Mohanlal New Re Release movies list

മോഹൻലാൽ ആരാധകർക്ക് ഇനി ആവേശത്തിന്റെ നാളുകൾ; റീ റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത്..!! | Mohanlal New Re Release movies list

Mohanlal New Re Release movies list : റീ റിലീസുകളുടെ പെരുമഴക്കാലമാണ് ഇനി വരാൻ പോകുന്നത്. മോഹൻലാൽ ആരാധകർക്ക് ഇനി ആവേശത്തിന്റെ നാളുകൾ; രാവണപ്രഭു തീയേറ്ററുകൾ ഭരിച്ചുകൊണ്ടിരിക്കെ അടുത്ത റീ റിലീസ് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്. മലയാളത്തിൽ വേറെ ഒരു നടനും ഇത്രയും സിനിമകൾ റീ റിലീസ് ചെയ്ത് പ്രേക്ഷകരെ തിയേറ്ററിൽ കയറ്റാൻ സാധിക്കില്ല എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. മോഹൻലാലിന്റെ റീ റിലീസ് ചിത്രങ്ങൾക്ക് തീയേറ്ററുകളിൽ ലഭിച്ച സ്വീകാര്യതയാണ് പഴയ ചിത്രങ്ങൾ റീ റിലീസ് ചെയ്യാൻ […]

Mohanlal New Re Release movies list : റീ റിലീസുകളുടെ പെരുമഴക്കാലമാണ് ഇനി വരാൻ പോകുന്നത്. മോഹൻലാൽ ആരാധകർക്ക് ഇനി ആവേശത്തിന്റെ നാളുകൾ; രാവണപ്രഭു തീയേറ്ററുകൾ ഭരിച്ചുകൊണ്ടിരിക്കെ അടുത്ത റീ റിലീസ് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്. മലയാളത്തിൽ വേറെ ഒരു നടനും ഇത്രയും സിനിമകൾ റീ റിലീസ് ചെയ്ത് പ്രേക്ഷകരെ തിയേറ്ററിൽ കയറ്റാൻ സാധിക്കില്ല എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. മോഹൻലാലിന്റെ റീ റിലീസ് ചിത്രങ്ങൾക്ക് തീയേറ്ററുകളിൽ ലഭിച്ച സ്വീകാര്യതയാണ് പഴയ ചിത്രങ്ങൾ റീ റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകരെ പ്രേരിപ്പിക്കുന്നത്.

മോഹൻലാൽ ആരാധകർക്ക് ഇനി ആവേശത്തിന്റെ നാളുകൾ

ഇനി റീറിലീസ് ചെയ്യാൻ പോകുന്ന സിനിമകളുടെ ലിസ്റ്റ് ആണ് പുറത്തു വന്നിരിക്കുന്നത്. ഗുരു, ഉദയനാണ് താരം, സമ്മർ ഇൻ ബത്‌ലഹേം, നരൻ, തേന്മാവിൻ കൊമ്പത്ത് എന്നീ സിനിമകൾ ഉടൻ റിലീസ് ഉണ്ടാകും. ഇത് കൂടാതെ റൺ ബേബി റൺ, ഹാലോ, കാലാപാനി, ആറാം തമ്പുരാൻ, ദേവാസുരം, നമ്പർ 20 മദ്രാസ് മെയിൽ, കാക്കക്കുയിൽ എന്നി സിനിമകളും ഉടൻ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. മുൻപ് രേറിലീസ് ചെയ്ത നാല് മോഹൻലാൽ ചിത്രങ്ങൾ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സ്‌ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ സിനിമകളാണ് ഇതിന് മുൻപ് റീ റിലീസ് ചെയ്തത്.

റീ റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത്.

വമ്പൻ വരവേൽപ്പാണ് ചിത്രങ്ങൾക്ക് ലഭിച്ചത്. സ്‌ഫടികം പുത്തൻ സാങ്കേതിക മികവോടെ തിരിച്ചെത്തിയപ്പോൾ ആദ്യ ദിനം 77 ലക്ഷമായിരുന്നു നേടിയത്. ഏകദേശം 4 കോടിയോളമാണ് സിനിമ റീ റിലീസിൽ തിയേറ്ററിൽ നിന്നും വാരിയത്. രണ്ടാം വരവിൽ ഗംഭീര അഭിപ്രായം നേടിയായിരുന്നു ദേവദൂതൻ മുന്നോട്ട് പോയത്. ആദ്യ ദിനം നേടിയത് 50 ലക്ഷമായിരുന്നു. 5.4 കോടിയാണ് ആഗോളതലത്തിൽ സിനിമയുടെ കളക്ഷൻ. ഫാസിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ മണിച്ചിത്രത്താഴ് ആദ്യ ദിനം 50 ലക്ഷം സ്വന്തമാക്കിയിരുന്നു.

ഫൈനൽ റീ റിലീസ് കളക്ഷൻ 4.71 കോടിയാണ്. അതേസമയം ഛോട്ടാ മുംബൈ ആദ്യ ദിനം മുതൽ വമ്പൻ കളക്ഷൻ ആണ് നേടിയത്. ആദ്യ ദിവസം 40 ലക്ഷത്തോളം നേടിയിരുന്നു. 3.78 കോടിയാണ് സിനിമയുടെ ഫൈനൽ നേട്ടം. ഇപ്പോൾ റിലീസ് ചെയ്ത രാവണപ്രഭു അഞ്ചാം ദിനവും നിറഞ്ഞ സദസിലാണ് പ്രദർശിപ്പിക്കുന്നത്. വളരെ വേഗത്തിലാണ് ബുക്ക് മൈ ഷോയിൽ നിന്നും സിനിമയുടെ ടിക്കറ്റുകൾ വിറ്റ് പോകുന്നത്. 2.60 കോടിയാണ് സിനിമയുടെ ഇതുവരെയുള്ള കളക്ഷൻ. Mohanlal New Re Release movies list