Mayavi Re Release : മമ്മൂട്ടി ആരാധകർക്ക് ആവേശം പകരാനായി മായാവി റീ റിലീസിന് ഒരുങ്ങുകയാണ്. ആരാധകരുടെ ഏറെ നാളത്തെ ആഗ്രഹങ്ങൾക്കൊടുവിലാണ് ചിത്രം ഇപ്പോൾ റിലീസിന് ഒരുങ്ങുന്നത്. പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് മായാവി. മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ റീ റിലീസ് സിനിമകൾ എല്ലാം വലിയ പരാജയങ്ങളായിരുന്നു. അവസാനമായി പുറത്തുവന്ന അമരവും പരാജയമായിരുന്നു. തിയേറ്ററിൽ ആളെക്കൂട്ടാൻ സിനിമക്കയില്ല.

മമൂട്ടി ആരാധകർക്ക് സന്തോഷ വാർത്ത
ചിത്രത്തിന്റെ റീ റിലീസ് പ്രഖ്യാപനത്തിന് പിന്നാലെ മമ്മൂട്ടി ആരാധകർ നിരാശ പ്രകടിപ്പിച്ചിരുന്നു. അമരം പോലുള്ള ചിത്രങ്ങൾക്ക് തിയേറ്ററിൽ ആളെ കൂറ്റൻ കഴിയില്ലെന്നും മായാവി, ബിഗ്ബി പോലുള്ള ചിത്രങ്ങൾ ആണ് റീ റിലീസ് ചെയേണ്ടതെന്നും പറഞ്ഞിരുന്നു. എന്നാൽ അമരം റിലീസുമായി മുന്നോട്ടുപോവുകയായിരുന്നു. ഇപ്പോഴിതാ ആരാധകർ ആഗ്രഹിച്ചപോലെ മായാവി സിനിമ എത്തുകയാണ്. മമ്മൂട്ടിയെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത ചിത്രമാണ് മായാവി. ഗോപികയാണ് ചിത്രത്തിൽ നായികാ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.

ഏറെ കാത്തിരുന്ന മായാവി റീ റിലീസിന് ഒരുങ്ങുന്നു..
സിനിമയുടെ നിർമാതാക്കളായ വൈശാഖ സിനിമയാണ് റീ റിലീസ് വാർത്ത പുറത്തുവിട്ടത്. 4K ഡോൾബി അറ്റ്മോസിലാണ് സിനിമ വീണ്ടുമെത്തുന്നത്. മായാവി റീ റിലീസിൽ വലിയ കളക്ഷൻ നേടാൻ ആകുമെന്നാണ് പ്രതീക്ഷ. നേരത്തെ പുറത്തുവന്ന മമ്മൂട്ടിയുടെ റീ റിലീസ് ചിത്രങ്ങൾക്ക് ലഭിച്ച പരാജയത്തിന് മായാവി മറുപടി നൽകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സിനിമയുടെ തിരക്കഥ ഒരുക്കിയത് റാഫി മെക്കാർട്ടിൻ ആയിരുന്നു. സലിം കുമാർ, സുരാജ് വെഞ്ഞാറമൂട്, സായി കുമാർ തുടങ്ങി വലിയ താര നിര സിനിമയിലുണ്ട്.

അമരം റിലീസ് ചെയ്തത് പോലും അറിഞ്ഞില്ല എന്ന് തന്നെ പറയാം. അത്രയും മോശം പ്രതികരണമായിരുന്നു ചിത്രത്തിന്. 1991 ഫെബ്രുവരി ഒന്നിനായിരുന്നു അമരത്തിന്റെ റിലീസ്. മത്സ്യബന്ധന തൊഴിലാളികളുടെ ജീവിതപശ്ചാത്തലത്തില്‍ ഇമോഷണല്‍ ഡ്രാമയായി എത്തിയ അമരം അന്ന് തിയേറ്ററില്‍ വലിയ വിജയമായിരുന്നു. 200 ദിവസത്തോളമാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്തിയത്. നേരത്തെ റീ റിലീസ് ചെയ്ത ചിത്രങ്ങളായ പാലേരിമാണിക്യവും ആവനാഴിയും വല്ല്യേട്ടനുമെല്ലാം ബോക്സ് ഓഫീസിൽ വലിയ പരാജയങ്ങളായിരുന്നു. Mayavi Re Release
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




