Rinse immediately after use
Use warm soapy water
Add baking soda for stains
Use vinegar to remove odors
Scrub with a soft brush
Avoid harsh abrasives
Mixi Jar Cleaning Tip: നമ്മുടെ വീട്ടിലെ അടുക്കളകളിൽ കൈകാര്യം ചെയ്യുന്ന ഉപകരണങ്ങളിൽ ഏറ്റവും വൃത്തിയാക്കാൻ ബുദ്ധിമുട്ടുള്ള ഉപകരണങ്ങളിൽ ഒന്നായിരിക്കും മിക്സിയുടെ ജാറുകൾ. മിക്കപ്പോഴും ഓരോ തവണത്തെയും ഉപയോഗം കഴിഞ്ഞാൽ മിക്സിയുടെ ഉൾഭാഗം ക്ലീൻ ചെയ്ത് വെക്കുന്ന പതിവ് എല്ലാ വീടുകളിലും ഉള്ളതാണ്. എന്നാൽ ജാറിന്റെ അടിഭാഗത്താണ് അഴുക്കും ചളിയുമെല്ലാം പറ്റിപ്പിടിച്ച് ക്ലീൻ ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ട് ഉണ്ടാകാറുള്ളത്. അത്തരം ഭാഗങ്ങൾ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാനായി ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ട്രിക്ക് വിശദമായി മനസ്സിലാക്കാം.
മിക്സിയുടെ ജാറിന്റെ അടിഭാഗം ക്ലീൻ ചെയ്ത് എടുക്കാനായി ഈയൊരു എളുപ്പ വിദ്യ പരീക്ഷിച്ചു നോക്കൂ.!!
ആദ്യം തന്നെ വൃത്തിയാക്കേണ്ട മിക്സിയുടെ ജാർ എടുത്ത് അതിന്റെ അടിഭാഗം മുകളിലേക്ക് നിൽക്കുന്ന രീതിയിൽ സെറ്റ് ചെയ്തു കൊടുക്കുക. ശേഷം ആ ഒരു ഭാഗത്തേക്ക് അല്പം ബേക്കിംഗ് സോഡ, വിനാഗിരി, ഇളം ചൂടുള്ള വെള്ളം, ഏതെങ്കിലും ഒരു ഡിഷ് വാഷ് ലിക്വിഡ് എന്നിവ ഒഴിച്ചു കൊടുത്ത് നല്ലതുപോലെ റസ്റ്റ് ചെയ്യാനായി കുറച്ചുനേരം മാറ്റിവയ്ക്കാം. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ ജാറിന്റെ അടിഭാഗത്ത്
കാണാം
കെട്ടിക്കിടക്കുന്ന കറകളും ചളിയുമെല്ലാം പതിയെ ഉതിർന്നു തുടങ്ങുന്നതാണ്. കുറച്ചുനേരത്തിന് ശേഷം ഉപയോഗിക്കാത്ത ഒരു ടൂത്ത് ബ്രഷ് എടുത്ത് ജാറിന്റെ അടിഭാഗം ഒന്ന് ചെറുതായി ഉരച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ചെറിയ രീതിയിലുള്ള കറകളെല്ലാം അപ്പോൾ തന്നെ ജാറിൽ നിന്നും പോയി
തുടങ്ങുന്നതാണ്. മുഴുവൻ ഭാഗവും ഈയൊരു രീതിയിൽ ക്ലീൻ ചെയ്തെടുത്ത ശേഷം വെള്ളമൊഴിച്ച് കഴിക്കുകയാണെങ്കിൽ നല്ല രീതിയിൽ വൃത്തിയായി കിട്ടുന്നതാണ്. ആഴ്ചയിൽ ഒരു തവണയെങ്കിലും മിക്സിയുടെ ജാറുകളുടെ അടിഭാഗം ഈയൊരു രീതിയിൽ വൃത്തിയാക്കി കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതല്ലെങ്കിൽ അടിഭാഗത്ത് അഴുക്ക് കൂടുതലായി അടിഞ്ഞ് ചെറിയ പുഴുക്കളെല്ലാം വരാനുള്ള സാധ്യത കൂടുതലാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Mixi Jar Cleaning Tip
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.