Mohanlal Advertising With Prakash Varma : നടന്ന വിസ്മയം മോഹൻലാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. 2025 തുടങ്ങിയതുമുതൽ മോഹൻലാൽ മാത്രമാണ് ചർച്ച വിഷയം അതിപ്പോൾ സിനിമയാകണമെന്നില്ല. അല്ലാതെയും ലാലേട്ടൻ തരംഗമാണ്. ഇപ്പോളിതാ മോഹൻലാലും പ്രക്ഷ വർമയും ചേർന്ന് അവതരിപ്പിച്ച പരസ്യമാണ് ട്രെൻഡിങ് ആയികൊണ്ടിരിക്കുന്നത്. പ്രകാശ് വർമ്മയുടെ സംവിധാനത്തിൽ നിർവാണ പ്രൊഡക്ഷൻസ് നിർമിച്ച വിൻസ്മേര ജുവൽസിന്റെ പരസ്യത്തിലാണ് മോഹൻലാൽ അഭിനയിച്ചിരിക്കുന്നത്. സ്ത്രൈണ ഭാവത്തിലാണ് മോഹൻലാൽ ഈ പരസ്യത്തിൽ എത്തിയിരിക്കുന്നത്.
സ്ത്രൈണ ഭാവത്തിൽ ലാലേട്ടൻ
പരസ്യം നിമിഷ നേരം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് പരസ്യത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഹൻലാലിന്റെ സ്ത്രൈണ ഭാവത്തിന് മികച്ച കയ്യടികളാണ് ലഭിക്കുന്നത്. ഇദ്ദേഹം ഏത് വേഷത്തിൽ വന്നാലും അത് മികച്ചതാക്കി മാറ്റും എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. പ്രകാശ് വർമയുടെ സംവിധാനവും കോൺസെപ്റ്റും പ്രശംസിക്കപ്പെടുന്നുണ്ട്. സ്റ്റീരിയോ ടൈപ്പുകളെ മാറ്റിമറിക്കുന്ന ഇത്തരം വിഷയങ്ങളിൽ മോഹൻലാൽ എത്തുന്നതിലുള്ള സന്തോഷവും ആരാധകർ എടുത്തു പറയുന്നുണ്ട്.

ജോർജ് സാറും ബെൻസും ഒരിക്കൽ കൂടി കണ്ടുമുട്ടി
വിൻസ്മേര ജുവൽസിന് ആശംസകൾ അറിയിച്ചുകൊണ്ട് മോഹൻ ലാലും ഫേസ്ബുക്കിൽ പരസ്യം പങ്കുവെച്ചിട്ടുണ്ട്. ‘നിർവാണ ഫിലിംസിന്റെയും വിൻസ്മേര ജുവൽസിന്റെയും സംവിധായകൻ പ്രകാശ് വർമ്മയുമായുള്ള രസകരമായ ഒരു സഹകരണം ഇതാ. കേരളത്തിലും മിഡിൽ ഈസ്റ്റിലും വിൻസ്മേര ജുവൽസിന് എല്ലാ വിജയങ്ങളും ആശംസിക്കുന്നു, എന്ന് മോഹൻലാൽ കുറിച്ചു. വിൻസ്മേര ജ്വല്ലറിയ്ക്കു വേണ്ടി മോഹൻലാലിനെ വച്ച് പ്രകാശ് വർമ്മ ഇങ്ങനെയൊരു പരസ്യം ഇറക്കിയതിന് അനുകൂല പ്രതികരണങ്ങളാണ് വരുന്നത്.വലിയ നെക്ലേസ് അണിഞ്ഞ് അൽപ്പം സ്ത്രൈണഭാവത്തിൽ മോഹൻലാൽ എത്തിയപ്പോൾ ആ കാഴ്ച തന്നെ കൗതുകമുണർത്തുന്നതായിരുന്നു.

കമലദളം എന്ന മോഹൻലാൽ ചിത്രത്തിനെ കൂട്ടിച്ചേർത്താണ് ആരാധകർ പരസ്യത്തെ വര്ണിക്കുന്നത്. മുഖ ഭാവങ്ങൾ, കൈകളുടെ ചലനം എന്നിവ പോലും സൂക്ഷ്മമായി നിരീക്ഷിച്ചാണ് ആരാധകരുടെ അഭിപ്രായങ്ങൾ.അതേസമയം, ജോർജ് സാറിനെയും ബെൻസിനെയും വീണ്ടും കണ്ടതിലുള്ള ആവേശവും ആരാധകർക്കുണ്ട്. തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും സിനിമയിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ചിത്രം ബോക്സ് ഓഫീസിൽ സൂപ്പർ ഹിറ്റായിരുന്നു. ഇരുവരുടെയും പെർഫോമൻസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.100 കോടി ക്ലബ്ബിലും സിനിമ ഇടം പിടിച്ചു. സിനിമ സൂപ്പർ ഹിറ്റായത് പോലെ വിൻസ്മേര ജുവൽസിന്റെ പരസ്യവും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുകയാണ്. Mohanlal Advertising With Prakash Varma

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




