Pooja Hegde Appreciate Soubin Shahir : രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രത്തിന്റെ വാർത്തകളാണ് നിറഞ്ഞു നിൽക്കുന്നത്. ചിത്രത്തിലെ മോണിക്ക എന്ന ഗാനം ആരാധകർ ഏറ്റെടുത്തിരുന്നു. പൂജ ഹെഗ്‌ഡെ എത്തുന്ന ഗാനത്തിന് ശേഷം പക്ഷെ വൈറലായത് മലയാളികളുടെ സ്വന്തം സൗബിന്‍ ഷാഹിറാണ്. കിടിലിന്‍ സ്റ്റെപ്പുകളുമായി കത്തിക്കയറുകയായിരുന്നു താരം. പൂജയുടെ നൃത്ത ചുവടുകളേക്കാൾ സൗബിന്റെ നൃത്ത ചുവടുകളാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്പോഴിതാ ഈ ഗാനരംഗത്തിലെ സൗബിന്റെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് പൂജ ഹെഗ്ഡേ.
മറ്റൊരാൾക്കും ഇങ്ങനെ ചെയ്യാൻ സാധിക്കില്ല
മോണിക്ക എന്ന ഗാനത്തിന് ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെ ബുധനാഴ്ച ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഈ ഗാനത്തിന്റെ പിന്നണി ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ഗാനരംഗത്തിലെ സൗബിന്റെ പ്രകടനം ഏവരേയും അദ്ഭുതപ്പെടുത്തിയിരുന്നു. ഈ വീഡിയോയിലാണ് പൂജ ഹെഗ്ഡേ സൗബിൻ ഷാഹിറിനെ അഭിനന്ദിച്ചത്. ഗാനത്തിലെ സൗബിന്റെ പ്രകടനം അദ്ദേഹത്തിന് മാത്രം ചെയ്യാൻ സാധിക്കുന്ന ഒന്നാണെന്നും മറ്റാർക്കുമില്ലാത്ത ഒരു സ്റ്റൈലാണ് സൗബിന്റേതെന്നും പൂജ പറഞ്ഞു.

സൗബിനെ പ്രശംസിച്ച് പൂജ ഹെഗ്ഡേ
നൃത്തസംവിധായകനായ സാൻഡിയും സൗബിനെ പ്രത്യേകം പരാമർശിക്കുന്നുണ്ട്. കൂലിയിൽ സൗബിൻ ദയാൽ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടിയാണ് സൗബിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൂജ ഹെഗ്ഡേയെ സൈഡ് ആക്കി സൗബിന് കയ്യടി മുഴുവൻ കൊണ്ടുപോയെന്നുമുള്ള പ്രതികരണങ്ങളാണ് ഗാനത്തിന് ലഭിക്കുന്നത്. സൗബിന്റെ ഡാന്‍സ് കണ്ട് തമിഴരും മലയാളികളും ഒരുപോലെയാണ് അത്ഭുതപ്പെട്ടത്.

മലയാളത്തിലെ ചില സിനിമാപ്പാട്ടുകളില്‍ സൗബിന്‍ നേരത്തെ ഡാന്‍സ് ചെയ്തിട്ടുണ്ടെങ്കിലും ഇത്രമേൽ പ്രശസ്തമായില്ല. ഇങ്ങനെയൊരു പക്കാ ഡാന്‍സ് നമ്പര്‍ ഇതുവരെ വന്നിട്ടില്ല എന്ന് തന്നെ പറയാം. പൂജയെ സൈഡാക്കുന്ന പെര്‍ഫോമന്‍സാണ് സൗബിന്‍ പാട്ടില്‍ നടത്തിയിരിക്കുന്നത്. വിഷ്ണു എടവന്‍ ആണ് പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത്. സുബ്‌ലാഷിണിയും അനിരുദ്ധുമാണ് ഗാനം പാടിയിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മാണം. നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ഓഗസ്റ്റ് 14-ന് ചിത്രം പ്രദര്‍ശനത്തിനെത്തും. Pooja Hegde Appreciate Soubin Shahir

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




