്‍ബോയുടെ ഒടിടി റിലീസിനെ പറ്റിയും വാർത്തകൾ വരുന്നുണ്ട്. സോണിലിവിലൂടെ ടര്‍ബോ ഓഗസ്റ്റ് ഒമ്പതിന് ഒടിടിയില്‍ എത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ടര്‍ബോ റിലീസിന് ആറ് കോടി രൂപയിലധികം നേടിയാണ് 2024ല്‍ ഒന്നാമതെത്തിയിരുന്നു. പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തില്‍ മൂന്നാമതുണ്ടെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ 5.85 കോടിയുമായി റിലീസിന് കേരളത്തില്‍ രണ്ടാം സ്ഥാനത്തായി.

whatsapp icon
Kerala Prime News അംഗമാവാൻ

Malayalam Movie Turbo For OTT Release

ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. ആക്ഷന് പ്രാധാന്യം നൽകിയാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കിയിരിക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. നിര്‍മാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്. ക്രിസ്റ്റോ സേവ്യറാണ് പശ്ചാത്തല സംഗീതം. 200 കിമീ സ്‍പീഡ് ചേസിങ് വരെ ചിത്രീകരിക്കാൻ സാധിക്കുന്ന ഹോളിവുഡിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ‘പർസ്യുട്ട് ക്യാമറ’യാണ് ‘ടർബോ’യിൽ ഉപയോഗിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിഷ്‍ണു ശർമ്മ.ദുൽഖറിന്റെ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസും ചേർന്നാണ് ചിത്രം തിയറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.

Malayalam Movie Turbo For OTT Release
Malayalam Movie Turbo For OTT Release

പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിച്ച കിടിലൻ സിനിമ കൂടിയാണ് ടര്‍ബോ. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ഡിസൈനർ മെൽവി ജെ ആഭിജിത്ത്, മേക്കപ്പ് റഷീദ് അഹമ്മദ് ജോർജ് സെബാസ്റ്റ്യൻ, കോ ഡയറക്ടർ ഷാജി പടൂർ, കോസ്റ്റ്യൂം ആക്ഷൻ ഡയറക്ടർ ഫൊണിക്സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ കൃഷ്‍ണൻ, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്‍ണു സുഗതൻ, പിആർഒ ശബരിയും ആണ് നിര്‍വഹിച്ചിരിക്കുന്നത്.

Anupama P

Anupama is a seasoned content writer with a background in journalism. She has written for various industries, including finance, marketing, and entertainment. Her writing approach is concise, witty, and engaging, with a focus on driving results. When not writing, she enjoys reading and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *