Patriot Updates : ഒരിക്കൽ കൂടി ‘പേട്രിയറ്റ്’ സിനിമയുടെ വിശേഷങ്ങൾ സംസാരവിഷയമാവുകയാണ്. മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മൾട്ടി സ്റ്റാർ ചിത്രമാണ് പേട്രിയറ്റ്. ഇപ്പോഴിതാ സിനിമയുടെ സെറ്റിൽ ഒന്നിച്ച് ഇരുന്ന് ബിരിയാണി രുചിക്കുന്ന മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ആവേശത്തോടെയാണ് ആരാധകർ ഈ വീഡിയോ ഏറ്റെടുത്തത്.

സമൂഹമാധ്യമങ്ങളിൽ വൈറലായി പേട്രിയറ്റ് വിശേഷങ്ങൾ
സെറ്റിലെ മാറ്റ് അഭിനേതാക്കളും അണിയറപ്രവർത്തകരും ഭക്ഷണം കഴിക്കുന്നതും വിഡിയോയിൽ കാണാം. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻ താരനിര തന്നെയാണ് അണിനിരക്കുന്നത്. വമ്പൻ ബജറ്റിൽ ആക്ഷൻ മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, തുടങ്ങിയവരും സിനിമയിൽ ഭാഗമാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ നടക്കുകയാണ്.

ഒരുമിച്ച് ബിരിയാണി രുചിച്ച് രാജാക്കന്മാർ.
ഏറെ വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്നത്.അതിനാൽ തന്നെ സിനിമയുടെ ഓരോ അപ്ഡേറ്റും ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. മലയാളം ഇന്നേവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ ചിത്രമായാണ് പേട്രിയറ്റ് ഒരുക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ ഏറെ ശ്രദ്ദേയമാണ്. ഇതായിരിക്കും ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്നാണ് ടീസർ നൽകുന്ന സൂചന.

സുഷിൻ ശ്യാമാണ് ചിത്രത്തിന് സംഗീതം പകരുന്നത്. മാനുഷ് നന്ദൻ ആണ് ദൃശ്യങ്ങൾ ഒരുക്കുന്നത്. ഇവയെല്ലാം ടീസറിൻറെ മാറ്റ് വർധിപ്പിക്കുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം.Patriot Updates
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




