Mohanlal And Shah Rukh Khan

ഒരു വൈകുന്നേരം അവധിയെടുത്ത് വീണ്ടും കാണാം; മോഹൻലാലിന് നന്ദി അറിയിച് ഷാരൂഖാൻ..!! | Mohanlal And Shah Rukh Khan

Mohanlal And Shah Rukh Khan : സിനിമ പ്രേമികൾക്ക് ഒരു പോലെ അറിയാവുന്ന കുറച്ചു താരങ്ങൾ ഉണ്ട്. അവരിൽ പ്രധാനപെട്ടവരാണ് മോഹൻലാലും ഷാരുഖ് ഖാനും. ഇപ്പോളിതാ ദേശീയ ചലച്ചിത്ര പുരസ്‌കാര നിറവിലാണ് ഷാരൂഖാൻ. 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. അതിൽ മികച്ച നടന്മാരായി ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും തിരഞ്ഞെടുക്കപ്പെട്ടു. ജവാൻ എന്ന സിനിമയിലെ അഭിനയത്തിനാണ് ഷാരൂഖ് ഖാന് പുരസ്‌കാരം ലഭിച്ചത്. ഇതോടെ സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് താരത്തിന് അഭിനന്ദങ്ങൾ […]

Mohanlal And Shah Rukh Khan : സിനിമ പ്രേമികൾക്ക് ഒരു പോലെ അറിയാവുന്ന കുറച്ചു താരങ്ങൾ ഉണ്ട്. അവരിൽ പ്രധാനപെട്ടവരാണ് മോഹൻലാലും ഷാരുഖ് ഖാനും. ഇപ്പോളിതാ ദേശീയ ചലച്ചിത്ര പുരസ്‌കാര നിറവിലാണ് ഷാരൂഖാൻ. 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. അതിൽ മികച്ച നടന്മാരായി ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും തിരഞ്ഞെടുക്കപ്പെട്ടു. ജവാൻ എന്ന സിനിമയിലെ അഭിനയത്തിനാണ് ഷാരൂഖ് ഖാന് പുരസ്‌കാരം ലഭിച്ചത്. ഇതോടെ സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് താരത്തിന് അഭിനന്ദങ്ങൾ അറിയിക്കുന്നത്. ബോളിവുഡിൽ നിന്നും മലയാളത്തിൽ നിന്നും ഉൾപ്പടെ നിരവധി പേർ നടന് അഭിനന്ദനങ്ങൾ അറിയിച്ചു.

ഒരു വൈകുന്നേരം അവധിയെടുത്ത് വീണ്ടും കാണാം

അതിൽ മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലും അഭിനന്ദങ്ങൾ അറിയിക്കുകയുണ്ടായി. ഇപ്പോഴിതാ മോഹൻലാലിൻറെ അഭിനന്ദനത്തിന് ഷാരൂഖ് ഖാൻ നൽകിയ മറുപടിയാണ് ശ്രദ്ധ നേടിയുന്നത്. ‘നന്ദി മോഹൻലാൽ സാർ. നമുക്ക് ഒരു വൈകുന്നേരം അവധിയെടുത്ത് വീണ്ടും കാണാം. ആലിംഗനങ്ങൾ’ എന്നാണ് ഷാരൂഖ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷാറുഖ്ഗാന് ആദ്യമായാണ് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. 33 വര്‍ഷത്തെ സിനിമ കരിയറില്‍ ഇപ്പോൾ 59-ാം വയസിലാണ് ദേശീയ പുരസ്‌കാരം ഷാരൂഖ് ഖാനെ തേടി എത്തിയിരിക്കുന്നത്. നിരവധി ഫിലിം ഫെയര്‍ അവാർഡുകൾ താരം സ്വന്തമാക്കിയിരുന്നു.

മോഹൻലാലിന് നന്ദി അറിയിച് ഷാരൂഖാൻ

2005 ല്‍ പത്മശ്രീ ബഹുമതി ഉള്‍പ്പെടെ ലഭിച്ചു. എന്നാൽ ദേശീയ ചലച്ചിത്ര പുരസ്‌കാരം മാത്രം നടന് ലഭിച്ചിരുന്നില്ല. ആ പുരസ്‌കാരമാണ് ഇപ്പോൾ ലഭ്യമായത്. നിരവധി മികച്ച ചിത്രങ്ങൾ മുൻപ് ചെയ്തിരുന്നിട്ടും അന്ന് ലഭിക്കാത്ത ദേശീയ പുരസ്‌കാരം ഇന്ന് ലഭിച്ചതിലുള്ള അമർഷവും ആരാധകർക്കുണ്ട്. എന്തായാലും പുരസ്‌കാരം ലഭിച്ചതിന്റെ ആഹ്ലാദത്തിലും സന്തോഷത്തിലുമാണ് ആരാധകർ ഇപ്പോൾ. റാണി മുഖർജി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. മിസിസ് ചാറ്റർജി vs നോർവേ എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്ക്കാരം.

ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് ആണ് മികച്ച മലയാളം സിനിമയായി തിരഞ്ഞെടുത്തത്. ഉള്ളൊഴുക്കിലെ പ്രകടനത്തിന് ഉർവശിക്ക് മികച്ച സഹനടിയ്ക്കുള്ള പുരസ്കാരംവും പൂക്കാലം എന്ന സിനിമയിലെ ഇട്ടൂപ്പ് എന്ന കഥാപാത്രമായുള്ള പ്രകടനത്തിന് വിജയരാഘവൻ മികച്ച സഹനടനുള്ള പുരസ്കാരത്തിനും അർഹരായി. പൂക്കാലം എന്ന സിനിമയുടെ എഡിറ്റിംഗിന് മിഥുൻ മുരളിക്ക് മികച്ച എഡിറ്റർക്കുള്ള അവാർഡും ലഭിച്ചു. ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ 2018 ന് മികച്ച കലാസംവിധായകനുള്ള പുരസ്‌കാരം മോഹൻദാസ് സ്വന്തമാക്കി. Mohanlal And Shah Rukh Khan