Mann Chatti Maintenance Tip : കാലങ്ങളായി കറികളും മറ്റും വയ്ക്കാനായി നമ്മുടെയെല്ലാം വീടുകളിൽ ഉപയോഗിച്ച് വരുന്നത് ഒരേ പാത്രങ്ങളായിരിക്കും. പ്രത്യേകിച്ച് മീൻ കറി പോലുള്ളവ ഉണ്ടാക്കുമ്പോൾ മൺപാത്രങ്ങൾ തന്നെ വേണമെന്ന് നിർബന്ധമുള്ളവരായിരിക്കും കൂടുതൽ ആളുകളും. ഇത്തരത്തിൽ വാങ്ങി വയ്ക്കുന്ന മൺചട്ടികൾ കാലപ്പഴക്കം വരുമ്പോൾ ഇടയിൽ ചെറിയ വിള്ളലുകളും ഓട്ടകളും ഉണ്ടായി കേടു വരാനുള്ള സാധ്യത കൂടുതലാണ്.
പുത്തനാക്കാം ഈ സൂത്രം ചെയ്താൽ…
ഇങ്ങനെ വരുമ്പോൾ ചെയ്തു നോക്കാവുന്ന ചില അടിപൊളി ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. മൺപാത്രങ്ങളിൽ ചെറിയ ഓട്ടകളോ, വിള്ളലോ വന്നാൽ അവ കളയേണ്ട ആവശ്യമില്ല. പകരം ആ പാത്രത്തിലേക്ക് ഒരു പിടി അളവിൽ എം സാൻഡ് എടുത്ത് ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക. അതിലേക്ക് ഒരു ചെറിയ കട്ട ശർക്കര കൂടി ചീകി ഇടുക. മണലും ശർക്കരയും കൈ ഉപയോഗിച്ച് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. ഈയൊരു കൂട്ട് ചട്ടിയിൽ ഹോൾ ഉള്ള ഭാഗങ്ങളിൽ
ഇനി ഒരു 10 വർഷം ഉപയോഗിച്ചാലും ചട്ടി പൊട്ടില്ല .!!
തേച്ചുപിടിപ്പിച്ച ശേഷം നല്ല രീതിയിൽ ചൂടാക്കി എടുക്കുകയാണെങ്കിൽ അത്തരം ഭാഗങ്ങളിലെ വിള്ളലുകളെല്ലാം പോയി കിട്ടുന്നതാണ്. ഇതേ രീതിയിൽ തന്നെ ചെറിയ രീതിയിൽ പൊട്ടിയ പ്ലാസ്റ്റിക് പാത്രങ്ങളും എളുപ്പത്തിൽ ശരിയാക്കി എടുക്കാവുന്നതാണ്. മൺപാത്രമാണ് ശരിയാക്കി എടുക്കേണ്ടതെങ്കിൽ വ്യത്യസ്ത രീതികൾ ഉപയോഗപ്പെടുത്താം. ഇതിൽ രണ്ടാമത്തെ രീതി ഒരു പാത്രത്തിലേക്ക് സെറാമിക്ക് പാത്രങ്ങൾ പൊട്ടിക്കുമ്പോൾ കിട്ടുന്ന പൊടിയും
അല്പം നാരങ്ങാനീരും ചേർത്ത് മിക്സ് ചെയ്യുക. ഇത് പൊട്ടലുള്ള ഭാഗത്ത് തേച്ചുപിടിപ്പിച്ച് നല്ല രീതിയിൽ ചൂടാക്കി എളുപ്പത്തിൽ സെറ്റ് ചെയ്ത് എടുക്കാവുന്നതാണ്. അതല്ലെങ്കിൽ മുട്ടയുടെ തോട് പൊടിച്ചു ചേർത്തും മൺ പാത്രത്തിലെ ഹോളുകൾ ഒട്ടിച്ച് എളുപ്പത്തിൽ ശരിയാക്കി എടുക്കാനായി സാധിക്കും. മുട്ടയുടെ തോടാണ് ഹോൾ അടയ്ക്കാനായി ഉപയോഗിക്കുന്നത് എങ്കിൽ പാത്രത്തിന്റെ നിറത്തിൽ വ്യത്യാസം വരാനുള്ള സാധ്യത കൂടുതലാണ്. അത്തരം സാഹചര്യങ്ങളിൽ അല്പം ചായം കൂടി അവിടെ പുരട്ടിയ ശേഷം ചൂടാക്കി എടുത്താൽ മതിയാകും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Clay Pot Maintenance Tips Credit : shareefa shahul
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.