Mohanlal Film Updates : എങ്ങും മോഹൻലാൽ ചിത്രത്രങ്ങളുടെ വിവരങ്ങളാണ് പുറത്തുവരുന്നത്. സംവിധായകൻ കൃഷാന്ത് മോഹൻലാലിനെ നായകനാക്കി അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ അപ്ഡേറ്റുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആവാസവ്യുഹം, പുരുഷ പ്രേതം എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് കൃഷാന്ത്. വ്യത്യസ്തത കൊണ്ടും മേക്കിങ് കൊണ്ടും കൃഷാന്തിൻ്റെ സിനിമകൾ എപ്പോഴും കയ്യടി നേടാറുണ്ട്. മോഹൻലാലിനൊപ്പമുള്ള ചിത്രം ഒരു ഡിറ്റക്റ്റീവ് കോമഡി ജോണറിൽ ആകും ഒരുങ്ങുന്നതെന്നാണ് കൃഷാന്ത് പറയുന്നത്.
കൃഷാന്ത് മോഹൻലാൽ ചിത്രം
മോഹൻലാലിനൊപ്പമുള്ള സിനിമ ഏത് ജോണറിൽ ആകും എന്ന ആരാധകന്റെ കമന്റിന് മറുപടി പറയുകയായിരുന്നു സംവിധായകൻ. ലാലേട്ടൻ പടം ഉടനെ തുടങ്ങുമോ എന്ന മറ്റൊരു ചോദ്യത്തിന് ‘കുറച്ച് സിറ്റിംഗ് കൂടി ബാക്കിയുണ്ട്’ എന്നായിരുന്നു സംവിധായകന്റെ മറുപടി. സിനിമയുടെ ഷൂട്ടിംഗ് 2026 ൽ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം, കൃഷാന്തിന്റെ ഏറ്റവും പുതിയ സിനിമയായ ‘സംഘർഷ ഘടന’ ആഗസ്റ്റ് എട്ടിന് പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്.

കൂടുതൽ വിവരങ്ങൾ പുറത്ത്
വിഷ്ണു അഗസ്ത്യ, സനൂപ് പടവീടൻ, രാഹുൽ രാജഗോപാൽ, ഷിൻസ് ഷാൻ, സിലേഷ് കെ ലക്ഷ്മി, മൃദുല മുരളി, ജെയിൻ ആൻഡ്രൂസ് എന്നിവരാണ് സിനിമയിലെ പ്രധാന വേഷത്തിലെത്തുന്നത്. കൃഷാന്ദ് ഫിലിംസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത് രാജേഷ് നരോത്ത് ആണ്. അതെ സമയം സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വം ആണ് ഇനി പുറത്തിറങ്ങാനുള്ള മോഹൻലാൽ സിനിമ. ആഗസ്റ്റ് 28 ന് ഓണം റിലീസായാണ് ഹൃദയപൂർവ്വം തിയേറ്ററിലെത്തുക. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു.

ഒരു പക്കാ ഫൺ ഫാമിലി ചിത്രമായിരിക്കും ഹൃദയപൂർവ്വം എന്ന് ടീസറിൽ നിന്നും വ്യക്തമാണ് . ഒരിടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ ഒരു എന്റർടെയ്നർ പടമാകും ഹൃദയപൂർവം. സംഗീത് പ്രതാപ്-മോഹൻലാൽ കോമ്പോ കയ്യടി വാങ്ങാനുള്ള സാധ്യതയും ടീസറിൽ നിന്നും ലഭിക്കുന്നു. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് ഹൃദയപൂർവം. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. Mohanlal Film Updates

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




