mammotty new movie started: മലയാളത്തിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യൻ സൂപ്പർ സംവിധായകൻ ഗൗതം വാസുദേവ മേനോൻ. മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് എറണാകുളത്ത് ആരംഭിച്ചു. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ആറാമത് ചിത്രമാണ് ഇതെന്ന പ്രത്യേകതയും ഉണ്ട്. സിനിമയുടെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല. ത്രില്ലർ മൂഡിലിൽ ഒരുങ്ങുന്ന ഒരു സിനിമയായിരിക്കും ഇതെന്നാണ് സൂചന. സുരേഷ് ഗോപിക്കൊപ്പം ചെയ്യാനിരുന്ന മഹേഷ് നാരായണൻ ചിത്രം മാറ്റി വച്ചാണ് മമ്മൂട്ടി ഈ സിനിമയിലേക്ക് എത്തുന്നത്.
മമ്മൂട്ടിക്കൊപ്പം ലെനയും മലയാളം തമിഴ് സിനിമാമേഖലയിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണി നിരക്കുന്നു. അഖിൽ സത്യന്റെ പാച്ചുവും അദ്ഭുതവിളക്കും എന്ന സിനിമയിലൂടെ അരങ്ങേറിയ വിജി വെങ്കിടേഷും ഈ സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ക്ലാപ് രമേശ് പിഷാരടിയും ലെനയും ചേർന്ന് നിർവഹിച്ചു. ഗോകുൽ സുരേഷ് ചിത്രത്തിൽ നിർണായക വേഷത്തിൽ എത്തുന്നുണ്ട് എന്നാണ് വിവരം.. കൊച്ചിയിലെ 12 ദിവസത്തെ ഷൂട്ടിന് ശേഷം മൂന്നാർ, വാഗമൺ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലും ചിത്രീകരണം നടക്കും.
എബിസിഡി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ സൂരജും നീരജുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിഷ്ണു ദേവ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ചിത്രത്തിന്റെ മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മലയാളത്തിൽ ഇതിന് മുമ്പ് ട്രാൻസ്, നാം, അനുരാഗം, തുടങ്ങിയ ചിത്രങ്ങളിൽ ഗൗതം വാസുദേവ മേനോൻ അഭിനയിച്ചിട്ടുണ്ട്. അതേസമയം മമ്മൂട്ടി പ്രധാനകഥാപാത്രമായി എത്തുന്ന ബസൂക്കയിലും ഗൗതം മേനോൻ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഡിനോ ഡെന്നീസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്.
mammotty new movie started
‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടർബോയാണ് മമ്മൂട്ടിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. രാജ് ബി ഷെട്ടി വില്ലൻ വേഷത്തിലെത്തുന്ന ചിത്രം നിർമിച്ചത് മമ്മൂട്ടി കമ്പനി തന്നെയായിരുന്നു. ചിത്രത്തിന്റെ തിരക്കഥ രചിച്ചത് മിഥുൻ മാനുൽ തോമസ് ആണ്. ചിത്രത്തിൽ ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഒരു ആക്ഷൻ മാസ്സ് കോമഡി എന്റർടൈനർ ആയിരുന്നു ചിത്രം. മമ്മൂട്ടി കമ്പനിയുടെ റോഷാക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ്, കാതൽ ദി കോർ. ടർബോ എന്നീ അഞ്ച് ചിത്രങ്ങൾക്ക് ശേഷമെത്തുന്ന ആറാമത് ചിത്രമാണ് ഇത്.
Read also: ഇനി വരുന്നത് മാസ് ആക്ഷൻ പടം: കിടിലൻ വീഡിയോയുമായി ഉണ്ണി മുകുന്ദൻ: കാണൂ !!!
Akhil is a skilled content writer and editor with a passion for technology and innovation. With 3+ years of experience in writing articles, blog posts, and technical documentation, Akhil’s writing style is informative, concise, and engaging. He specializes in sports, business and technology.