Ramya Krishnan As Sivagami Devi BTS Video

രമ്യ കൃഷ്ണയിൽ നിന്നും ശിവകാമി ദേവിയിലേക്ക്; പവർ ഫുൾ നടത്തത്തിനു പിന്നിലെ രംഗം..!! | Ramya Krishnan As Sivagami Devi BTS Video

Ramya Krishnan As Sivagami Devi BTS Video : ഇന്ത്യൻ സിനിമാ ലോകത്തിന് വേറിട്ട ദൃശ്യാനുഭവം നൽകിയ രാജമൗലി ചിത്രമായിന്നു 2015-ൽ പുറത്തിറങ്ങിയ ബാഹുബലി. പ്രഭാസ് നായകനായ ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും ബോക്സ് ഓഫീസിൽ മികച്ച വിജയമാണ് കൈവരിച്ചത്. വ്യത്യസ്‍ത സിനിമാനുഭവം നൽകിയ ഈ ബ്രഹ്മാണ്ഡ ചിത്രം മറ്റു പല ബിഗ്‌ബഡ്ജെറ്റ് ചിത്രങ്ങൾക്കും അടിത്തറ പാകി എന്നതാണ് യാഥാർഥ്യം. ബാഹുബലിയുടെ രണ്ട് ഭാഗങ്ങളും സംയോജിപ്പിച്ച് കൊണ്ട് ബാഹുബലി: ദി എപ്പിക് എന്ന പേരിൽ സിനിമ വീണ്ടും […]

Ramya Krishnan As Sivagami Devi BTS Video : ഇന്ത്യൻ സിനിമാ ലോകത്തിന് വേറിട്ട ദൃശ്യാനുഭവം നൽകിയ രാജമൗലി ചിത്രമായിന്നു 2015-ൽ പുറത്തിറങ്ങിയ ബാഹുബലി. പ്രഭാസ് നായകനായ ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും ബോക്സ് ഓഫീസിൽ മികച്ച വിജയമാണ് കൈവരിച്ചത്. വ്യത്യസ്‍ത സിനിമാനുഭവം നൽകിയ ഈ ബ്രഹ്മാണ്ഡ ചിത്രം മറ്റു പല ബിഗ്‌ബഡ്ജെറ്റ് ചിത്രങ്ങൾക്കും അടിത്തറ പാകി എന്നതാണ് യാഥാർഥ്യം. ബാഹുബലിയുടെ രണ്ട് ഭാഗങ്ങളും സംയോജിപ്പിച്ച് കൊണ്ട് ബാഹുബലി: ദി എപ്പിക് എന്ന പേരിൽ സിനിമ വീണ്ടും തിയേറ്ററുകളിൽ എത്തുമെന്ന് അണിയറപ്രവത്തകർ നേരത്തെ അറിയിച്ചിരുന്നു. ഒക്ടോബർ 31 നാണ് സിനിമ തിയേറ്ററുകളിൽ എത്തുക. സിനിമയിലെ ഒരു കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു.

രമ്യ കൃഷ്ണയിൽ നിന്നും ശിവകാമി ദേവിയിലേക്ക്

ഇപ്പോഴിതാ ചിത്രത്തിൽ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച നടി രമ്യ കൃഷ്‌ണയുടെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രാജാമാതാ ശിവകാമി ദേവിയുടെ പവർ ഫുൾ നടത്തവും അതിനു മുന്നോടിയായുള്ള നടിയുടെ പ്രവർത്തിയുമായാണ് വിഡിയോയിൽ ഉള്ളത്. ആക്ഷൻ വിളിക്കുന്ന ഷോർട്ടിന് തൊട്ട് മുന്നേ വരെ കയ്യിലുള്ള കുട്ടിയെ കൊഞ്ചിക്കുകയാണ് രമ്യ കൃഷ്‌ണ. എന്നാൽ ആക്ഷൻ വിളിക്കുന്നതും രമ്യ കൃഷ്ണ ഞൊടിയിടയിൽ ശിവകാമി ദേവി ആയി മാറുകയായിരുന്നു. ശേഷം കുഞ്ഞിനെ കൈയിൽ പിടിച്ചുകൊണ്ട് ഒരു പവർഫുൾ നടത്തവും. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പവർ ഫുൾ നടത്തത്തിനു പിന്നിലെ രംഗം.

ഞൊടിയിടയിൽ ആൺ രമ്യ കൃഷണ കഥാപാത്രത്തിലേക്ക് മാറുന്നത്. അതെ സമയം ചിത്രം ഇന്ത്യയിൽ നിന്ന് റീ റിലീസ് ചെയുമ്പോൾ 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. വേൾഡ് വൈഡ് റീറിലീസാണ് ഒരുക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ നോർത്ത് അമേരിക്കയിലും ഫ്രാൻസിലും ജപ്പാനിലും ചിത്രമെത്തും. ബാഹുബലി എപ്പിക്കിന്റെ ടീസർ മറ്റു റിലീസുകൾക്കൊപ്പം എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബാഹുബലി റിലീസ് സമയത്ത് ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രമായി മാറിയിരുന്നു. ബോക്സ്ഓഫീസിൽ ₹650 കോടി രൂപ ബാഹുബലി : ദ ബിഗിനിങ് നേടിയിരുന്നു.

2017 ൽ പുറത്തിറങ്ങിയ ബാഹുബലിയുടെ രണ്ടാം ഭാഗം 562 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. എസ്.എസ് രാജമൗലിയുടെ പിതാവ് ആയ വി. വിജയേന്ദ്ര പ്രസാദ് ആണ് ബാഹുബലിയുടെ കഥ എഴുതിയിരിക്കുന്നത്. എം എം കീരവാണിയാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും ബിജിഎമ്മും ഇന്നും ഹിറ്റാണ് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. പ്രഭാസ്, തമന്ന ഭാട്ടിയ, അനുഷ്ക ഷെട്ടി, റാണ, സത്യരാജ്, നാസ്സർ, രമ്യ കൃഷ്ണൻ, പ്രഭാകർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നത്. Ramya Krishnan As Sivagami Devi BTS Video