Mohanlal Family Photo Get Viral : സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പ്രിയനടൻ മോഹൻലാലും കുടുംബവുമാണ് സജീവമാകുന്നത്. മകളുടെ പുതിയ സിനിമ തുടക്കത്തിന്റെ പൂജയും, മകൻ പ്രണവിന്റെ പുതിയ ചിത്രത്തിന്റെ റിലീസുമായി സമൂഹ മാധ്യങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ് താരകുടുംബം. ഇപ്പോഴിതാ കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ. ‘ഏറ്റവും പ്രധാനപ്പെട്ടവർ ഒരു ഫ്രെയിമിൽ’ എന്നാണ് ചിത്രത്തോടൊപ്പം കുറിച്ചത്. വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയ രംഗത്തേക്ക് എത്തുന്ന തുടക്കം എന്ന സിനിമയുടെ പൂജക്ക് കുടുംബ സമേതം എത്തിയിരുന്നു.

ഏറ്റവും പ്രധാനപ്പെട്ടവർ ഒരു ഫ്രെയിമിൽ ചിത്രവുമായി മോഹൻലാൽ
2018 എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയുന്ന ചിത്രമാണിത്. രണം, കിംഗ് ഓഫ് കൊത്ത, തുടരും തുടങ്ങിയ സിനിമകളിൽ സംഗീതം പകർന്ന ജേക്സ് ബിജോയ് ആണ് തുടക്കത്തിനായി സംഗീതം ഒരുക്കുന്നത്. ലോക, ആർഡിഎക്സ്, 2018 തുടങ്ങിയ വമ്പൻ സിനിമകളുടെ പിന്നിൽ പ്രവർത്തിച്ച ചമൻ ചാക്കോയാണ് തുടക്കത്തിന്റെ എഡിറ്റർ. ചിത്രം 2026 മെയ് ഒന്നിന് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.

സമൂഹ മാധ്യമങ്ങളിൽ തരംഗമായി ലാലേട്ടനും കുടുംബവും.
അതേസമയം പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമായ ‘ഡീയസ് ഈറേ’ മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററിൽ മുന്നേറുകയാണ്. ചിത്രം ആദ്യ ദിനം 5 കോടിക്കടുത്ത് നേടിയിയിരുന്നു. പ്രീമിയർ ഷോകളിൽ നിന്ന് മാത്രം സിനിമയ്ക്ക് 80 ലക്ഷത്തിലധികം നേടാനായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. സിനിമയിലെ പ്രണവിന്റെ പ്രകടനത്തിന് എല്ലാ കോണിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

പേടിയെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാൻ അറിയുന്ന സംവിധായകനാണ് രാഹുൽ സദാശിവൻ എന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. പ്രണവ് മോഹൻലാലിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് ചിത്രത്തിൽ എന്നും, പ്രണവിനെ ഇതുവരെ കാണാത്ത ഭാവത്തിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്. ഭൂതകാലം, ഭ്രമയുഗം എന്നി സിനിമകൾക്ക് ശേഷം ഹൊറർ ജോണറിൽ ഒരുങ്ങിയ ചിത്രമാണ് ഡീയസ് ഈറേ. സിനിമ 50 കോടി കളക്ഷൻ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.Mohanlal Family Photo Get Viral
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




