Mohanlal Open Up About Biggboss : മലയാള സിനിമക്കും പ്രേക്ഷകർക്കും അകറ്റി നിർത്താൻ കഴിയാത്ത നടനാണ് മോഹൻലാൽ. സിനിമയായിക്കൊള്ളട്ടെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ ആയിക്കൊള്ളട്ടെ എല്ലാം വളരെ വേഗത്തിലാണ് ആരാധകർ ഏറ്റെടുക്കുന്നത്. ടെലിവിഷൻ ഷോയിലെ അവതാരകനായും മോഹൻലാൽ നിറഞ്ഞു നിൽക്കറുണ്ട്. ബിഗ്‌ബോസ് ഷോയുടെ ഏഴ് സീസണിലെയും അവതാരകൻ മോഹൻലാൽ ആയിരുന്നു. ഒരു വിഭാഗം ആളുകൾ ഇഷ്ടപ്പെടുകയും എന്നാൽ മറ്റൊരു വിഭാഗം ആളുകൾക്ക് അത്ര താല്പര്യം ഇല്ലാത്തതുമായ ഷോയാണ് ബിഗ്‌ബോസ്.

ലാലിന് വേറെ പണിയൊന്നുമില്ലേ
അതിനാൽ തന്നെ വളരെ അധികം വിമർശങ്ങളും വരാറുണ്ട്. മോഹന്ലാലിനെതിരെയും വിമർശങ്ങൾ ഉയർന്നു വന്നിരുന്നു. ഇപ്പോളിതാ അതിനോട് പ്രതികരിച്ചിരിക്കുകയാണ് താരം. ബിഗ് ബോസ് ചെയ്യുമ്പോൾ പലരും തന്നോട് വേറെ പണിയൊന്നുമില്ലേ എന്ന് ചോദിക്കാറുണ്ടന്ന് പറയുകയാണ് മോഹൻലാൽ. ഹോട്ട്സ്റ്റാർ സംഘടിപ്പിച്ച സൗത്ത് അൺബൗണ്ടിലായിരുന്നു നടന്റെ ഈ പ്രതികരണം. നടന്റെ പ്രതികരണം ഇങ്ങനെ ‘പലരും എന്നോട് ചോദിക്കാറുണ്ട് ലാലിന് വേറെ പണിയൊന്നുമില്ലേയെന്ന്.

വിമർശങ്ങൾക്ക് എതിരെ പ്രതികരണവുമായി മോഹൻലാൽ.
എന്താണ് കാര്യമെന്ന് ചോദിക്കുമ്പോൾ അവർ പറയുന്നത് ബിഗ് ബോസിന്റെ കാര്യമാണ്. അതിന് ഒരു മറുപടിയേ ഉള്ളൂ. ഞാനൊരു പെർഫോമറാണ്. ഞാനെന്ന എന്റർടൈനർ ആസ്വദിച്ച് ചെയ്യുന്ന കാര്യമാണ് അത്. എനിക്ക് ഒരുപാട് കാര്യങ്ങൾ ഈ ബിഗ് ബോസിൽ വരുന്ന ആൾക്കാരിൽ നിന്ന് പഠിക്കാൻ സാധിക്കുന്നുണ്ട്. ഹ്യൂമൻ ഇമോഷൻസെല്ലാമുള്ള മൈൻഡ് ഗെയിമാണ് ബിഗ് ബോസ്. അത് ഹോസ്റ്റ് ചെയ്യുക എന്നത് അത്ര എളുപ്പമല്ല. ഈ പരിപാടി സ്ക്രിപ്റ്റഡാണെന്നൊക്കെ പലരും ആരോപിക്കാറുണ്ട്. പക്ഷേ, അങ്ങനെയൊന്നുമല്ല.

ഇതിന്റെ ഉള്ളിലെ രഹസ്യങ്ങളെല്ലാം എനിക്ക് നന്നായി അറിയാം. നല്ല പാടാണ് ഈ പരിപാടി മുന്നോട്ടു കൊണ്ടുപോകാൻ. എല്ലാവരും പറയും എനിക്ക് ബിഗ് ബോസിൽ ചേരണമെന്ന്. എന്നാൽ അത് അത്ര എളുപ്പമല്ല ജീവിതമാണ്. നിങ്ങളുടെ എല്ലാ ഇമോഷനും പുറത്ത് കാണിച്ചെ പറ്റൂ. എത്ര നിങ്ങൾ കണ്ട്രോൾ ചെയ്താലും, ഒരിക്കൽ അത് പുറത്ത് വരും. സ്വന്തം സ്വഭാവം എന്താണെന്ന് ഒളിച്ചുവെക്കാൻ പറ്റാത്ത പരിപാടിയാണ് ബിഗ് ബോസ്. നിങ്ങളുടെ മനസിന്റെ റിഫ്ലക്ഷൻ ആണ് ഈ ഷോ’. എന്നായിരുന്നു ലാലേട്ടന്റെ വാക്കുകൾ. Mohanlal Open Up About Biggboss
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




