ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ചത് വിദേശ താരങ്ങൾ മാത്രം, ആരാധകർക്ക് ആശങ്ക ഒഴിയുന്നില്ല

kerala blasters

കേരള ബ്ലാസ്റ്റേഴ്സ് (kerala blasters) ഇതുവരെ ഇന്ത്യൻ സൂപ്പർ ലീഗിൽ(ISL) ഏഴു മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. അതിൽ നിന്ന് കേവലം രണ്ടു മത്സരങ്ങളിൽ മാത്രമാണ് വിജയം നേടാൻ കഴിഞ്ഞിട്ടുള്ളത്. മൂന്നു മത്സരങ്ങളിൽ പരാജയപ്പെട്ടു. രണ്ടു മത്സരങ്ങളിൽ സമനില വഴങ്ങുകയും ചെയ്തു. മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് (kerala blasters) ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് പോയിന്റ് പട്ടികയിൽ പിറകിൽ നിൽക്കുന്നത്.

കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയോടാണ് പരാജയപ്പെട്ടത്. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു തോൽവി. മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് (kerala blasters) വേണ്ടി ഗോളുകൾ നേടിയത് ജീസസ് ജിമിനസും ക്വാമെ പെപ്രയുമാണ്. പക്ഷേ പെപ്ര റെഡ് കാർഡ് കണ്ട് പുറത്തു പോയത് അക്ഷരാർത്ഥത്തിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടി സൃഷ്ടിക്കുകയായിരുന്നു. ഈ സീസണിൽ ഇതുവരെ ബ്ലാസ്റ്റേഴ്സ് 11 ഗോളുകളാണ് നേടിയിട്ടുള്ളത്. 14 ഗോളുകൾ വഴങ്ങുകയും ചെയ്തു.

ഇവിടെ എടുത്തു പറയേണ്ട കാര്യം ഈ 11 ഗോളുകളും നേടിയിട്ടുള്ളത് വിദേശ താരങ്ങളാണ് എന്നാണ്. അതായത് ഇന്ത്യൻ താരങ്ങൾക്കാർക്കും തന്നെ ഇതുവരെ ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല.മൂന്ന് താരങ്ങൾ ചേർന്നുകൊണ്ടാണ് ഈ 11 ഗോളുകൾ പൂർത്തിയാക്കിയിട്ടുള്ളത്. ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം സ്ട്രൈക്കർ ജീസസ് ജിമിനസ് തന്നെയാണ്.

kerala blasters players

അദ്ദേഹം 5 ഗോളുകളാണ് ഇതുവരെ നേടിയിട്ടുള്ളത്. അതിൽ രണ്ട് പെനാൽറ്റി ഗോളുകളും ഉണ്ട്. അതേസമയം രണ്ട് മത്സരങ്ങൾ കുറച്ച് കളിച്ച നോവ സദോയി മൂന്ന് ഗോളുകൾ നേടിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിനായി (kerala blasters) ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നത് നോവ സദോയി തന്നെയാണ് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.

പെപ്രയും മിന്നുന്ന പ്രകടനം നടത്തുന്നുണ്ട്. മൂന്ന് ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ചില മത്സരങ്ങളിൽ അദ്ദേഹം സബ്സ്റ്റിറ്റ്യൂട്ട് റോളിലായിരുന്നു എത്തിയിരുന്നത്. എന്നാൽ ഇതുവരെ ഒരൊറ്റ ഇന്ത്യൻ താരം പോലും ഗോളുകൾ നേടിയിട്ടില്ല എന്നത് ആരാധകർക്ക് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്.വിദേശ താരങ്ങളെ മാത്രം ആശ്രയിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന ഒരു ടീമായി ബ്ലാസ്റ്റേഴ്സ് (kerala blasters) മാറിയിട്ടുണ്ട്. അതിൽനിന്നും ഒരു മാറ്റം അനിവാര്യമാണ്.

Read also: മുംബൈ നേടിയത് അർഹിച്ച വിജയം: വിശദീകരിച്ച് സ്റ്റാറേ

Leave a Comment