Nivin Pauly Shares Photos With Mohanlal : മലയാള സിനിമക്ക് പകരം വക്കാൻ ഇല്ലാത്ത നടനാണ് നിവിൻ പോളി; നിരവധി സിനിമകൾ മനോഹരമാക്കിയ നടൻ ഇന്നിപ്പോൾ അല്പം പിന്നിലാണ്. താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ദേയമാകാറുണ്ട്. ഇപ്പോളിതാ നടന്ന വിസ്മയം മോഹൻലാലിനൊപ്പം ഉള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് നിവിൻ. ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ ആന്റണി പെരുമ്പാവൂരും പ്രണവ് മോഹൻലാലും ഉണ്ട്. ‘അതിയായ സന്തോഷം’ എന്ന ക്യാപ്ഷനോടെയാണ് നിവിൻ ചിത്രങ്ങൾ പങ്കുവെച്ചത്. പ്ലൈനിനകത്ത് ഇരിക്കുന്ന മൂവരുടെയും ചിത്രങ്ങളാണ് പുറത്തുവരുന്നത്.

ഇവർ മൂവരും ഒരു സിനിമയിൽ ഒന്നിച്ചെത്തണം
നിമിഷ നേരംകൊണ്ടാണ് ഈ ചിത്രങ്ങൾ വൈറലായി. ജിയോഹോട്ട്സ്റ്റാറിന്റെ ‘ജിയോഹോട്ട്സ്റ്റാർ സൗത്ത് അൺബൗണ്ട്’ എന്ന പരിപാടി ഇന്ന് നടക്കാനൊരുങ്ങുകയാണ്. ഹോട്ട്സ്റ്റാറിന്റെ വരാനിരിക്കുന്ന പുതിയ സിനിമകളും സീരീസുകളും മറ്റു ഷോകളും ഈ ചടങ്ങിൽ പ്രഖ്യാപിക്കും. ഈ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്ന മോഹൻലാലിന്റെയും പ്രണവ് മോഹൻലാലിന്റെയും നിവിൻ പോളിയുടെയും ചിത്രങ്ങളാണ് വൈറലാകുന്നത്. ചിത്രങ്ങൾ വയറലായതിനു പിന്നാലെ നിരവധി കമന്റുകളും എത്തുന്നുണ്ട്. ‘പ്രണവ് ഇവിടെ ഉണ്ടായിരുന്നോ മല കയറാൻ പോയില്ലേ’ എന്ന് ചിലർ തമാശരൂപേണ കുറിക്കുന്നു.

മോഹൻലാൽ നിവിൻപോളി ചിത്രം ഏറ്റെടുത്ത് ആരാധകർ.
ഇവർ മൂവരും ഏതെങ്കിലും ഒരു സിനിമയിൽ ഒന്നിച്ചെത്തണം എന്നും കമന്റുകൾ ഉണ്ട്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ നിന്നുള്ള അൻപതോളം ഷോകളാണ് ഈ പരിപാടിയിലൂടെ പ്രഖ്യാപിക്കുന്നത്. ചെന്നൈയിൽ വെച്ചാണ് പരിപാടി. കമൽ ഹാസനും ഉദയനിധി സ്റ്റാലിനും ചേർന്നാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. അതേസമയം നിവിൻ പോളി നായകനായി എത്തുന്ന പുതിയ സീരീസ് റിലീസിന് ഒരുങ്ങുകയാണ്. ഹോട്ട്സ്റ്റാറിൽ റിലീസ് ചെയുന്ന സീരിസിന് ഫർമാ എന്നാണ് പേരിട്ടിരിക്കുന്നത്. സീരീസ് ഡിസംബർ 19 ന് പുറത്തുവരും. ‘ഫൈനൽസ്’ എന്ന ചിത്രത്തിന് ശേഷം പി ആർ അരുൺ ഒരുക്കുന്ന പ്രോജെക്ട് ആണിത്.

ബോളിവുഡ് താരം രജിത് കപൂര്‍ ആണ് സിരീസില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്യാമപ്രസാദിന്‍റെ അഗ്നിസാക്ഷിക്ക് ശേഷം രജിത് കപൂര്‍ വീണ്ടും മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. നരേൻ, വീണ നന്ദകുമാർ, ശ്രുതി രാമചന്ദ്രൻ, മുത്തുമണി, അലക്സാണ്ടർ പ്രശാന്ത് എന്നിവരാണ് സീരിസിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. മൂവി മിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ ആണ് ഫാർമ നിർമിക്കുന്നത്. സിരീസിന് സംഗീതം പകരുന്നത് ജേക്സ് ബിജോയ് ആണ്.Nivin Pauly Shares Photos With Mohanlal
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




