Pranav Mohanlal Dies Iirae Review

പ്രേക്ഷകരെ ഞെട്ടിച്ച് പ്രണവിന്റെ പ്രകടനം; ഡീയസ് ഈറേ പ്രീമിയർ ഷോ റിവ്യൂ..!! | Pranav Mohanlal Dies Iirae Review

Pranav Mohanlal Dies Iirae Review : ഭൂതകാലം, ഭ്രമയുഗം എന്നീ ചിത്രങ്ങൾക്ക് ശേഷം രാഹുൽ സദാശിവൻ ഒരുക്കിയ ഡീയസ് ഈറേ റിലീസ് ചെയ്തു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നടനെ കുറിച്ചും സംവിധായകനെ കുറിച്ചും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. പേടിയെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാൻ അറിയുന്ന സംവിധായകനാണ് രാഹുൽ സദാശിവൻ എന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. പ്രണവിന്റ ഏറ്റവും മികച്ച പെർഫോമൻസ് എന്നും അഭിപ്രായം ഉയരുന്നുണ്ട്. പ്രേക്ഷകരെ ഞെട്ടിച്ച് പ്രണവിന്റെ പ്രകടനം ഹൊറർ എന്ന ജോണറിലാണ് ചിത്രം […]

Pranav Mohanlal Dies Iirae Review : ഭൂതകാലം, ഭ്രമയുഗം എന്നീ ചിത്രങ്ങൾക്ക് ശേഷം രാഹുൽ സദാശിവൻ ഒരുക്കിയ ഡീയസ് ഈറേ റിലീസ് ചെയ്തു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നടനെ കുറിച്ചും സംവിധായകനെ കുറിച്ചും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. പേടിയെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാൻ അറിയുന്ന സംവിധായകനാണ് രാഹുൽ സദാശിവൻ എന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. പ്രണവിന്റ ഏറ്റവും മികച്ച പെർഫോമൻസ് എന്നും അഭിപ്രായം ഉയരുന്നുണ്ട്.

പ്രേക്ഷകരെ ഞെട്ടിച്ച് പ്രണവിന്റെ പ്രകടനം

ഹൊറർ എന്ന ജോണറിലാണ് ചിത്രം ഒരുങ്ങിയത്. ആയതിനാൽ തന്നെ സംവിധായകൻ പ്രേക്ഷകർക്ക് നല്കാൻ ഉദ്ദേശിച്ചതെന്തോ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിയ. പ്രണവ് മോഹൻലാലിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് ചിത്രത്തിലേതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന കമന്റുകൾ. ഇതുവരെ കാണാത്ത ഭാവത്തിലാണ് പ്രണവ് അവതരിപ്പിച്ചിരിക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്. ക്രിസ്റ്റോ സേവ്യർ ഒരുക്കിയ പശ്ചാത്തല സംഗീതത്തിനും മികച്ച പ്രതികരണം നേടാൻ കഴിഞ്ഞിട്ടുണ്ട്.

ഡീയസ് ഈറേ പ്രീമിയർ ഷോ റിവ്യൂ.

ചിത്രം മികച്ച കളക്ഷൻ സ്വന്തമാക്കുമെന്നും കമന്റുകളുണ്ട്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും രാഹുൽ സദാശിവൻ തന്നെയാണ്. പ്രണവിനെ നന്നായി എക്‌സ്‌പ്ലോർ ചെയ്ത സംവിധായകരിൽ ഒരാളാണ് രാഹുൽ എന്നും ആരാധകർ പറയുന്നു. സിനിമയുടെ ക്ലൈമാക്സിനും വലിയ കയ്യടിയാണ് ലഭിക്കുന്നത്. ചിത്രം സൂപ്പർ ഹിറ്റാകുമെന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. സിനിമയ്ക്ക് എല്ലാ കോണിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് മോഹൻലാലിൻറെ മകൾ വിസ്‌മയ മോഹൻലാലിൻറെ തുടക്കം ചിത്രത്തിന്റെ പൂജ നടന്നത്. വേദിയിൽ വച്ച് സുചിത്ര മോഹൻലാൽ ഈ വര്ഷം ഏറെ പ്രിയപെട്ടതാണെന്ന് പറയുകയുണ്ടായി. മകളുടെ പുതിയ ചിത്രത്തിന്റെ അരങ്ങേറ്റവും മക്കന്റെ പുതിയ സിനിമയുടെ റിലീസും എല്ലാം പ്രേതീക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രം റിലീസ് ചെയ്തതോടെ മികച്ച പ്രതികരണവും വരുന്നുണ്ട്. നടന്റെ പ്രകടനമാണ് ഏവരും എടുത്തു പറയുന്ന വിഷയം.Pranav Mohanlal Dies Iirae Review