മാൾ ഓഫ് എമിറേറ്റ്‌സ് ഉൾപ്പെടെയുള്ള ദുബായ് മാളുകളിൽ ജനുവരി ഒന്ന് മുതൽ പെയ്ഡ് പാർക്കിംഗ്!

paid-parking-in-dubai-malls

മാൾ ഓഫ് എമിറേറ്റ്‌സ് ഉൾപ്പെടെ ദുബായിലെ മൂന്ന് ജനപ്രിയ മാളുകളിൽ 2025 ജനുവരി ഒന്നുമുതൽ പുതിയ പാർക്കിങ് സംവിധാനം ഏർപ്പെടുത്തും. പണമടച്ചുള്ള പാർക്കിംങ്ങിനാണ് തീരുമാനം. സിറ്റി സെൻ്റർ ദെയ്‌റ, സിറ്റി സെൻ്റർ മിർദിഫ് എന്നിവിടങ്ങളിലും പെയ്ഡ് പാർക്കിങ് സൗകര്യം വരും. ദുബായിലെ പൊതു പാർക്കിങ് ഓപ്പറേറ്ററായ പാർക്കിൻ കമ്പനി, ഡെവലപ്പർ മാജിദ് അൽ ഫുത്തൈം പ്രോപ്പർട്ടീസുമായി സഹകരിച്ച് തടസ്സമില്ലാത്ത പാർക്കിങ് സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

അഞ്ച് വർഷത്തെ കരാർ പ്രകാരം മാൾ പാർക്കിങ് ഫീസ് മാറ്റമില്ലാതെ തുടരും. മാൾ പാർക്കിങ് ലോട്ടുകളിൽ പ്രവേശിക്കുമ്പോഴോ പുറത്തുകടക്കുമ്പോഴോ സന്ദർശകർക്ക് തടസ്സങ്ങളിൽ നിർത്തി കാത്തിരിക്കുന്നത് ഒഴിവാക്കാൻ പാർക്കിങ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ കഴിയും.

paid-parking-in-dubai-malls

വാഹനങ്ങളുടെ ലൈസൻസ് പ്ലേറ്റുകൾ നൂതന കാമറകൾ ഓട്ടോമാറ്റിക്കായി ക്യാപ്‌ചർ ചെയ്യുകയും വാഹനത്തിൻ്റെ താമസ സമയവും ഇത് ട്രാക്ക് ചെയ്യും. പാർക്കിങ് ഏരിയയിൽ ഡ്രൈവർമാർ പ്രവേശിക്കുമ്പോൾ പാർക്കിങ് ഫീസിനെ കുറിച്ച് അവർക്ക് ഒരു എസ്എംഎസോ പാർക്കിൻ ആപ്പ് അലേർട്ടോ ലഭിക്കും. ഏതെങ്കിലും ചാർജുകൾ തീർപ്പാക്കാനായി സന്ദർശകർക്ക് ആപ്പോ പാർക്കിൻ വെബ്സൈറ്റോ ഉപയോഗിക്കം. 20 ദശലക്ഷത്തിലധികം കാറുകൾക്ക് തടസ്സമില്ലാത്ത എൻട്രി, എക്സിറ്റ് അനുഭവം ലഭിക്കുന്നതിനായി മൂന്ന് സൈറ്റുകളിലായി പ്രതിവർഷം മാൾ ആക്സസ് പ്രതീക്ഷിക്കുന്നതായും അധികൃതർ അറിയിച്ചു.

21,000 പാർക്കിങ് സ്ഥലങ്ങളാണ് ഈ മാളുകളിൽ ഉള്ളത്. ‘തിരക്ക് കുറയ്ക്കാനും സുഗമമായ ഗതാഗതം സാധ്യമാക്കാനും ഞങളുടെ സ്മാർട്ട്‌ സംവിധാനം സഹായിക്കും. ഏറ്റവും തിരക്കേറിയതും അറിയപ്പെടുന്നതുമായ ദുബായിലെ ചില റീട്ടെയിൽ ലൊക്കേഷനുകളിൽ മൊത്തത്തിലുള്ള ഉപഭോക്തൃ അനുഭവം വർധിപ്പിക്കും’എന്ന് പാർക്കിൻ സിഇഒ മുഹമ്മദ് അബ്ദുല്ല അൽ അലി പറഞ്ഞു. നിലവിൽ ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ള പൊതു ജോയിൻ്റ് സ്റ്റോക്ക് കമ്പനിയായ പാർക്കിൻ, ഷോപ്പിങ് മാളുകൾ, എയർപോർട്ടുകൾ, മറ്റ് ഉയർന്ന ട്രാഫിക് സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള കേന്ദ്രങ്ങളിലേക്ക് സേവനങ്ങൾ വിപുലീകരിക്കാൻ ഉള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

paid-parking-in-dubai-malls

0/5 (0 Reviews)

Leave a Comment