Perfect Dosa Batter Tips : നമ്മുടെയെല്ലാം വീടുകളിൽ പ്രഭാതഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത പലഹാരങ്ങൾ ആണല്ലോ ദോശയും ഇഡ്ഡലിയും. എന്നാൽ സ്ഥിരമായി ഉണ്ടാക്കി കൊണ്ടിരിക്കുന്ന പലഹാരങ്ങളാണ് ഇവയെങ്കിലും അതിനായി മാവ് അരച്ചാൽ പലപ്പോഴും ശരിയായി കിട്ടാത്ത അവസ്ഥ മിക്കവരും അനുഭവിക്കുന്നതായിരിക്കും. മാവ് നല്ലതുപോലെ പുളിച്ച് പൊന്തി നല്ല സോഫ്റ്റ് ആയ ദോശയും ഇഡലിയും കിട്ടാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
5 ലിറ്റർ വരെ മാവ് അരച്ചെടുക്കാം;
ആദ്യം തന്നെ മാവ് അരയ്ക്കാനായി തിരഞ്ഞെടുക്കുന്ന അരി, ഉഴുന്ന് എന്നിവയുടെ കാര്യത്തിൽ ശ്രദ്ധ നൽകണം. നല്ല ക്വാളിറ്റിയുള്ള പച്ചരിയും ഉഴുന്നും ഉപയോഗിച്ചാൽ മാത്രമേ ഉദ്ദേശിച്ച രീതിയിൽ മാവ് സോഫ്റ്റ് ആയി കിട്ടുകയുള്ളൂ. അതുപോലെ എടുക്കുന്ന അളവിനും പ്രാധാന്യമുണ്ട്. മൂന്ന് ഗ്ലാസ് പച്ചരി ആണ് ഉപയോഗിക്കുന്നത് എങ്കിൽ അതിന് കാൽ ഗ്ലാസ് അളവിൽ മാത്രം ഉഴുന്ന് ഉപയോഗിച്ചാൽ മതിയാകും. അരിയും ഉഴുന്നും നല്ലതുപോലെ കഴുകി എടുക്കണം. അതിനുശേഷം ഉഴുന്നിനോടൊപ്പം കാൽ ടീസ്പൂൺ അളവിൽ ഉലുവ കൂടി ചേർത്തു കൊടുക്കാം.
Perfect Dosa Batter Tips
ദോശ മാവ് രണ്ടിരട്ടി വരെ പൊങ്ങി വരാനും ഇഡ്ഡലി സോഫ്റ്റ് ആകാനും കിടിലൻ സൂത്രം.!!
വെള്ളത്തിൽ ഇട്ടു വച്ച അരിയും ഉഴുന്നും ഫ്രിഡ്ജിൽ വേണം സൂക്ഷിച്ചു വയ്ക്കാൻ. ഇങ്ങനെ ചെയ്യുമ്പോൾ മാവ് അരയ്ക്കുമ്പോൾ ചൂടാകുന്നത് ഒഴിവാക്കാനായി സാധിക്കും. കുറഞ്ഞത് മൂന്നു മുതൽ നാലു മണിക്കൂർ എങ്കിലും ഈ ഒരു
രീതിയിൽ മാവ് കുതിരാനായി വെള്ളത്തിൽ ഇട്ടുവയ്ക്കണം. അതിനുശേഷം മാവ് അരയ്ക്കാനുള്ള കാര്യങ്ങൾ
ചെയ്തെടുക്കാം. കുതിർത്താനായി ഉപയോഗിച്ച വെള്ളം തന്നെയാണ് അരയ്ക്കാനായി ഉപയോഗിക്കേണ്ടത്. ആദ്യം ഉഴുന്നാണ് അരച്ചെടുക്കേണ്ടത്. ഉഴുന്ന് അരയ്ക്കുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ നല്ലെണ്ണ കൂടി ചേർത്തു കൊടുക്കണം.
🥣 Ingredients Ratio (Classic South Indian Style)
- 4:1 ratio of raw rice to urad dal is ideal (e.g., 2 cups rice : ½ cup urad dal)
- Optional: Add 2 tablespoons of poha (flattened rice) or ½ tsp fenugreek seeds for better fermentation and softness
- Use parboiled rice (idli rice) for softer dosas or a mix of raw + parboiled for balanced texture
💧 Soaking Tips
- Soak rice and dal separately for at least 4–6 hours (add methi seeds with urad dal if using)
- Use clean, room temperature water
🌀 Grinding Tips
- Use cold water while grinding to prevent the batter from heating up
- Grind urad dal first until smooth and fluffy
- Then grind rice until slightly grainy (not too smooth) for crispy dosas
- Mix both together thoroughly with your hands (your body heat helps kickstart fermentation)
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




