പഴയകാല ചിത്രം എന്നും ആരാധകർക്ക് പ്രിയമാണ്; ലോക മാതൃദിനത്തിൽ മോഹൻലാൽ പങ്കുവെച്ച ചിത്രം വൈറലാകുന്നു..!! | Mohanlal’s Mothers Day Post Gets Viral

Mohanlal's Mothers Day Post Gets Viral

Mohanlal’s Mothers Day Post Gets Viral : ലോക മാതൃദിനത്തിൽ മോഹൻലാൽ പങ്കുവെച്ച ചിത്രം ഏറ്റെടുത്ത് ആരാധകർ. അമ്മ ശാന്തകുമാരിക്കൊപ്പമുള്ള ഒരു പഴയകാല ചിത്രമാണ് മോഹൻലാൽ പുറത്തുവിട്ടത്. ‘അമ്മ’ എന്ന അടിക്കുറിപ്പോടെയാണ് നടൻ ചിത്രം പങ്കുവെച്ചത്. നിരവധി പേരാണ് പോസ്റ്റിന് കമന്‍റുമായി എത്തിയിരിക്കുന്നത്. ‘പ്രതിഭയെ നാടിന് സമ്മാനിച്ച അമ്മ’, ‘അടുത്ത ജന്മവും ആ അമ്മയുടെ മകൻ ആയി പിറക്കട്ടെ’, ‘ഇത്രയും നല്ലൊരു നടനെ ഞങ്ങൾക്ക് തന്നതിന് അമ്മക്ക് നന്ദി’, ‘മോഹൻലാൽ എന്ന വിസ്മയത്തിന് ഈശ്വരൻ കണ്ടെത്തിയ മറ്റൊരു പുണ്യം’, ‘ഭാഗ്യം ചെയ്ത അമ്മ’ തുടങ്ങിയ കമന്‍റുകളാണ് പോസ്റ്റിന് വരുന്നത്.

പഴയകാല ചിത്രം എന്നും ആരാധകർക്ക് പ്രിയമാണ്

കഴിഞ്ഞ കുറച്ചു കാലമായി ആരോഗ്യപരമായ ചില പ്രശ്നങ്ങളാൽ ചികിത്സയിലാണ് അമ്മ ശാന്തകുമാരി. എല്ലാവർഷവും അമ്മയുടെ പിറന്നാൾ നടൻ ഗംഭീരമായി മോഹൻലാൽ ആഘോഷിക്കാറുണ്ട്. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും എത്രവലിയ ഷൂട്ടിംഗ് തിരക്കിലാണെങ്കിലും അമ്മയുടെ പിറന്നാൾ ദിനം മോഹൻലാൽ അമ്മക്കൊപ്പം എളമക്കരയിലെ വീട്ടിലുണ്ടാകും. ഈ അമ്മയുടെയും മകന്റെയും ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. മലയാളികൾക്ക് അത്രമേൽ പ്രിയപ്പെട്ട അമ്മ മകനാണ്.

FotoJet 19 11zon

ലോക മാതൃദിനത്തിൽ മോഹൻലാൽ പങ്കുവെച്ച ചിത്രം വൈറലാകുന്നു.

അതേസമയം മോഹൻലാൽ നായകനായി എത്തിയ ‘തുടരും’ വൻ വിജയമായി മാറിയിരിക്കുമാകയാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ‘തുടരും’ മാറി. ചിത്രത്തിൻ്റെ വിതരണക്കാരായ ആശീർവാദ് സിനിമാസ് ആണ് ഫേസ്ബുക്കിലൂടെ വിവരം അറിയിച്ചത്. ടൊവിനോ തോമസ്- ജൂഡ് ആൻ്റണി ജോസഫ് ചിത്രം ‘2018’-നെ മറികടന്നാണ് തുടരും ഈ നേട്ടം സ്വന്തമാക്കിയത്. മറികടക്കാൻ ഇനി റെക്കോർഡുകൾ ഒന്നും ബാക്കിയില്ല. ഒരേയൊരു പേര് മോഹൻലാൽ എന്ന കുറിപ്പോടെയാണ് ആശീർവാദ് സിനിമാസ് വിവരം പങ്കുവെച്ചത്. നേരത്തെ ചിത്രം വിദേശമാർക്കറ്റിൽ 10 മില്യൺ ഗ്രോസ് കളക്ഷൻ എന്ന നേട്ടം പിന്നിട്ടതായി അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.

FotoJet 20 11zon

എമ്പുരാനാണ് മുമ്പ് ഈ നേട്ടം കൈവരിച്ച മറ്റൊരു ചിത്രം. 2016-ൽ പുറത്തിറങ്ങിയ മോഹൻലാൽ വൈശാഖ് ചിത്രം ‘പുലിമുരുകനെ’ മറികടന്നാണ് 2023-ൽ പ്രദർശനത്തിനെത്തിയ ‘2018’ കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറിയത്. 89 കോടിയിലേറെ രൂപയാണ് 2018 കേരളത്തിൽനിന്ന് മാത്രം നേടിയത്. ആഗോള കളക്ഷനിൽ 250-കോടി പിന്നിട്ടിട്ടും കേരളത്തിൽ ‘2018’-നെ മറികടക്കാൻ മോഹൻലാൽ- പൃഥ്വിരാജ് ചിത്രത്തിന് സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോളിതാ അതും മറികടന്ന് മാറിയിരിക്കുകയാണ് തുടരും. Mohanlal’s Mothers Day Post Gets Viral

FotoJet 23 11zon

0/5 (0 Reviews)

Leave a Comment