Parasakthi Collection Report : വ്യത്യസ്ത വേഷങ്ങളിലൂടെയും മികച്ച പ്രകടനങ്ങളിലൂടെയും പ്രേക്ഷകർക്കിടയിൽ തനറെതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുത്ത നടനാണ് ശിവകാർത്തികേയൻ. നിരവധി ഹിറ്റ് ചിത്രങ്ങളാണ് താരം ഇപ്പോൾ പ്രേക്ഷകർക്കായി സമ്മാനിക്കുന്നത്. എ ആർ മുരുഗദോസ് സംവിധാനം ചെയ്ത മദ്രാസിയാണ് ശിവകർത്തികേയന്റേതായി അവസാനം ഇറങ്ങിയ ചിത്രം. നടന്റെ അടുത്തതായി പുറത്തിറങ്ങുന്ന ചിത്രമാണ് പരാശക്തി. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. സിനിമയുടെ ഇതുവരെയുള്ള അപ്ഡേറ്റുകൾ എല്ലാം ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

റിലീസിന് മുന്നേ റെക്കോർഡ് തുക കളക്ഷൻ
ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ് റെക്കോർഡ് തുകയ്ക്ക് സീ 5 സ്വന്തമാക്കി എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 52 കോടി രൂപ കൊടുത്താണ് സീ 5 റൈറ്റ് നേടിയിരിക്കുന്നത്. സിനിമയുടെ ഓഡിയോ, സാറ്റ്ലൈറ്റ് അവകാശങ്ങൾ നേരത്തെ തന്നെ വിറ്റു പോയിരുന്നു. 50 കോടിക്കാണ് വിറ്റത് എന്നായിരുന്നു റിപ്പോർട്ടുകൾ. റിലീസിന് മുന്നേ തന്നെ ശിവകർത്തിയേകൻ ചിത്രം 100 കോടി കളക്ഷൻ നേടി കഴിഞ്ഞു എന്ന് പറയാം. സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി.

ശിവകാർത്തികേയൻ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട്.
സിനിമ ഒരു പീരീഡ് പശ്ചാത്തലത്തില്‍ ആക്ഷന്‍ ഡ്രാമ ജോണറിലാണ് ഒരുങ്ങുന്നത്. ശിവകാര്‍ത്തികേയനൊപ്പം രവി മോഹനും അഥര്‍വയും ശ്രീലീലയും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അമരൻ എന്ന സിനിമയ്ക്ക് ശേഷം ശിവകാർത്തികേയന്റെ താര മൂല്യം ഉയർന്നിരുന്നു. അതിനാൽ തന്നെ മിനിമം ഗ്യാരന്റി ശിവകാർത്തികേയന്റെ സിനിമകൾക്ക് ഉണ്ട്. സിനിമയുടെ അവസാന ഘട്ട മിനുക്കു പണികളാണ് അണിയറയിൽ നടന്നു കൊണ്ടിരിക്കുന്നത്. റെട്രോ മൂഡിൽ ഒരുങ്ങുന്ന സിനിമയ്ക്ക് മേൽ ആരാധകർ വലിയ പ്രതീക്ഷയാണ് വെച്ചിരിക്കുന്നത്.

സുധ കൊങ്കര നേരത്തെ സൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ വെച്ച് പ്രഖ്യാപിച്ച ‘പുറനാനൂറ്’ എന്ന ചിത്രമാണ് ഇപ്പോള്‍ പരാശക്തിയായി മാറിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിനിമയുടെ ടീസർ റിലീസിന് പിന്നാലെ സൂര്യയ്ക്ക് മികച്ചൊരു ചിത്രം നഷ്ടമായി എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് പരാശക്തി ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാറാണ് സിനിമക്ക് സംഗീതം പകരുന്നത്. അമരന് ശേഷം ജിവി പ്രകാശ് കുമാറും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. 150 കോടി മുതല്‍ മുടക്കിലായിരിക്കും സിനിമ ഒരുങ്ങുക എന്നാണ് റിപ്പോര്‍ട്ട്. Parasakthi Collection Report
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




