featured 18 min

മഴക്കാലത്തു ഒഴിവാക്കാം കേരളത്തിലെ ഈ സ്ഥലത്തേക്കുള്ള യാത്രകൾ !!

places not to visit in rainy seasons: യാത്ര ചെയ്യാൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. മഴക്കാലം ആണെങ്കിൽ പറയുകയും വേണ്ട. ഒരു ചൂടു കട്ടനൊപ്പം മഴയും നനഞ്ഞ് പ്രകൃതി ഭംഗി ആസ്വദിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നവരാണ് നമ്മൾ മലയാളികൾ. സുന്ദരമായ പ്രകൃതി ഏതുനിമിഷവും കലി പൂണ്ടുണരാം. അത്തരത്തിൽ മഴക്കാല യാത്രകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ഒന്നാണ് യാത്ര ചെയ്യാൻ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങൾ. കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതവും കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതവും ആയ പെരിയാർ വന്യജീവി സങ്കേതമാണ് […]

places not to visit in rainy seasons: യാത്ര ചെയ്യാൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. മഴക്കാലം ആണെങ്കിൽ പറയുകയും വേണ്ട. ഒരു ചൂടു കട്ടനൊപ്പം മഴയും നനഞ്ഞ് പ്രകൃതി ഭംഗി ആസ്വദിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നവരാണ് നമ്മൾ മലയാളികൾ. സുന്ദരമായ പ്രകൃതി ഏതുനിമിഷവും കലി പൂണ്ടുണരാം. അത്തരത്തിൽ മഴക്കാല യാത്രകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ഒന്നാണ് യാത്ര ചെയ്യാൻ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങൾ. കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതവും കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതവും ആയ പെരിയാർ വന്യജീവി സങ്കേതമാണ് മഴക്കാല യാത്രയിൽ ഒഴിവാക്കേണ്ട ഒന്ന്.

ഇത്തരത്തിലുള്ള വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും സന്ദർശകർരെ പോലെത്തന്നെ മൃഗങ്ങളുടെയും സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകുന്നു . മഴക്കാല യാത്രകളിൽ ഒഴിവാക്കേണ്ട മറ്റൊന്നാണ് ഹിൽസ്റ്റേഷനുകൾ. വയനാട് മൂന്നാർ പൊന്മുടി തുടങ്ങിയ സ്റ്റേഷനുകളുടെ യാത്രകൾ ഒഴിവാക്കണം. ഇത്തരം സ്ഥലങ്ങളിൽ കനത്ത മണ്ണിടിച്ചിലുകൾ ഏതുനിമിഷവും സംഭവിക്കാവുന്നതാണ്. മാത്രമല്ല റോഡുകളും ഈ സമയത്ത് അപകടകരമാം വിധത്തിലുള്ള അവസ്ഥകൾ സൃഷ്ടിക്കുന്നു. ശാന്തമായി കിടക്കുന്ന കടൽ ഏതുനിമിഷവും രൗദ്രഭാവം അണിയാം.

whatsapp icon
Kerala Prime News അംഗമാവാൻ

inside 15 min

അതുകൊണ്ടുതന്നെ തീരെ പ്രദേശങ്ങളിലേക്കുള്ള യാത്രകളും കഴിവതും ഒഴിവാക്കണം. ബീച്ചുകൾ പോലുള്ള സ്ഥലങ്ങളിൽ സന്ദർശനം ഒഴിവാക്കുക. കോവളം വർക്കല തുടങ്ങിയ തീരപ്രദേശങ്ങൾ കടൽ ഏതു നിമിഷവും ശക്തമാകാം . വേലിയേറ്റവും ശക്തമായ ഒഴുക്കും മൂലം കടൽത്തീര പ്രവേശനങ്ങക്ക് പോലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്. ആലപ്പുഴ കൊച്ചി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയും കൂടുതലാണ്.

places not to visit in rainy seasons

ഇത്തരം മേഖലകളിൽ ഉള്ളവർ ദൈനംദിന ജീവിതത്തിന് പോലും പ്രയാസം അനുഭവിക്കുന്നവരാണ്. കടലുകളെ പോലെ തന്നെ കായലുകളിലെ സന്ദർശനവും ഒഴിവാക്കേണ്ട കൂട്ടത്തിൽ പെടുന്നു. കനത്ത മഴയും വെള്ളക്കെട്ടും മൂലം മൺസൂൺ സമയത്ത് കായലുകളിലേക്കുള്ള സന്ദർശനം സുരക്ഷിതമല്ല. അതിരപ്പള്ളി മീൻമുട്ടി തുടങ്ങിയ വെള്ളച്ചാട്ടങ്ങൾ നമ്മൾ മലയാളികൾക്ക് ഏറെ പ്രിയങ്കരമാണ്. മഴക്കാലത്ത് അതിന്റെ സൗന്ദര്യം ഒന്നുകൂടി വർദ്ധിക്കുന്നു. എന്നാൽ ആ സമയങ്ങളിൽ ഇത്തരത്തിലുള്ള വെള്ളച്ചാട്ടങ്ങൾ സന്ദർശിക്കുന്നത് അപകടമാണ്. തേയില തോട്ടങ്ങളും ട്രക്കിങ്ങുകളും മഴക്കാല സന്ദർശനത്തിൽ നിന്നും ഒഴിവാക്കേണ്ട സ്ഥലങ്ങളിൽ പെടുന്നു.

Read also: ഇത് കേരളത്തിനുള്ള മുന്നറിയിപ്പ്; ലഘുമേഘ വിസ്ഫോടന മേഖലയായി കേരളം മാറിയെന്ന് കാലാവസ്ഥ നിരീക്ഷകർ..!

Niranjan K

Niranjan is a creative content writer with a flair for storytelling. With 2+ years of experience in writing website content and blog posts, He excels in crafting compelling narratives that captivate audiences. His writing style is conversational, relatable, and engaging, with a focus on brand voice and tone.

Leave a Comment

Your email address will not be published. Required fields are marked *