ഒമാനിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മുന്നറിയിപ്പ്, പിഴയും തൊഴിൽ നഷ്ടവും പിന്നാലെ

FotoJet(235)

ഒമാനിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് തൊഴിൽ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ജോലിക്ക് വൈകി എത്തുന്നതും നേരത്തെ മടങ്ങുന്നതും പോലുള്ള നിയമലംഘനങ്ങൾക്ക് കർശന നടപടികൾ സ്വീകരിക്കും എന്നാണ് തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ച നിർദേശത്തിൽ പറയുന്നത്. ഈ പുതിയ നിയമത്തിന്റെ പരിധിയിൽ വരുന്നത് 25-ലധികം ജീവനക്കാരുള്ള സ്വകാര്യ കമ്പനികളാണ്. കമ്പനികൾ തങ്ങളുടെ തൊഴിൽ സ്ഥലത്ത് ഈ നിയമങ്ങളും പിഴകളും അറബിയിലും ഇംഗ്ലിഷിലും പ്രദർശിപ്പിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

15 മിനിറ്റ് വരെ വൈകിയാൽ(വൈകി എത്തുന്നവർക്ക് പിഴ): ആദ്യ തവണ രേഖാമൂലമുള്ള മുന്നറിയിപ്പ്. പിന്നീടും ആവർത്തിച്ചാൽ ദിവസ വേതനത്തിന്റെ 5, 10, 15 ശതമാനം വീതം പിടിക്കും.15 മുതൽ 30 മിനിറ്റ് വരെ താമസിച്ചൽ ദിവസ വേതനത്തിന്റെ 10, 15, 25 ശതമാനം വരെ പിടിക്കും.30 മിനിറ്റിൽ കൂടുതൽ താമസിച്ചാൽ ദിവസ വേതനത്തിന്റെ 15, 25, 50 ശതമാനം വരെ പിടിക്കും.
60 മിനിറ്റിൽ കൂടുതൽ എടുത്താൽ ദിവസ വേതനത്തിന്റെ 75 ശതമാനം വരെ പിടിക്കും.അനുമതിയില്ലാത്ത അവധി എടുത്താൽ അന്നേ ദിവസത്തെ വേതനം നഷ്ടപ്പെടും. കൂടാതെ ദിവസ വേതനത്തിന്റെ 25 മുതൽ 50 ശതമാനം വരെയും പിടിക്കും. നേരത്തെ മടങ്ങിയാൽ രേഖാമൂലമുള്ള മുന്നറിയിപ്പ് മുതൽ വേതനത്തിന്റെ 50 ശതമാനം വരെ പിടിക്കുകയോ അല്ലെങ്കിൽ ഒരു ദിവസത്തെ സസ്പെൻഷനോ ലഭിച്ചേക്കും.

FotoJet235

മറ്റ് നിയമലംഘനങ്ങൾ-
ദിവസ വേതനത്തിന്റെ 25 ശതമാനം വരെ പിഴയോ രണ്ട് ദിവസത്തെ സസ്പെൻഷനോ നിശ്ചിത എക്സിറ്റിലൂടെയല്ലാതെ പുറത്തുപോകുന്നവർക്ക് ലഭിക്കും. ജോലി സമയത്ത് ഭക്ഷണം കഴിക്കൽ, ഉറക്കം തുടങ്ങിയവയ്ക്ക് രേഖാമൂലമുള്ള മുന്നറിയിപ്പ് മുതൽ ഒന്നിലധികം ദിവസങ്ങളിലേക്ക് സസ്പെൻഷനാണ് ശിക്ഷ നൽകുക. കമ്പനി ഫോൺ ദുരുപയോഗം, ഹാജർ ലോഗ് മാറ്റൽ എന്നിവയ്ക്ക് പിഴ.
തൊഴിലാളികളുടെ സുരക്ഷയ്ക്കോ സാമഗ്രികളുടെ നാശത്തിനോ കാരണമാകുന്ന അശ്രദ്ധയ്ക്ക് ഒന്ന് മുതൽ അഞ്ച് ദിവസം വരെ സസ്പെൻഷൻ.

ജോലി സമയത്ത് മദ്യമോ ലഹരിമരുന്നോ ഉപയോഗിച്ചതായി കണ്ടെത്തിയാൽ ഉടനടി പിരിച്ചുവിടും.അഭിപ്രായ പ്രകടനങ്ങൾ കൈയാങ്കളി എന്നിവ ഗുരുതര പിഴക്കോ നിരവധി ദിവസത്തെ സസ്പെൻഷനോ പിരിച്ചുവിടലിനോ ഇത് ഇടയാക്കും. കൈക്കൂലി, നിയമ നടപടിക്രമങ്ങൾ പാലിക്കാതെയുള്ള സമരം, സഹപ്രവർത്തകർക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുക എന്നിവക്ക് നഷ്ടപരിഹാരത്തോടെയുള്ള പിരിച്ചുവിടലിനോ പിഴയ്ക്കോ കാരണമാകും.

0/5 (0 Reviews)

Leave a Comment