സുസുക്കിയുടെ ആദ്യ ഇലക്ട്രിക് എസ്യുവി ഇ-വിറ്റാര. ഓട്ടോഷോയിലാണ് ഈ പുതിയ വാഹനം സുസുക്കി പ്രദർശിപ്പിച്ചത് അതും മിലാനിൽ. ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച ഇവിഎക്സ് കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡലായാണ് ആദ്യമായ് ഇ-വിറ്റാര വരുന്നത്. ടാറ്റ കർവ്, എംജി സിഎസ് ഇവി, ഉടൻ പുറത്തിറങ്ങുന്ന ഹ്യുണ്ടേയ് ക്രേറ്റ, മഹീന്ദ്ര ബിഇ 05 എന്നീ വാഹനങ്ങളുമായിട്ടാണ് ഇ-വിറ്റാര ക്ക് മത്സരിക്കേണ്ടി വരുന്നതും.
രാജ്യാന്തര വിപണിയിലേക്കുള്ള ഇന്ത്യൻ നിർമിത ഇവിയായിട്ടാണ് സുസുക്കി ഇ- വിറ്റാര കൊണ്ടു വരുന്നത്. സുസുക്കിയുടെ ജന്മനാടായ ജപ്പാനിലേക്കും യൂറോപിലേക്കും വരെ ഇ-വിറ്റാര ഇന്ത്യൻ പ്ലാന്റിൽ നിർമിച്ച് കയറ്റുമതി ചെയ്യും. സുസുക്കിയുടെ ഗുജറാത്തിലെ ഫാക്ടറിയിലായിരിക്കും മാരുതി ഇ-വിറ്റാര നിർമിക്കുക. ഇന്ത്യയിൽ പുറത്തിറങ്ങിയതിനു ശേഷമായിരിക്കും ഇവിഎക്സ് യൂറോപ്യൻ വിപണിയിലും ജപ്പാനിലും എത്തുക.
സ്റ്റൈലിഷ് ലുക്കിൽ ഇ-വിറ്റാര
ഇവിഎക്സ് കൺസെപ്റ്റിന്റെ അതേ രൂപത്തിൽ തന്നെയാണ് പ്രൊഡക്ഷൻ മോഡലായ ഇ-വിറ്റാര പുറത്തിറങ്ങുന്നത്. മസ്കുലറായ രൂപഭംഗിയാണ് വാഹനത്തിന്റെ ഹൈലൈറ്റ്. വാഹനത്തിൽ ഉടനീളം ബ്ലാക് ക്ലാഡിങ്ങുകളും നൽകിയിട്ടുണ്ട്. ട്രൈ സ്ലാഷ് എൽഇഡി ഡേറ്റൈം റണ്ണിങ് ലാംപുകളുമുണ്ട്. വലുപ്പം കുറഞ്ഞ ഗ്രില്ലും വലിയ എയർഡാമുകളുമെല്ലാം വാഹനത്തിന് സ്പോർട്ടി ലുക്ക് സമ്മാനിക്കുണ്ട്. മുൻ ഫെൻഡറിൽ വീൽ ആർച്ചിന് മുകളിലായിട്ടാണ് ചാർജിങ് പോയിന്റ്.
maruthi launches new ev suv
വശങ്ങളിൽ ബോക്സി രൂപമാണെങ്കിലും സ്പോർട്ടി ലുക്കുണ്ട്. ഡോർ ഹാൻഡിൽ സ്വിഫ്തിൻ്റെ മോഡലാണ് . വശങ്ങളിൽ മസ്ക്കുലറായ ഷോർഡർ ലൈനുകളും വീൽ ആർച്ചുകളുമുണ്ട്. വലിയ 225/50 ആർ 19 അലോയ് വീലുകളാണ്. പിന്നിൽ ഫുൾലെഗ്ത്ത് ടെയിൽ ലാംപുമുണ്ട്.
രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകൾ ഇ- വിറ്റാരയിലുണ്ടാകും. ആദ്യത്തേത് 49 kWh, രണ്ടാമത്തേത് 61 kWh. 550 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കും. ഒപ്പം ഓൾ വീൽ ഡ്രൈവ് സപ്പോർട്ടു ചെയ്യും. 144 എച്ച്പി 49 കിലോ വാട്ടിനും 61 കിലോവാട്ട് 174 ബിഎച്ച് ശേഷിയുമുണ്ട്.
Read also: വൻ വിലക്കുറവിൽ നിങ്ങൾക്ക് ഇഷ്ടപെട്ട കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പറ്റിയ സമയം ഇതാ