Pongal Release Tamil Movies : പ്രേക്ഷകർക്കിടയിൽ തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുത്ത നടനാണ് ശിവകാർത്തികേയൻ. മികച്ച പെർഫോമൻസ് കൊണ്ടും മികച്ച സിനിമകൾ കൊണ്ടും താരമൂല്യം ഉയർത്തിയിരിക്കുകയാണ്. എ ആർ മുരുഗദോസ് സംവിധാനം ചെയ്ത മദ്രാസിക്ക് ശേഷം ശിവകർത്തികേയന്റേതായി പുറത്തിറങ്ങാൻ പോകുന്ന അടുത്ത ചിത്രമാണ് പരാശക്തി. ചിത്രം ജനുവരി 14 ന് റിലീസ് ചെയ്യും. പൊങ്കൽ റിലീസ് ആയാണ് ചിത്രം എത്തുന്നത്. നിരവധി താരങ്ങളുടെ ചിത്രങ്ങളും റിലീസിന് ഒരുങ്ങുന്നുണ്ട്. ഇപ്പോഴിതാ ഇത്തവണ പൊങ്കലിന് വിജയ് ചിത്രം ജനനായകനും ശിവകാർത്തികേയന്റെ പരാശക്തിയും ഒരുമിച്ചെത്തുന്നു എന്ന വാർത്തയാണ് സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തുന്നത്.

ശിവകാർത്തികേയൻ ചിത്രവും വിജയ് ചിത്രവും നേർക്കുനേർ
ഇരുവരും തമ്മിൽ ഏറ്റുമുട്ടുകയാണോ എന്ന തരത്തിലുള്ള ചർച്ചകളും നടക്കുന്നുണ്ട്. ജനനായകന്റെ റിലീസ് പരാശക്തിയുടെ കളക്ഷനെ സാരമായി ബാധിക്കും എന്ന ചർച്ചകളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇപ്പോഴിതാ ഇതിൽ വ്യക്തത വരുത്തുകയാണ് നിർമാതാവായ അർച്ചന കൽപാത്തി. ‘പൊങ്കൽ എന്നത് ഒരുപാട് ദിവസം നീണ്ട് നിൽക്കുന്ന അവധിയാണ്. ജനനായകൻ പൊങ്കലിന് മുൻപാണ് വരുന്നത് എന്നും പരാശക്തി ജനുവരി 14 നാണ് ഇറങ്ങുന്നതെന്നും അതിനാൽ ആ സമയത്ത് 80 ശതമാനം ആളുകളും ജനനായകൻ കണ്ടിട്ടുണ്ടാകും എന്നും അദ്ദേഹം പറയുന്നു.

ആവേശഭരിതമായി ആരാധകർ.
മാത്രമല്ല പൊങ്കലിന് രണ്ട് സിനിമകൾ ആളുകൾ കാണുന്നതും ഒരു പതിവാണ്. അതുകൊണ്ട് രണ്ട് സിനിമകൾ പൊങ്കലിന് പുറത്തിറങ്ങുന്നതിൽ കുഴപ്പവുമില്ല എന്ന് അദ്ദേഹം പറയുന്നു. ജനുവരി തമിഴ് സിനിമയ്ക്കും തിയേറ്റർ ഓണർമാർക്കും ഒരു കിടിലൻ മാസമാകും എന്നും അദ്ദേഹം പറഞ്ഞു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ഒരു പൊളിറ്റിക്കല്‍ കൊമേര്‍ഷ്യല്‍ എന്റര്‍ടെയ്നര്‍ ആയാണ് ഒരുങ്ങുന്നത്. ഇതിനോടകം പുറത്തുവന്ന സിനിമയുടെ പോസ്റ്ററുകള്‍ക്കും ടീസറിനും വലിയ വരവേല്‍പ്പാണ് ലഭിച്ചത്. റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്ററും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന സിനിമയായതിനാൽ വലിയ പ്രതീക്ഷയാണ് സിനിമക്കുള്ളത്. ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വലിയ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണനാണ് ചിത്രം നിർമിക്കുന്നത്. സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. സുധ കൊങ്കര സംവിധാനം ചെയ്യുന്ന ‘പരാശക്തി’ ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് ഒരുങ്ങുന്നത്. രവി മോഹനും അഥർവയും ശ്രീലീലയും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം. Pongal Release Tamil Movies
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




