Mohanlal Special Gift To Mammootty : മലയാള സിനിമയിലെ താര രാജാക്കന്മാരായ മമ്മൂട്ടി മോഹൻലാൽ എന്നിവരെ കഴിഞ്ഞേ മറ്റെന്തും മലയാളിക്കൊള്ളു. ഇരു താരങ്ങളുടെ ആരാധകർ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഇരുവരുടെ സൗഹൃദം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. 74-ാം പിറന്നാൾ ആണ് മ്മൂക്കയുടേത്. മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിലെ മോഹൻലാലിൻറെ ആശംസയാണ് എല്ലാവരുടെയും ഹൃദയം നിറച്ചിരിക്കുന്നത്.
74-ാം പിറന്നാൾ ദിനത്തിൽ ഇച്ചാക്കക്ക് ലാലിന്റെ സമ്മാനം

മമ്മൂട്ടിയുടെ എല്ലാ പിറന്നാളിനും മലയാളികൾ ഏറെ കാത്തിരിക്കുന്ന ആശംസയാണ് ലാലേട്ടന്റേത്. ‘Happy Birthday Dear Ichakka’ എന്നൊരു കുറിപ്പ് മാത്രമായിരുന്നു മോഹൻലാൽ ചിത്രത്തിനൊപ്പം കുറിച്ചത്. എന്നാൽ ഇതായിരുന്നില്ല യഥാർത്ഥ സമ്മാനം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നതും ശ്രദ്ദേയമാകുന്നതും ഈ സമ്മാനത്തെ കുറിച്ചാണ്. പിറന്നാൾ ദിനത്തോടനുബന്ധിച്ച് ബിഗ് ബോസ് ഷോയിൽ മമ്മൂട്ടിയുടെ ചിത്രങ്ങൾ അടങ്ങിയ ഷർട്ട് ധരിച്ചാണ് മോഹൻലാൽ പരിപാടി അവതരിപ്പിച്ചത്.

ഹൃദയം നിറച്ച സമ്മാനം ഏറ്റെടുത്ത് ആരാധകർ..
ഇത് ആരാധകരുടെയും പ്രേക്ഷകരുടെയും ഹൃദയമാണ് കീഴടക്കിയത്. അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും മികച്ച സമ്മാനമാണ് ഇതെന്ന് ആരാധകർ പറയുന്നു. സിനിമയിൽ മാത്രമല്ല വെക്തി ജീവിതത്തിലും നല്ലൊരു സൗഹൃദം സൂക്ഷിക്കുന്ന താരങ്ങളാണ് ഇരുവരും. പിറന്നാൾ ദിനത്തിൽ മാത്രമല്ല പുതിയ ചിത്രങ്ങൾ റിലീസിന് ഒരുങ്ങുമ്പോൾ ഇരുവരും പരസ്പരം ആശംസകൾ അറിയിക്കാറുണ്ട്. ഇരുവരും ഒരുമിച്ചൊരു ഫോട്ടോ എടുത്താൽ വരെ മലയാളിക്ക് ഭയങ്കര സന്തോഷമാണ്. ലാലേട്ടൻ മാത്രമല്ല മലയാള സിനിമയിലെ നിരവധി പേര് മമ്മൂക്കക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്.

ചില ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചെറിയ ഒരു ഇടവേളയിൽ ആരുന്നു. പൂർണമായും രോഗ മുക്തനായ ശേഷമുള്ള പിറന്നാൾ ആരാധകർക്ക് പ്രിയപ്പെട്ടതാണ്. ഇനിയും മലയാള സിനിമയിൽ നിറഞ്ഞു നില്കണം എന്നാണ് മലയാളികളുടെ ആഗ്രഹം. ടർബ്ലോയാണ് മമ്മൂട്ടിയുടെ അവസാനമായി ഇറങ്ങിയ ചിത്രം. ഇനി ഒരുപാട് ചിത്രങ്ങൾ പുറത്തിറങ്ങാനും ബാക്കി നിൽക്കുകയാണ്. വരാനിരിക്കുന്ന ചിത്രങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയാണ്.Mohanlal Special Gift To Mammootty
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




