Mohanlal Heartfelt Birthday Wish For Wife : മോഹൻലാലിന്റെ പ്രിയ പത്നിക്ക് ഇന്ന് പിറന്നാൾ. അതിരാവിലെ തന്നെ ഭാര്യ സുചിത്രയ്ക്ക് പിറന്നാള്‍ ആശംസകളുമായി നടന്‍ മോഹന്‍ലാല്‍ എത്തി. ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിനൊപ്പമാണ് ലാലേട്ടന്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. പോസ്റ്റ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി. ‘ലാലേട്ടന്‍റെ ജീവിതമെന്ന ബ്ലോക്ക് ബസ്റ്ററിലെ നായികയ്ക്ക് പിറന്നാൾ ആശംസകൾ, ലാലേട്ടന്റെ സ്വന്തം സുചി ചേച്ചിക്ക് പിറന്നാൾ ആശംസകൾ, ഇരുവരും എപ്പോഴും സുഗമായി ഇരിക്കട്ടെ, ഈ സ്നേഹം തുടരട്ടെ ’ എന്നിങ്ങനെയാണ് കമന്‍റുകള്‍.
മോഹൻലാലിന്റെ പ്രിയ പത്നിക്ക് ഇന്ന് പിറന്നാൾ
ഇപ്പോൾ ഇരുവരുടെയും പ്രണയകഥയാണ് സമൂഹമാധ്യമത്തില്‍ നിറയുന്നത്. ഒരഭിമുഖത്തില്‍ മോഹന്‍ലാല്‍ തന്‍റെ വിവാഹവാര്‍ഷികം മറന്നുപോയതിനെ കുറിച്ച് പറഞ്ഞിരുന്നു. ഇങ്ങനെയാണ് അതിൽ പറയുന്നത് ഒരിക്കൽ വിവാഹവാർഷികത്തിന് സുചി എനിക്കൊരു സമ്മാനം തന്നു. വിവാഹവാർഷികമാണെന്നു ഞാൻ മറന്നു പോയിരുന്നു. അത് സുചിക്കും മനസ്സിലായി. എന്നിട്ടും വളരെ ഈസിയായി സുചി അത് കൈകാര്യം ചെയ്തു. വൈകുന്നേരമായപ്പോള്‍ എന്നെ വിളിച്ചിട്ട് ബാഗിലൊരു സാധനം വച്ചിട്ടുണ്ട് എന്ന് പറഞ്ഞു. ഞാന്‍ നോക്കിയപ്പോൾ ഒരു സമ്മാനവും ഒപ്പമൊരു കുറിപ്പും. അതിൽ എഴുതിയിരുന്നത് ഇങ്ങനെയാണ് ഇന്നു നമ്മുടെ വെഡ്ഡിങ് ആനിവേഴ്സറിയാണ്. ഈ ദിവസം മറക്കാതിരിക്കുക.

ആശംസകൾ നേർന്ന് താരം
ഏപ്രില്‍ 28നാണ് മോഹന്‍ലാലും സുചിത്രയും വിവാഹിതരായത്. 37–ാം വിവാഹവാര്‍ഷികമാണ് ഇക്കൊല്ലം ഇരുവരും ആഘോഷിച്ചത്. ‘ഹാപ്പി അനിവേഴ്സറി പ്രിയപ്പെട്ട സുചീ. എക്കാലവും നിന്നോട് കടപ്പെട്ടിരിക്കുന്നു. എന്നെന്നും നിന്‍റേത് മാത്രം’ എന്ന കുറിപ്പോടെ ഇത്തവണ വിവാഹ വാർഷിക ചിത്രങ്ങൾ പങ്കുവച്ചത്. സുചിക്ക് സ്നേഹചുംബനം നല്‍കുന്ന ഒരു ചിത്രമാണ് മോഹന്‍ലാല്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നത്. 1988 ഏപ്രില്‍ 28നാണ് പ്രമുഖ നിര്‍മാതാവായ കെ. ബാലാജിയുടെ മകള്‍ സുചിത്രയെ മോഹന്‍ലാല്‍ വിവാഹം കഴിച്ചത്. തിരുവനന്തപുരത്ത് വച്ച് നടന്ന വിവാഹത്തില്‍ പ്രേം നസീര്‍ ഉള്‍പ്പടെ ചലച്ചിത്രമേഖലയിലെ പ്രമുഖരെല്ലാം പങ്കെടുത്തിരുന്നു.

അന്നും ഇന്നും കടുത്ത മോഹന്‍ലാല്‍ ആരാധികയാണ് താനെന്നും തനിക്കായി പാചകം ചെയ്യുന്ന, കുട്ടികളുടെ കാര്യങ്ങള്‍ കരുതലോടെ നോക്കുന്ന വീട്ടുകാരനാണ് താരമെന്നും അവര്‍ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അടുത്തിടെയായി സുചിത്ര ചില അഭിമുഖങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു. വളരെ കൂൾ ആയിട്ടാണ് സൂചി സംസാരിച്ചിരുന്നത്. ലാലേട്ടനോടുള്ള സ്നേഹവും ആരാധനയും അവരുടെ വാക്കുകളിൽ തന്നെ നിറഞ്ഞു നിൽക്കുന്നതാണ്. Mohanlal Heartfelt Birthday Wish For Wife

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.